
പട്ടത്തുവിള കഥകളിലെ
രാഷ്ട്രീയ പ്രബുദ്ധത
:സത്യൻ മാടാക്കര .
നാല്പതുകൾ മുതൽ എൺപതുകൾ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയിൽ (രാഷ്ട്രീയ ഉൾപ്പാർട്ടി ജനാധിപത്യം) പ്രതികരിച്ച കഥാകാരനാണ് പട്ടത്തു വിള കരുണാകരൻ. മലയാള കഥയിലെ കൊട്ടാരം വിട്ടിറങ്ങിയ വിദൂഷകൻ. അറിവിന്റെ,അലച്ചിലിന്റെ യാത്രയിൽ നിശ്ശബ്ദതയായിരുന്നു മുഖമുദ്ര.
നട്ടെല്ലികളുടെ ജീവിതത്തിലൂടെ നമ്മൾ നിലനില്പിന്റെ ചിതലരിക്കൽ അറിഞ്ഞു. നിരീക്ഷണ ഗോപുരത്തിന്റെ പൊക്കം കണ്ടു. കാല്പനിക വിപ്ലവസ്വപ്നവും, കലാപവും, സ്നേഹത്തിന്റെ അനർഗള പ്രവാഹവും നിറഞ്ഞ കഥാലോകം അനുഭവിച്ചു. പട്ടത്തു വിള എഴുതിയ കഥകൾ മലയാളചെറുകഥയിൽ വ്യത്യസ്തമായൊരു കാലബോധത്തിന്റെ ശബ്ദമാണ്. അതറിയാൻ വായനക്കു നവീനസൗന്ദര്യ പാഠ ജാഗ്രത വേണം. എം.ടി, ടി.പത്മനാഭൻ, മാധവിക്കുട്ടി തുടങ്ങിയവർസൃഷ്ടിച്ച കഥാശൈലിയിൽ നിന്നു അകന്നു നിന്നുകൊണ്ട് തന്റേതായ രാഷ്ട്രീയ വിചാരങ്ങളുടെയും മദ്ധ്യവർഗ്ഗ ജീവിതത്തിന്റെയും വിദൂഷക ഐറണിയാണ് പട്ടത്തു വിള മലയാള കഥയ്ക്കു നല്കിയത്. പൂർവ്വ - പൗരസ്ത്യ ദർശനങ്ങളിൽ അഗാധജ്ഞാനവും ദർശനവുമുള്ള കഥാകൃത്ത് കഥാപാത്രകളിലൂടെ ഉരിയാടുന്നു. രൂപ, പ്രതാപൻ, രാമു എന്നീ കഥാപാത്രങ്ങളിലൂടെ, ഇടയ്ക്ക് ഞാനായും കഥ പറച്ചിൽ രൂപപ്പെടുത്തുന്ന മിത്ത്, വിപ്ലവം, ഉപനിഷത് ദരശനം ആഴം കാണിച്ചു തരുന്നു.

പട്ടത്തുവിള കഥകളിലെ രാഷ്ട്രീയ പ്രബുദ്ധത
സത്യൻ മാടാക്കര .
നാല്പതുകൾ മുതൽ എൺപതുകൾ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയിൽ (രാഷ്ട്രീയ ഉൾപ്പാർട്ടി ജനാധിപത്യം) പ്രതികരിച്ച കഥാകാരനാണ് പട്ടത്തു വിള കരുണാകരൻ. മലയാള കഥയിലെ കൊട്ടാരം വിട്ടിറങ്ങിയ വിദൂഷകൻ. അറിവിന്റെ,അലച്ചിലിന്റെ യാത്രയിൽ നിശ്ശബ്ദതയായിരുന്നു മുഖമുദ്ര. നട്ടെല്ലികളുടെ ജീവിതത്തിലൂടെ നമ്മൾ നിലനില്പിന്റെ ചിതലരിക്കൽ അറിഞ്ഞു. നിരീക്ഷണ ഗോപുരത്തിന്റെ പൊക്കം കണ്ടു. കാല്പനിക വിപ്ലവസ്വപ്നവും, കലാപവും, സ്നേഹത്തിന്റെ അനർഗള പ്രവാഹവും നിറഞ്ഞ കഥാലോകം അനുഭവിച്ചു.
പട്ടത്തു വിള എഴുതിയ കഥകൾ മലയാളചെറുകഥയിൽ വ്യത്യസ്തമായൊരു കാലബോധത്തിന്റെ ശബ്ദമാണ്. അതറിയാൻ വായനക്കു നവീനസൗന്ദര്യ പാഠ ജാഗ്രത വേണം. എം.ടി, ടി.പത്മനാഭൻ, മാധവിക്കുട്ടി തുടങ്ങിയവർസൃഷ്ടിച്ച കഥാശൈലിയിൽ നിന്നു അകന്നു നിന്നുകൊണ്ട് തന്റേതായ രാഷ്ട്രീയ വിചാരങ്ങളുടെയും മദ്ധ്യവർഗ്ഗ ജീവിതത്തിന്റെയും വിദൂഷക ഐറണിയാണ് പട്ടത്തു വിള മലയാള കഥയ്ക്കു നല്കിയത്. പൂർവ്വ - പൗരസ്ത്യ ദർശനങ്ങളിൽ അഗാധജ്ഞാനവും ദർശനവുമുള്ള കഥാകൃത്ത് കഥാപാത്രകളിലൂടെ ഉരിയാടുന്നു. രൂപ, പ്രതാപൻ, രാമു എന്നീ കഥാപാത്രങ്ങളിലൂടെ, ഇടയ്ക്ക് ഞാനായും കഥ പറച്ചിൽ രൂപപ്പെടുത്തുന്ന മിത്ത്, വിപ്ലവം, ഉപനിഷത് ദരശനം ആഴം കാണിച്ചു തരുന്നു.
1925 ൽ ജനിച്ച പട്ടത്തു വിളയുടെ ജന്മശതാബ്ദിയിൽ കഥയിലൂന്നി ഒരു വിചാരം


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group