
കണ്ണൂർ: ജില്ലാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 455 പോയിന്റോടെ
വനിതാവിഭാഗത്തിൽ പാപ്പിനിശ്ശേരി പ്രോസ്റ്റെയിൽ ജിംനേഷ്യം ഓവറോൾ പാമ്പ്യന്മാരായി. ടി.വി. പ്രത്യുഷ മികച്ച സീനിയർ ബെസ്റ്റ് ലിഫ്റ്ററായും വൈഗാ രാജു സബ്ജനിയർ, ജൂനിയർ വിഭാഗത്തിലെ ബെസ്റ്റ് ലിഫ്റ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ വെയിറ്റ്ലിഫ്റ്റിങ് അസോസിയേഷന്റെയും ഗോഡ്സ് ജിമ്മിന്റെയും നേതൃത്വത്തിലാണ് പോത്തേരി രാഘവൻ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള പുരുഷ-വനിതാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കെഡിഡബ്ല്യുഎൽഎ പ്രസിഡൻ്റ് എം.പി. സൂരജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര മുഖ്യാഥിതിയായി. കെഎസ്ഡബ്ല്യുഎൽഎ സെക്രട്ടറി ചിത്രാ ചന്ദ്രമോഹൻ വിശിഷ്‌ടാഥിതിയായി. ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗവും ഡെപ്യൂട്ടി തഹസിൽദാരുമായ കെ.വി. ഷാജു മുഖ്യപ്രഭാഷണം നടത്തി.
ഫെൻസിങ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒ.കെ. വിനീഷിനെ ആദരിച്ചു. ബെൽമേർ ബിൽഡേർസ് എംഡി പി.കെ. പ്രീത് വിജയികൾക്ക് സമ്മാനം നൽകി. കെഡിഡബ്ല്യുഎൽഎ സെക്രട്ടറി എ.എം. ലിഷാന്ത്, കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ സെക്രട്ടറി മോഹൻ പീറ്റർ, ജിവിഎച്ച്എസ്.എസ് സ്പോർട്‌സ് പ്രഥമാധ്യാപിക കെ. ജ്യോതി, കെഡിഡബ്ല്യു.എൽ.എ ജോ. സെക്രട്ടറി കെ.എൻ. ഷാജി, പവർ ലിഫ്റ്റിങ് അസോസിയേഷൻ സെക്രട്ടറി ആർ. ഭരത്‌കുമാർ, ഖജാൻജി അബ്‌ദുൾ നാസർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group