'കടത്തനാടൻ വീരഗാഥ 'പുസ്‍തക പ്രകാശനം ഒക്ടോബർ പതിനൊന്നിന് വടകര ടൌൺ ഹാളിൽ

'കടത്തനാടൻ വീരഗാഥ 'പുസ്‍തക പ്രകാശനം ഒക്ടോബർ പതിനൊന്നിന് വടകര ടൌൺ ഹാളിൽ
'കടത്തനാടൻ വീരഗാഥ 'പുസ്‍തക പ്രകാശനം ഒക്ടോബർ പതിനൊന്നിന് വടകര ടൌൺ ഹാളിൽ
Share  
2025 Sep 28, 11:37 AM
SARGALAYA

ഡോ.കെ.കെ.എൻ.കുറുപ്പിൻറെ 

'കടത്തനാടൻ വീരഗാഥ '

പുസ്‍തക പ്രകാശനം 

ഒക്ടോബർ പതിനൊന്നിന്

വടകര ടൌൺ ഹാളിൽ 


കേരളത്തിലെ പ്രശസ്തനായ ചരിത്രകാരനും ഗവേഷകനുമാണ് ഡോ. കെ.കെ.എൻ. കുറുപ്പ്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുള്ള അഴിയൂർ ദേശത്തു 1939, ഫെബ്രുവരി 13 നു ജനിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും, കോഴിക്കോട് സർവകലാശാലയിൽ നിന്ന് എം.എ., പി.എച്ച്.ഡി. ബിരുദങ്ങളും നേടി. തലശ്ശേരിയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പി.എച്ച്.ഡി. ഗവേഷണം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്നു.

 1998 ജൂൺ മുതൽ 2002 ജൂൺ വരെ കോഴിക്കോട് സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. കൂടാതെ, കേരള സർക്കാരിൻ്റെ സെന്റർ ഫോർ ഹെറിട്ടേജ് സ്റ്റഡീസിൻ്റെ ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മലബാർ ചരിത്രം, കേരളത്തിലെ കർഷക സമരങ്ങൾ, ഫോക്ലോർ, തെയ്യം, വീരാരാധന, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതിലധികം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചു. 'കയ്യൂർ സമരം', 'കേരളത്തിലെ കാർഷിക കലാപങ്ങൾ', 'നവാബ് ടിപ്പുസുൽത്താൻ: ഒരു പഠനം', 'പഴശ്ശി സമരരേഖകൾ', 'The Cult of Theyyam and Hero Worship in Kerala' എന്നിവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളിൽ ചിലതാണ്. ഒരു കടത്തനാടൻ വീരഗാഥ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥം ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് വടകര ടൌൺ ഹാളിൽ വച്ചുനടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുന്നു. 

  മികച്ച സാമൂഹ്യ ശാസ്ത്ര കൃതിക്കുള്ള കെ. ദാമോദരൻ അവാർഡ് ('പഴശ്ശി സമരങ്ങൾ' എന്ന കൃതിക്ക്), ശൈഖ് സൈനുദ്ദീൻ മഖ്ദൂം അവാർഡ്, കൊച്ചുണ്ണി പണിക്കർ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലബാർ മേഖലയുടെ ചരിത്രം, സംസ്കാരം, കാർഷിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ പണ്ഡിതനാണ് ഡോ. കെ.കെ.എൻ. കുറുപ്പ്.  

അദ്ദേഹം ഹരിതാമൃതം വേദിയിൽ നടത്തിയ പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കാണ് താഴെ.  

https://youtu.be/4JO1AwS064c

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI