
ചാവക്കാട് : കറുകമാട് മുല്ലപ്പുഴയിൽ നടന്ന അഞ്ചാമത് ഡോക്‌ടർ എപിജെ അബ്‌ദുൾകലാം എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ യുവശക്തി പുളിയൻതുരുത്ത് സംഘത്തിൻ്റെ ഹനുമാൻ നമ്പർ ഒന്ന് വള്ളം ജേതാക്കളായി. ഒരുമനയൂർ വീരസേനാപതി ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാംസ്ഥാനം നേടി. ബി ഗ്രേഡ് വിഭാഗത്തിൽ ടിഡിബിസി തൊയക്കാവിൻറെ സെയ്ൻ്റ് സെബാസ്റ്റ്യൻ നമ്പർ രണ്ട് വള്ളം ഒന്നാംസ്ഥാനവും നടുവിൽക്കര മടപ്ളാൻതുരുത്ത് ടീമിൻ്റെ ബ്ലാക്ക്‌ഹോഴ്സ‌് വളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച അമരക്കാരായി ഹനുമാൻ നമ്പർ ഒന്നിൻ്റെ സുഭാഷും സെയ്റ്റ് സെബാസ്റ്റ്യൻ നമ്പർ രണ്ടിൻ്റെ മനോജും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്‌കാരിക വേദിയും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിച്ചത്.
ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. എ ഗ്രേഡ് വിഭാഗത്തിൽ ഏഴും ബി ഗ്രേഡ് ഇനത്തിൽ ഒൻപതും വള്ളങ്ങൾ മത്സരിച്ചു. എൻ.കെ. അക്ബർ എംഎൽഎ ജലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഗസ്സാലി അധ്യക്ഷനായി. കളക്‌ടർ അർജുൻ പാണ്ഡ്യൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്‌തു. കെകെഎസ്‌വി പ്രസിഡന്റ് എ. അബ്‌ദുൾറഹിം, കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സ്വാലിഹാ ഷൗക്കത്ത്, വാർഡ് മെമ്പർ ഹസീനാ താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിസ്‌രിയ മുസ്‌താഖ് അലി, സി.വി. സുബ്രഹ്മണ്യൻ, പഞ്ചായത്ത് മെമ്പർമാരായ പി.എ. മുഹമ്മദ്, ബോഷി പാണാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group