
സർഗാലയയിലെ 'തുമ്പപ്പൂ' ചിത്രരചനാ മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു; സമ്മാനദാനം സെപ്‌തംബർ 6 ന്
കോഴിക്കോട്: സർഗാലയയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ 'പൂവിളി 2025'-നോടനുബന്ധിച്ച് നടന്ന 'തുമ്പപ്പൂ' ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കെ.ജി, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം സെപ്റ്റംബർ 6-ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത സിനിമാ പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നിർവഹിക്കും.
വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ:
- കെ.ജി. വിഭാഗം: പയ്യോളി ജെംസ് സ്കൂളിലെ ഐറിൻ മേധ
- എൽ.പി. വിഭാഗം: സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ, തലശ്ശേരിയിലെ വേദ്തീർത്ത് ബിനീഷ്
- യു.പി. വിഭാഗം: കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ കിഷൻദേവ്
- ഹൈസ്കൂൾ വിഭാഗം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മടപ്പള്ളിയിലെ ശ്രേയ. എം
രണ്ടാം സ്ഥാനത്തിന് അർഹരായവർ:
- കെ.ജി. വിഭാഗം: അമൃത വിദ്യാലയം, വടകരയിലെ ആദർവ് അനൂപ്
- എൽ.പി. വിഭാഗം: സിസിയുപി സ്കൂളിലെ അനയ്സൂര്യ, നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വട്ടോളിയിലെ സാൻവി. എസ്. ബോസ്
- യു.പി. വിഭാഗം: മടപ്പള്ളി മിക്സഡ് യുപി സ്കൂളിലെ വേദിക്. പി, എ.യു.പി സ്കൂൾ, ബാലുശ്ശേരിയിലെ ശ്രീഹരി. കെ
- ഹൈസ്കൂൾ വിഭാഗം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മടപ്പള്ളിയിലെ അയ്മൻഷാൻ. എ.എസ്
മൂന്നാം സ്ഥാനക്കാർ:
- കെ.ജി. വിഭാഗം: കണ്ണംകുളം എ.യു.പി സ്കൂളിലെ വയോമി
- എൽ.പി. വിഭാഗം: അമൃത വിദ്യാലയ, തലശ്ശേരിയിലെ വൈദേഹി ബിനീഷ്
- യു.പി. വിഭാഗം: എസ്.എൻ.എച്ച്.എച്ച്.എസ്, വടകരയിലെ ആദ്വിക. ഇ
- ഹൈസ്കൂൾ വിഭാഗം: നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളിയിലെ മിൻഹാ മെഹറിൻ, സികെജി എച്ച്.എച്ച്.എസ്, ചിങ്ങപുരത്തിലെ മേഘ സവിൻ. എം
വിജയികളെയും പങ്കെടുത്ത എല്ലാവരെയും സർഗാലയ സീനിയർ ജനറൽ മാനേജർ അഭിനന്ദിച്ചു. ഓണാഘോഷ പരിപാടികൾ സെപ്‌തംബർ 7 ന് സർഗാലയയിൽ സമാപിക്കും.
ചിത്രം : പ്രതീകാത്മകം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group