
ഇനിയും ഒരോണംനമുക്ക് വേണ്ടി.
:ഹരികുമാർ കെ.പി .വനാലിക.
കെട്ടിഒരുക്കിയ ഓണച്ച മയങ്ങൾ വിഷാദം കൊണ്ട് വിറങ്ങലിക്കുമ്പോൾ എന്നോ എങ്ങോ എന്നു പോലും പറയാനാവാത്ത പുതുതലമുറ ഒരോണം ഒരുക്കുന്നു. ഇല്ലായ്മകളിൽ നിന്നും വറുതിയിടങ്ങളിൽ നിന്നും നല്ല കാലത്തിന്നോർമ്മയെന്നോണം കാണംവിറ്റും ഓണമുണ്ണുക എന്ന പഴമപോലും മറന്നിരിക്കുന്നു. ആണ്ടിൽ എല്ലാനാളും ഓണമായി മാറി.
നാടൻ പൂക്കളങ്ങൾ പുതുമയുടെ വൈകൃതങ്ങളാൽ പുതുപൂക്കൾ നിരത്തി . കാലശേഷിപ്പിൻ്റെ കാൽപ്പാടുകളിൽ തലപ്പന്തുകളി തുമ്പിതുള്ളൽ എന്നിവയും വിദൂരം.
പുലിക്കളി ഇന്നുമുണ്ടെങ്കിലും നാട്ടരങ്ങ് മറന്നവയായി. കൈകൊട്ടിക്കളി കാഴ്ചയ്ക്ക് മാത്രം ശേഷിപ്പായി. വള്ളംകളിയും വഞ്ചിപ്പാട്ടും ഇന്നും പുതുമ മാറാതെ കൈരളി കാത്തുസൂക്ഷിക്കുന്നു.
വലിയ മരത്തിൽ വടത്തിൽ കെട്ടിയ ഊഞ്ഞാലും ഇന്നില്ല. ചെറിയ ഊഞ്ഞാൽ എല്ലാം കൊണ്ടും ഒരു ബോൺസായ് ഓണം.
കോടി ഉടുക്കാൻ കാത്തിരുന്ന പഴയോണമിന്നില്ല എന്നും കോടി ചാർത്തുന്ന കോമര കൂത്തുകൾ.
വൈദ്യുത അലങ്കാരവും ഓൺലൈനിൽ സദ്യ ഒരുക്കുന്ന മലയാളിക്ക് മാവേലിക്കാലം മറക്കാൻ അധികകാലം വേണ്ട എന്നതാണ് സത്യം.
ഓണം കൂടാൻ നാട്ടിലെത്തേണ്ടവർ അവധി പറഞ്ഞ് അകലുന്നു. ബന്ധങ്ങൾ വെറും വാക്കിൽ മാത്രം.
ഒരിക്കലും നമുക്ക് ആ പഴയ കാലത്തേക്ക് തിരിച്ച് പോകാനോ തിരുത്താനോ കഴിയില്ല എന്നറിഞ്ഞ് കൊണ്ട് തന്നെ ഞാനും നിങ്ങളോടൊപ്പം ഓണം ആഘോഷിക്കട്ടെ. മനസ്സിൻ്റെ ശൂന്യതയിൽ മറ്റൊരോണം നിറയ്ക്കാം.ഓണാശംസകൾ
ഹരികുമാർ കെ.പി വനാലിക.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group