
തൃശ്ശൂർ: നെന്മാറയിലെ കൂലിപ്പണി ചെയ്യുന്ന ദേവുവിനും കാഞ്ഞങ്ങാട്ടെ വീട്ടകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന മാധവിക്കും ഇന്ന് ആരാധകരേറെയാണ്. കെ. മാധവിക്ക് പ്രായം 70. ദേവുവിന് 62. നാലഞ്ചുവർഷംമുന്‌പ് തുടങ്ങിയ നേരമ്പോക്കാണ് ഇവർക്കിന്ന് ആരാധകരെ നേടിക്കൊടുത്തത്.
കോവിഡ്സമയത്ത് പണിക്കുപോകാനാകാതെ ഇരുന്നപ്പോൾ ദേവുവിന് കൈയിൽ കിട്ടിയ കളറുകൊണ്ട് ചിത്രം വരച്ചാലെന്താ എന്ന തോന്നലുണ്ടായി. പിന്നെ ഒന്നിനുപിന്നാലെ ഒന്നായി വര തുടങ്ങി. അവയിൽ ചിലത് ഇപ്പോൾ തൃശ്ശൂരിലെ ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
വീട്ടിലെ പണികൾ കഴിഞ്ഞുകിട്ടുന്ന സമയത്ത് പെൻസിലുകൊണ്ട് കടലാസിൽ കോറിയിട്ട് തുടങ്ങിയതാണ് മാധവി. വര കാര്യമായെടുത്തത് രണ്ടുവർഷംമുന്നേ. കളറുകൾകൊണ്ടുള്ള വരകൾ കാൻവാസിലേക്ക് പകർത്തി. നന്നായിട്ടുണ്ടെന്ന് വീട്ടുകാരും കൂട്ടുകാരും പറഞ്ഞു. അങ്ങനെ വരച്ച 35 ചിത്രങ്ങളാണ് ഇപ്പോൾ തൃശ്ശൂരിലെ ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നത്.
ലളിതകലാ അക്കാദമിയുടെ സാമ്പത്തികസഹായത്തോടെയാണ് ദേവുവിന്റെയും മാധവിയുടെയും ചിത്രങ്ങളുടെ പ്രദർശനം സംയുക്തമായി നടത്തുന്നത്. ഇരുവരും കണ്ടുമുട്ടുന്നത് ഈ പ്രദർശനവേദിയിൽ കാൻവാസാണ് ഇരുവരുടെയും രചനാമാധ്യമം. വൈകിയെത്തിയ വസന്തം കണ്ടാസ്വദിക്കാൻ കാണികളുടെ തിരക്കാണ്. പൂമരങ്ങളും പൊലിവള്ളികളും എന്നാണ് പത്തുദിവസത്തെ പ്രദർശനത്തിന് പേരിട്ടിരിക്കുന്നത്. ദേവുവിന്റെ 30 ചിത്രങ്ങളാണുള്ളത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group