
കല്പറ്റ: സഹോദയ സിബിഎസ്ഇ കലോത്സവം സമാപിച്ചു. കല്പറ്റ ഡിപോൾ
പബ്ലിക് സ്കൂളിലായിരുന്നു കലോത്സവം. കാറ്റഗറി ഒന്നിൽ മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ ഒന്നാംസ്ഥാനവും കല്പറ്റ ഡിപോൾ പബ്ലിക് സ്കൂൾ രണ്ടാംസ്ഥാനവും മീനങ്ങാടി ആൻസ് ഇംഗ്ലീഷ് മീഡിയം സൾ മൂന്നാംസ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ ബത്തേരി ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ ഒന്നാംസ്ഥാനവും ബത്തേരി ഭാരതീയ വിദ്യാമന്ദിർ രണ്ടാംസ്ഥാനവും പൂമല മെക്ലോഡ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മൂന്നാംസ്ഥാനവും നേടി, കാറ്റഗറി മൂന്നിൽ സുൽത്താൻബത്തേരി ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ ഒന്നാംസ്ഥാനവും കല്പറ്റ ഡിപോൾ പബ്ലിക് സ്കൂൾ രണ്ടാംസ്ഥാനവും ബത്തേരി ഭവൻസ് വിദ്യാമന്ദിർ മൂന്നാംസ്ഥാനവും നേടി. കാറ്റഗറി നാലിൽ മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ ഒന്നാംസ്ഥാനവും കല്പറ്റ ഡിപോൾ പബ്ലിക് സ്കൂൾ രണ്ടാംസ്ഥാനവും ബത്തേരി ഗ്രീൻഹിൽസ് പബ്ലിക് സ്‌കൂൾ മൂന്നാംസ്ഥാനവും നേടി.
സമാപനസമ്മേളനത്തിൽ സിനിമാതാരം അബുസലിം മുഖ്യാതിഥിയായി. വയനാട് സഹോദയ ജില്ലാപ്രസിഡൻ്റ് സീറ്റാ ജോസ് അധ്യക്ഷത വഹിച്ചു. കല്പറ്റ ഡി പോൾ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ പി.യു. ജോസഫ്, വയനാട് സഹോദയ സ്കൂൾ കോപ്ലക്സ‌് സെക്രട്ടറി ഗീത തമ്പി, ഡി പോൾ പബ്ലിക് സ്‌കൂൾ മാനേജർ ഫാ. മാത്യു പെരിയപ്പുറം, വയനാട് സഹോദയ സ്‌കൂൾ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് വി.ജി. സുരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഡി പോൾ പബ്ലിക് സ്‌കൂൾ വിദ്യാർഥികളുടെ ഫ്ലാഷ്മോബും അരങ്ങേറി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group