കല്യാണിയിൽ തിളങ്ങി കൊടുങ്ങല്ലൂർ

കല്യാണിയിൽ തിളങ്ങി കൊടുങ്ങല്ലൂർ
കല്യാണിയിൽ തിളങ്ങി കൊടുങ്ങല്ലൂർ
Share  
2025 Sep 17, 09:04 AM
vtk
PREM

കൊടുങ്ങല്ലൂർ വുമൺസ് ഫിഡെ മാസ്റ്റർ പട്ടത്തിനു പിന്നാലെ വുമൺ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയ കല്യാണി (15) ജന്മനാടായ കൊടുങ്ങല്ലൂരിലെത്തി. അമ്മ ധന്യയോടൊപ്പം ചൊവ്വാഴ്‌ച രാവിലെ നെടുമ്പാശ്ശേരിയിലെത്തിയ കല്യാണിക്ക് ചെസ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി.


കൊടുങ്ങല്ലൂർ പുല്ലൂറ്റ് നായ്ക്കുളം വട്ടപ്പറമ്പിൽ സിരിൻ-ധന്യ ദമ്പതിമാരുടെ മകളായ കല്യാണി ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര ടൂർണമെൻ്റിൽ മൂന്നാമത്തെ യോഗ്യതയും കടന്നാണ് വുമൺസ് ഇൻ്റർനാഷണൽ പദവിയിലേക്കുള്ള യോഗ്യത നേടിയത്. ഫിഡെയുടെ നടപടിക്രമങ്ങൾ പൂർത്തിയായാൽ നാലു മാസത്തിനകം കല്യാണി ഈ പദവിലെത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ആളാകും.


2024-ൽ മധുരയിലും 2025-ൽ ഫ്രാൻസിലും നടന്ന മത്സരങ്ങളിലാണ് മാനദണ്ഡപ്രകാരമുള്ള ഒന്നും രണ്ടും യോഗ്യത കരസ്ഥമാക്കിയിരുന്നത്. 2024-ൽ വുമൺസ് ഫിഡെ മാസ്റ്റർ പട്ടം കരസ്ഥമാക്കിയ കല്യാണി ശ്രീലങ്കയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ ട്വൻ്റി ഗേൾസ് സ്റ്റാൻഡേഡ്, ബ്ലിറ്റ്സ്, വുമൺ റാപ്പിഡ് എന്നീ ഇനങ്ങളിൽ സ്വർണം നേടിയിരുന്നു. അണ്ടർ-14 പെൺകുട്ടികളുടെ ലോകറാങ്കിങ്ങിൽ നാലാമതും ഇന്ത്യക്കാരിൽ രണ്ടാംസ്ഥാനക്കാരിയുമായിരുന്നു.


2022-ൽ ഒഡിഷയിൽ നടന്ന കെ.ഐ.ഐ.ടി. അന്താരാഷ്ട്‌ ചെസ് ഫെസ്റ്റിവലിലെ ബെസ്റ്റ് വുമൺ, 2022, 2023 വർഷങ്ങളിൽ സംസ്ഥാന സ്‌കൂൾ പാമ്പ്യൻഷിപ്പിൽ സബ്‌ജുനിയർ ജേതാവ് തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ശ്രീലങ്ക, ദുബായ്, ഉസ്ബെക്കിസ്താൻ, ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.


മത്സരങ്ങളുടെ തിരക്കുമൂലം കൊടുങ്ങല്ലൂർ കെകെടിഎം ജിജിഎച്ച്എസ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠനം പൂർത്തിയാക്കി 10-ാം ക്ലാസിൽ ലാപ്പൺ സ്കൂളിലാണ് പഠിക്കുന്നത്. സി.പി.ഐ. നേതാവും ദീർഘകാലം കൊടുങ്ങല്ലൂർ നഗരസഭ ചെയർമാനുമായിരുന്ന വി.കെ. ഗോപിയുടെ കൊച്ചുമകളാണ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI