
ദുബായ്: അപരാജിതരാണ് ഇന്ത്യ, പാകിസ്‌താനാകട്ടെ രണ്ടുമത്സരങ്ങളിൽ ഇന്ത്യയോടേറ്റ തോൽവിയുടെ ക്ഷീണവുമുണ്ട്. ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലിൽ ചിരവൈരികൾ നേർക്കുനേർവരുമ്പോൾ പോരാട്ടം ആവേശകരമാകുമെന്നുറപ്പ്. ഞായറാഴ്‌ച രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്‌താൻ ഫൈനൽപ്പോരാട്ടം. കളിക്കളത്തിനകത്തും പുറത്തും സമ്മർദമുള്ളതിനാൽ ഇരുടീമുകളും കൈമെയ് മറന്ന് പോരാടുമെന്നുറപ്പ്.
ആവേശത്തോടെ ഇന്ത്യ
ട്വന്റി-20 ക്രിക്കറ്റിൽ പാകിസ്‌താനുമേൽ വ്യക്തമായ മേധാവിത്വമുണ്ട് ഇന്ത്യക്ക്. അത് തുടരാമെന്നാണ് സൂര്യകുമാർ യാദവും മോഹിക്കുന്നത്. ശ്രീലങ്കയ്ക്കെതിരേ സൂപ്പർ ഓവറിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക് ശർമയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. പവർപ്ലേയെ ഇത്രമാത്രം ഉപയോഗിക്കുന്ന ബാറ്റർ ഏഷ്യാകപ്പിലില്ല. കളിഗതിയെ മാറ്റിമറിക്കാൻ കളിയുന്ന എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിൻ്റെ കരുത്ത്. ശുഭ്‌മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ ശിവം ദുബെ, അക്‌സർ പട്ടേൽ എന്നിവർ ഒറ്റയ്ക്ക് മത്സരം ജയിക്കാൻകഴിയുന്ന ബാറ്റർമാരാണ്. ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ മങ്ങിയ ഫോമാണ് തിരിച്ചടി, എന്നാൽ, നിർണായക മത്സരങ്ങളിൽ ഫോമിലേക്കുയരുന്ന ശീലം ബുഹയ്ക്കുണ്ട്. വരുൺ ചക്രവർത്തി-കുൽദീപ് യാദവ്-അക്‌സർ പട്ടേൽ സ്പിൻ ത്രയം ടൂർണമെന്റിൽ മുൻപുനടന്ന രണ്ടുകളിയിലും പാകിസ്‌താനെതിരേ തിളങ്ങിയിരുന്നു. ഇന്ത്യൻ ടീമിൻ്റെ ജയത്തിൽ വലിയപങ്കും വഹിച്ചു. ഹാർദിക്കിനും അഭിഷേകിനും ഫിറ്റ്നസ് പ്രശ്‌നങ്ങളുണ്ടെങ്കിലും ഇരുവരും കളിക്കുമെന്ന് ഇന്ത്യൻ ടീം സഹപരിശീലകൻ മോണി മോർക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
ജയം മോഹിച്ച് പാകിസ്താൻ
ഗ്രൂപ്പ് ഘട്ടത്തിൽ ഏഴു വിക്കറ്റിനും സൂപ്പർ ഫോറിൽ ആറുവിക്കറ്റിനുമാണ് പാകിസ്താൻ ഇന്ത്യയോട് തോറ്റത്. ബൗളിങ്ങിൽ മെച്ചപ്പെട്ടെങ്കിലും ബാറ്റിങ്ങിൽ സ്ഥിരത പുലർത്താൻ പാക് ടീമിനായിട്ടില്ല. ഓപ്പണർമാരായ സാഹിബ്‌സദ ഫർഹാൻ, ഫഖർ സമാൻ, ഹസൻ തലത്, മുഹമ്മദ് ഹാരിസ്, ക്യാപ്റ്റൻ സൽമാൻ ആഗ എന്നിവരിലാണ് ടീമിൻ്റെ ബാറ്റിങ് പ്രതീക്ഷ. ഷഹീൻ ഷാ അഫ്രീദി, ഹാരീസ്' റൗഫ്, ഫാഹീം അഷ്റഫ് എന്നിവർ അണിനിരക്കുന്ന പേസ് വിഭാഗം മികച്ചതാണ്. അബ്റർ അഹമ്മമെന്ന സ്‌പിന്നറും നന്നായി പന്തെറിയുന്നുണ്ട്.
സൂപ്പർ ഇംപാക്ട്
അഭിഷേക് ശർമ
കളി 6
റൺസ് 309
സ്ട്രൈക്ക് റേറ്റ് 204.63
കുൽദീപ് യാദവ്
കളി 6
വിക്കറ്റ് 13
മികച്ച ബൗളിങ് 4/7
പാകിസ്‌താൻ
സാഹിബ്‌സദ ഫർഹാൻ
കളി 6
റൺസ് 160
സ്ട്രൈക്ക് റേറ്റ് 107.38
ഷഹീൻ ഷാ അഫ്രീദി
കളി 6
വിക്കറ്റ് 9
മികച്ച ബൗളിങ് 3/17

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group