
കണ്ണൂർ : സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ സെമി ഫൈനലിൽ കാലിടറിയ കണ്ണൂർ വാരിയേഴ്‌സ് ഫുട്‌ബോൾ ക്ലബ് കിരീടം ലക്ഷ്യമിട്ട് പരിശീലനം തുടങ്ങി. മുഖ്യപരിശീലകൻ സ്പെയിനിൽനിന്നുള്ള മനോലോ സാഞ്ചസിന്റെ നിർദേശമനുസരിച്ച് സഹ പരിശീലകൻ ഷഫീഖ് ഹസ്സൻ്റെ നേത്യത്വത്തിലാണ് പരിശീലനം.
മുഖ്യപരിശീലകനും വിദേശതാരങ്ങളും വരും ദിവസങ്ങളിൽ ടീമിനൊപ്പം ചേരും. ആദ്യ സീസണിൽ ടീമിനായി തിളങ്ങിയ അസിയർ ഗോമസ്, ലവ്സാംബ, അഡ്രിയാൻ സർഡിനേറോ എന്നിവർക്ക് പുറമെ ഫോർസാ കൊച്ചിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച നിദാൽ സൈയ്‌ദുമാണ് കണ്ണൂർ വാരിയേഴ്സിലെത്തിയ വിദേശ താരങ്ങൾ. കൂടാതെ സെൻ്റർ ബാക്ക്, സ്ട്രൈക്കർ സ്ഥാനങ്ങളിലേക്ക് പുതിയ വിദേശതാരങ്ങൾ ടീമിലെത്തും.
നിലവിൽ കണ്ണൂർ വാരിയേഴ്‌സിൻ്റെ എല്ലാ ഇന്ത്യൻ താരങ്ങളും ഗെയിം ചേഞ്ചർ ത്രിദിന പരിശീലന പരിപാടിയിൽനിന്ന് തിരഞ്ഞെടുത്ത പത്ത് താരങ്ങളും ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്. അവസാനഘട്ടത്തിൽ ടീം 25 പേരായി ചുരുങ്ങും. ഒക്ടോബർ ആദ്യ വാരം മത്സരങ്ങൾ തുടങ്ങും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group