
കരുനാഗപ്പള്ളി ഓളവും തീരവും ആവേശത്തിമിർപ്പിലായ 85-ാമത് ശ്രീനാരായണട്രോഫി കന്നേറ്റി വള്ളംകളിയിൽ നടുഭാഗം ചുണ്ടനും നടുവിലപ്പറമ്പനും ഒന്നാംസ്ഥാനം പങ്കിട്ടു.
അവസാന നിമിഷംവരെ ആവേശം വിതറിയാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരം അവസാനിച്ചത്, മത്സരത്തിനുശേഷം തർക്കത്തിനും കാരണമായി. ഒടുവിലാണ് രണ്ടു ടീമുകൾക്കും ഒന്നാംസ്ഥാനം പങ്കിട്ടുനൽകാൻ തീരുമാനിച്ചത്.
ഇ.എം. ബഷീറും എച്ച്. ഹക്കീമും ക്യാപ്റ്റൻമാരായുള്ള ഹൃദയം ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടനുവേണ്ടി തുഴയെറിഞ്ഞത്. നാസർ പോച്ചയിൽ ക്യാപ്റ്റനായുള്ള സംഘം കന്നേറ്റിയാണ് നടുവിലപ്പറമ്പനെ ഒപ്പമെത്തിച്ചത്. കേശവപുരം ബോട്ട് ക്ലബ്ബിന്റെ ജി. മോഹനനും സനോജ് സത്യനും ക്യാപ്റ്റൻമാരായുള്ള സെയ്ന്റ് പയസ് ടെൻത്തിനാണ് രണ്ടാം സ്ഥാനം. സാബു സുമംഗലി ക്യാപ്റ്റനായുള്ള ഐക്യം ബോട്ട് ക്ലബ്ബിൻ്റെ ഫ്രണ്ട്സ് ബോട്ട് ക്ലബ് സെയ്ൻ്റ് ജോർജ്ജ് ചുണ്ടനാണ് മൂന്നാംസ്ഥാനം.
തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ യുവസാരഥി ബോട്ട് ക്ലബ്ബിന്റെ പടിഞ്ഞാറെപ്പറമ്പൻ ഒന്നാംസ്ഥാനത്തെത്തി. സരിത്ത് ബാബു ആണ് ക്യാപ്റ്റൻ. ഷിഹാബ് ഒപ്റ്റിക്കൽ പാലസ് ക്യാപ്റ്റനായുള്ള തെങ്ങിൽ റോയൽസിന്റെ ചെല്ലിക്കാടനും മനു കരിമ്പാലിൽ ക്യാപ്റ്റനായുള്ള ഐക്യം ബോട്ട് ക്ലബ്ബിന്റെ കമ്പനി വള്ളവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
തെക്കനോടി തറ വള്ളങ്ങളുടെ മത്സരത്തിൽ സംഘം കന്നേറ്റിയുടെ കാട്ടിൽതെക്കതിൽ ഒന്നാംസ്ഥാനവും അംബേദ്‌കർ ബോട്ട് ക്ലബ്ബിന്റെ സാരഥി രണ്ടാംസ്ഥാനവും സ്വന്തമാക്കി.
വെപ്പ് വള്ളങ്ങളിൽ ഗ്ലോബൽ നീലികുളത്തിൻ്റെ ചന്ദ്രബാബു ക്യാപ്റ്റനായുള്ള ഷോട്ട് പുളിക്കത്തറ ഒന്നാംസ്ഥാനത്തെത്തി, ന്യൂ ടൗൺ ബോട്ട് ക്ലബ്ബിൻ്റെ ജയ് ഷോട്ട് ആണ് രണ്ടാംസ്ഥാനത്ത്, ക്യാപ്റ്റൻ ബിനിൽ കെഎസ്ആർടിസി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group