
നേമം: വെള്ളായണി കായലിൽ ആവേശത്തിരയിളക്കി നടന്ന 48-ാം മഹാത്മ അയ്യങ്കാളി ജലോത്സവത്തിൽ ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തിൽ ടി, ബിജു ക്യാപ്റ്റനായ കാക്കമുല ബ്രദേഴ്‌സ് ചുണ്ടൻ മഹാത്മ അയ്യങ്കാളി ട്രോഫി നേടി. ഗോപി ക്യാപ്റ്റനായ കാക്കമൂല നടുഭാഗം ചുണ്ടൻ രണ്ടാംസ്ഥാനവും ശ്യാം ക്യാപ്റ്റനായ ബിബിസി പുന്നവിള മൂന്നാംസ്ഥാനവും നേടി.
രണ്ടാംതരം വള്ളങ്ങളിൽ അമ്മി ക്യാപ്റ്റനായ കാക്കമൂല ബ്ലൂ ബേർഡ്‌സ് ഒന്നാംസ്ഥാനത്തെത്തി. ശംഭു ക്യാപ്റ്റനായ കാക്കമൂല ബ്രദേഴ്‌സ് ചുണ്ടൻ രണ്ടാംസ്ഥാനവും ജിത്തു ക്യാപ്റ്റനായ വടക്കേക്കര ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. മൂന്നാംതരം വള്ളങ്ങളിൽ ഷൈജു ക്യാപ്റ്റനായ കാക്കമൂല പടക്കുതിരയാണ് ഒന്നാമതെത്തിയത്. അഭിജിത്ത് ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ രണ്ടാമതും ഇഗ്നിഷ്യസ് ക്യാപ്റ്റനായ കാക്കമൂല ചുണ്ടൻ മൂന്നാമതുമെത്തി.
വനിതകളുടെ മത്സരത്തിൽ എൻ. രാധിക ക്യാപ്റ്റനായ ഊക്കോട് ചുണ്ടൻ ഒന്നാംസ്ഥാനവും ബീന ക്യാപ്റ്റനായ കാഞ്ഞിരംപാറ ചുണ്ടൻ രണ്ടാംസ്ഥാനവും ബിന്ദു ക്യാപ്റ്റനായ വിന്നേഴ്‌സ് ചുണ്ടൻ മൂന്നാംസ്ഥാനവും നേടി.
മികച്ച അമരക്കാരനായി ഒന്നാംതരം വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കാക്കമൂല ബ്രദേഴ്‌സ് ചുണ്ടനിലെ ബിനു സുധനെ തിരഞ്ഞെടുത്തു. ശ്രീ അയ്യങ്കാളി ജലോത്സവ ട്രസ്റ്റിൻറേയും സംസ്ഥാന ടൂറിസം വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന വള്ളംകളി മത്സരത്തിൻ്റെ പൊതുസമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്‌തു. എം.വിൻസെന്റ് എംഎൽഎ അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ്‌കുമാർ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രിജ, അംഗങ്ങളായ വി. ലതാകുമാരി, ആർ. ജയലക്ഷ്മി, എസ്. സുരേഷ്, അഡ്വ. പുഞ്ചക്കരി രവീന്ദ്രൻ, എം. വിനുകുമാർ, ആർ. മോശ, വി. സുധർമ തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group