
പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ.
കുറുപ്പിനെ ആദരിച്ചു; പൂർവ്വകാല ഗവേഷക
വിദ്യാർഥി സംഗമം അളകാപുരിയിൽ
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലാ ചരിത്രവിഭാഗം മുൻ മേധാവിയും മുൻ വൈസ് ചാൻസലറുമായിരുന്ന പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പിനെ അദ്ദേഹത്തിൻ്റെ പൂർവ്വകാല ഗവേഷക വിദ്യാർഥികൾ ചേർന്ന് ആദരിച്ചു.

ചരിത്രാധ്യാപകരായും അക്കാദമിക രംഗത്തെ ഉന്നത സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നവരുടെ അപൂർവ്വ സംഗമമായി ആദരച്ചടങ്ങ് മാറി.
ഹോട്ടൽ അളകാപുരിയിൽ നടന്ന പരിപാടി കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സാമൂഹിക നവോത്ഥാനത്തിന് തടസ്സമാകുന്ന ആചാരവിശ്വാസങ്ങളിൽ നിന്ന് സമൂഹം മോചിതരാകേണ്ടതുണ്ടെന്നും, ഈ രംഗത്ത് ചരിത്രാധ്യാപകർക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും മേയർ പറഞ്ഞു. മലബാറിൻ്റെ ചരിത്രരചനയിൽ ഡോ. കുറുപ്പ് നൽകിയ സംഭാവനകളെ അവർ പ്രത്യേകം പ്രശംസിച്ചു.

ഡോ. ഇ.കെ. സ്വർണകുമാരി അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ.എൻ. കുറുപ്പിനോടുള്ള ആദരസൂചകമായി, തിരഞ്ഞെടുക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടുത്തി ഡോ. എം.ടി. നാരായണനും ഡോ. പി. മോഹൻദാസും ചേർന്ന് എഡിറ്റ് ചെയ്ത 'Polity, Economy and Social Change in South India' എന്ന പുസ്തകം മേയർ പ്രകാശനം ചെയ്തു. മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യാദാസ് പുസ്തകം ഏറ്റുവാങ്ങി.

മൈസൂർ സർവ്വകലാശാലാ ചരിത്രവിഭാഗം മുൻമേധാവി പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ് ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രൊഫ. മാലിനി കുറുപ്പ്, പ്രേമലത നാരായണൻ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. ഡോ. കെ.കെ.എൻ. കുറുപ്പ് മറുപടി പ്രസംഗം നടത്തി.

പ്രൊഫ. ഡി.പി. ഗോഡ്വിൻ സാമ്രാജ് സ്വാഗതവും ഡോ. എം.ടി. നാരായണൻ നന്ദിയും പറഞ്ഞു. ശ്രീനി കേരളീയൻ, ഡോ. ലക്ഷ്മണൻ, ഡോ. ഹുസൈൻ രണ്ടത്താണി, പ്രൊഫ. എം. ലക്ഷ്മിക്കുട്ടി, പ്രൊഫ. ടി.എം. വിജയൻ തുടങ്ങി നിരവധിപേർ ചടങ്ങിൽ ആശംസകൾ നേർന്നു.


പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പിനെ ആദരിച്ചു;
പൂർവ്വകാല ഗവേഷക വിദ്യാർഥി സംഗമം അളകാപുരിയിൽ..
36 ചിത്രങ്ങൾ ..താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്‌ത് പേജുകൾ മറിച്ചാലും ....



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group