കാലിക്കറ്റിനെ തോൽപ്പിച്ച് തൃശ്ശൂർ

കാലിക്കറ്റിനെ തോൽപ്പിച്ച് തൃശ്ശൂർ
കാലിക്കറ്റിനെ തോൽപ്പിച്ച് തൃശ്ശൂർ
Share  
2025 Sep 05, 07:01 AM
AJMI1
AJMI
AJMI
AJMI
MANNAN

തിരുവനന്തപുരം: കെഎസിഎൽ (ക്രിക്കറ്റ് രണ്ടാംസീസണിലെ ആദ്യസെമിയിൽ


കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏമീസ് കൊല്ലം സെയിലേഴ്‌സിനെ നേരിടും. രണ്ടാം സെമിയിൽ തൃശ്ശൂർ ടൈറ്റൻസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഏറ്റുമുട്ടും. രണ്ട് സെമിയും വെള്ളിയാഴ്‌ച നടക്കും. വ്യാഴാഴ്ച്‌ച ലീഗ് റൗണ്ടിലെ അവസാനമത്സരവും കഴിഞ്ഞപ്പോഴാണ് സെമി ലൈനപ്പ് പൂർത്തിയായത്.


നിർണായകമത്സരത്തിൽ ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചാണ് കൊല്ലം സെമി ഉറപ്പിച്ചത്.


നേരത്തേ സെമി ഉറപ്പിച്ചിരുന്ന തൃശ്ശൂർ ടൈറ്റൻസ് അവസാന മത്സരത്തിൽ കാലിക്കറ്റിനെ തോൽപ്പിച്ചതോടെ പ്രാഥമികറൗണ്ടിലെ രണ്ടാംസ്ഥാനക്കാരായി.


ജയം നാലുവിക്കറ്റിന്. സ്കോർ: കാലിക്കറ്റ് 20 ഓവറിൽ 165/9. തൃശ്ശൂർ 18 ഓവറിൽ 169/6.


ടോസ് നേടിയ തൃശ്ശൂർ ഫീൽഡിങ് തിരഞ്ഞെടുത്തു. രോഹൻ കുന്നുമ്മൽ (26 പന്തിൽ 40), എസ്.എൻ. അമീർഷ (29 പന്തിൽ 38) എന്നിവർ കാലിക്കറ്റിന്റെ ഓപ്പണിങ് വിക്കറ്റിൽ 15 പന്തിൽ 67 റൺസ് ചേർത്തു. രോഹനു പിന്നാലെ പ്രീതിഷ് പവൻ (4), അഖിൽ സ്‌കറിയ (4), പി.എം. അൻഫൽ (5), എം. അജിനാസ് (5) എന്നിവരും പുറത്തായതോടെ കാലിക്കറ്റ് ആറിന് 100 എന്നനിലയിലായെങ്കിലും അവസാനഘട്ടത്തിൽ സച്ചിൻ സുരേഷും (27 പന്തിൽ 32) കൃഷ്ണദേവനും (14 പന്തിൽ 26) ചേർന്ന് ഒരിക്കൽക്കൂടി ചലനമുണ്ടാക്കി. ഒരു സിക്‌സ് നേടിയ അഭിറാം (6) റണ്ണൗട്ടായി.


തൃശ്ശൂരിനുവേണ്ടി ശരത് പ്രസാദ്, സിബിൻ ഗിരീഷ്, അമൽ രമേഷ് എന്നിവർ രണ്ടുവിക്കറ്റുവീതം നേടി. മറുപടിബാറ്റിങ്ങിൽ ഓപ്പണർ ആനന്ദ് കൃഷ്‌ണൻ (34 പന്തിൽ 60) തിളങ്ങിയതോടെ തൃശ്ശൂരിന് പ്രതീക്ഷയായി. ക്യാപ്റ്റൻ ഷോൺ റോജർ (15 പന്തിൽ 34), അജു പൗലോസ് (35 പന്തിൽ 44) എന്നിവരും മിന്നിയതോടെ ജയം അനായാസമായി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI