
കോലഞ്ചേരി: കറുകപ്പള്ളി സെയ്ൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന എംജെ.എസ്എസ്എ കോലഞ്ചേരി മേഖലാ കലോത്സവത്തിൽ നീറാംമുകൾ ഡിസ്ട്രിക്‌ട് ഓവർ ഓൾ ജേതാക്കളായി. കോലഞ്ചേരി ഡിസ്ട്രിക്ട‌് രണ്ടാം സ്ഥാനവും വാളകം ഡിസ്ട്രിക്‌ട് മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നീറാംമുകൾ ഡിസ്ട്രിക്ട് ജേതാക്കളായപ്പോൾ കോലഞ്ചേരി വാളകം ഡിസ്ട്രിക്ടുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സീനിയർ വിഭാഗത്തിൽ കോലഞ്ചേരി ഡിസ്ട്രിക്‌ട് ജേതാക്കളായപ്പോൾ നീറാമുകൾ ഉടുമ്പന്നൂർ ഡിസ്ട്രിക്‌ടുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്ലസ് വൺപ്ലസ്ട വിഭാഗത്തിൽ നീറാംമുകൾ ഡിസ്ട്രിക്‌ട് ഒന്നും കോലഞ്ചേരി, വാളകം ഡിസ്ട്രിക്ടുകൾ രണ്ടും പൂത്തക്ക ഡിസ്ട്രിക്‌ട് മൂന്നും സ്ഥാനങ്ങൾ നേടി. പുത്തൻകുരിശ് സെയ്‌ൻ്റ് പീറ്റേഴ്‌സ് സൺഡേ സ്‌കൂൾ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി.
കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഫാ. അജോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കാളിയമ്മേലിൽ പൗലോസ് കോർ എപ്പിസ്കോപ്പ, ഫാ. ഷിബിൻ പോൾ പെരുമ്പാട്ട്, ഫാ. ഐസക് കരിപ്പാൽ, ഫാ. പോൾ പടിഞ്ഞാറേതിൽ, ഷെവലിയാർ ജോയ് പി. ജോർജ്, ഷെവലിയാർ എം.ജെ. മർക്കോസ്, എ.വി. തങ്കച്ചൻ, ബിനോയ് പി. ജോർജ്, ബാബു പോൾ, ടി.കെ. പീറ്റർ, കെ.പി. സാജു, അഡ്വ. കെ.ഐ. ജോയി, ഇ.എ. റെജി, ടി.പി. മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.
കിഴക്കമ്പലം ഊരക്കാട് സെയ്ന്റ് തോമസ് യാക്കോബായ പള്ളിയിൽ നടത്തിയ എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ മേഖലാ കലോത്സവത്തിൽ മലയിടംതുരുത്ത് ഡിസ്ട്രിക്ട് തുടർച്ചയായി നാലാംവട്ടവും ജേതാക്കളായി. മത്സരങ്ങൾക്ക് തുടക്കം കുറിച്ച് എംജെഎസ്.എസ്.എ പ്രസിഡൻ്റ് മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത പതാക ഉയർത്തി. മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാർ അഫ്രേം ഉദ്ഘാടനം ചെയ്‌തു. ഫാ. എലിയാസ് താണിമോളത്ത് അധ്യക്ഷത വഹിച്ചു
ഫാ. എൽദോസ് കണിയാട്ട്, ഫാ. എൽദോസ് വെള്ളിറിങ്ങൽ, മേഖലാ ഡയറക്ടർ അഡ്വ. ജോബി മാത്യു ബേബി വർഗീസ്, എൽദോ പി. മാത്യു എൻ.വി. ജോണി, എം.പി. മാണി. ടി.ടി. ജോയ്, പി.കെ. പൗലോസ് കെ.എം. ബെഹനാൻ, ഉലഹാന്നാൻ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group