
കൊച്ചി: ഏഴുവർഷം മുൻപ് എന്താണ് കലിഗ്രഫിയെന്ന് കാര്യമായ ധാരണയില്ലായിരുന്നു സഞ്ജന ചറ്റ്ലാനി എന്ന പെൺകുട്ടിക്ക്. ഇന്ന് മുംബൈയിലെ ആഘോഷവേദികളിൽ സുന്ദരമായ അക്ഷരങ്ങളുമായി സഞ്ജനയുണ്ട്. കൊച്ചിയിലെ കലിഗ്രഫി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ സഞ്ജന ചറ്റ്ലാനി സംസാരിക്കുന്നു.
"മുംബൈയിൽ ഒരു ആഡംബര മദ്യക്കമ്പനിയുടെ ബ്രാൻഡിങ് വിഭാഗത്തിൽ ജോലിക്കാരിയായിരുന്നു ഞാൻ. കുടുംബത്തിന് കലയുമായി ഒരു ബന്ധവുമില്ല. ഞാൻ പഠിച്ചത് മാസ് മീഡിയയും കമ്യൂണിക്കേഷനുമാണ്. നന്നായി കാലിഗ്രഫി ചെയ്യുന്ന വയോധികനായ പങ്കജ് ഭായി ഇടയ്ക്കിടയ്ക്ക് ഞാൻ ജോലിചെയ്യുന്ന കമ്പനിയിൽ വരുമായിരുന്നു. അദ്ദേഹവുമായിട്ടുള്ള സൗഹൃദം പിന്നീട് കലിഗ്രഫിയിലേക്ക് എത്തി. തുടർന്ന് ഇറ്റലിയിൽ ഒരു കലിഗ്രഫി ശില്പശാലയിൽ പോയി ഞാൻ പഠിച്ചു"-സഞ്ജന പറയുന്നു.
ഇന്ന് കലിഗ്രാഫിരംഗത്തെ താരമാണ് സഞ്ജാന ചറ്റ്ലാനി, കൊളാബയിൽ ബോംബെ ലെറ്ററിങ് കമ്പനി എന്ന ബോട്ടിക് കലിഗ്രഫി ഡിസൈൻ സ്റ്റുഡിയോ ഉണ്ട്. കോർപ്പറേറ്റുകളും ലക്ഷുറി ബ്രാൻഡുകളുമാണ് തത്‌പര്യപൂർവം എത്തുന്നവരിൽ ഏറെ. "ആഡംബരവിരുന്നുകളിലെ ഷാംപെയ്ൻ കുപ്പികളിലും ചഷകങ്ങളിലുമാണ് ആദ്യം അക്ഷരമെഴുതിയത്. കലാപ്രതിഭയ്ക്ക് ഒപ്പം പ്രയത്നവും മാർക്കിറ്റിങ്ങും വേണം. അതാണ് വിജയത്തിൻ്റെ കോക്ടെയ്ൽ എന്ന് വേണമെങ്കിൽ പറയാം."
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും വ്യവസായി ആനന്ദ് അംബാനിയുടെയും വിവാഹങ്ങൾ, രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലായിനടന്ന ക്രിക്കറ്റ് ലോകകപ്പ് 2023, ആഡംബര വാച്ചായ കാർട്ടിയറിൻ്റെ ലോഞ്ച്, ഫ്രഞ്ച് ഫാഷൻ (ബ്രാൻഡായ ലൂയി വിറ്റൺ ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയവ ഉൾപ്പെടെ പലതിലും സഞ്ജനയുടെ കൈപ്പട ഉണ്ടായിരുന്നു. പേപ്പറിൽ മാത്രമല്ല, കണ്ണാടിയിലും തടിയിലും പറ്റും. നെയിംപ്ലേറ്റുകളിലും ബെർത്ത്ഡേ കേക്കുകളിലുമെല്ലാം കലിഗ്രഫി ഉണ്ട്. "എഴുത്തു കൊണ്ടൊക്കെ എങ്ങനെ ജീവിച്ചുപോകും എന്ന് പരിഹസിച്ചവർക്ക് എൻ്റെ മറുപടി ഈ വിജയങ്ങളാണ് -സഞ്ജന പുഞ്ചിരിക്കുന്നു.
(കടപ്പാട്:മാതൃഭൂമി ന്യൂസ്)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group