
ആദ്യമത്സരത്തിൽ ഇന്ത്യ- ശ്രീലങ്ക പോരാട്ടം
മുംബൈ: വനിതാക്രിക്കറ്റിലെ വമ്പൻപോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി. ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ചൊവ്വാഴ്‌ച തുടക്കമാകും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തുന്ന ടൂർണമെൻ്റിൽ എട്ട് രാജ്യങ്ങളാണ്. പങ്കെടുക്കുന്നത്. ഉദ്ഘാടനമത്സരത്തിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇന്ത്യ ശ്രീലങ്കയെ നേരിടും. നവംബർ രണ്ടിനാണ് ഫൈനൽ.
മത്സരഘടന
എട്ട് ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്നത്. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമിയിലേക്ക് കടന്നു. സെമിയിൽ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും നേരിടും. വിജയികൾ ഫൈനലിൽ കളിക്കും. മൊത്തം 31 മത്സരങ്ങളാണുള്ളത്.
വേദികൾ
പാകിസ്താൻ ഇന്ത്യയിലേക്ക് കളിക്കാൻ വരാത്തതിനാൽ കൊളംബോയിലാണ് അവരുടെ മത്സരങ്ങൾ. ഇന്ത്യ പാകിസ്‌താൻ ഒക്ടോബർ അഞ്ചിന് കൊളംബോയിൽ നടക്കും. നവി മുംബൈ, ഗുവാഹാട്ടി, വിശാഖപട്ടണം, ഇന്ദോർ, എന്നിവയാണ് മറ്റ് വേദികൾ. ഫൈനൽവേദി തീരുമാനിച്ചിട്ടില്ല. പാകിസ്താൻ ഫൈനലിൽ കടന്നാൽ കൊളംബോയാകും വേദി. അല്ലെങ്കിൽ മുംബൈ.
ടീമുകൾ
ഇന്ത്യക്കും ശ്രീലങ്കയ്ക്കും പുറമെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്. ന്യൂസീലൻഡ്, പാകിസ്‌താൻ, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യൻമാർ.
ഇന്ത്യ തയ്യാർ
ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര നേടിയും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയും ആത്മവിശ്വാസമുയർത്തിയാണ് ഇന്ത്യൻ ടീം ലോകകപ്പിനിറങ്ങുന്നത്.
2017-ൽ റണ്ണറപ്പായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 1997-ലും 2000-ലും സെമിഫൈനലിലും കടന്നു. 2022-ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.
സന്നാഹമത്സരങ്ങളിൽ ഇംഗ്ലണ്ടിനോട് തോറ്റപ്പോൾ ന്യൂസിലൻഡിനെതിരേ ജയം നേടി. ഹർമൻ പ്രീത്, സ്മൃതി മമ്പാന, ഹെർലിൻ ഡിയോൾ, പ്രാഥിക് റാവൽ, ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ് എന്നിവരടങ്ങുന്ന ബാറ്റിങ്‌നിര മികച്ചതാണ്. പേസർമാരായ രേണുകാ സിങ്, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, സ്പിന്നർമാരായ ദീപ്‌തി ശർമ. എൻ. ചരണി, രാധാ യാദവ് എന്നിവരുൾപ്പെടുന്ന ബൗളിങ് നിരയും പോരാട്ടവീര്യമുള്ളതാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group