
ജനശബ്ദം
ഓണ നിലാവ് - 2025 സംഘടിപ്പിച്ചു
മാഹി: സർക്കാർ മാത്രം വിചാരിച്ചാൽ വികസന മുന്നേറ്റമുണ്ടാക്കാനാവില്ലെന്നും, ജീവകാരുണ്യ സന്നദ്ധ സംഘടനകൾ സഹായികളായും, തിരുത്തൽ ശക്തികളായും നിലയുറപ്പിക്കണമെന്നും രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.
മാഹി ശ്രീ നാരായണ ബി.എഡ്. കോളജിൽ
ജനശബ്ദം, മാഹി സംഘടിപ്പിച്ച
ഓണനിലാവ്-2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച
എം.രാഘവൻ (സാഹിത്യം) കയനാടത്ത് രാഘവൻ (ഫ്രഞ്ച് ഭാഷാ പണ്ഡിതൻ) മനോഹരൻ അടിയേരി (ശരീര - അവയവദാന പ്രചാരകൻ) പി.രാമചന്ദ്രൻ (മാതൃകാ ടാക്സി ഡ്രൈവർ) ടി.പി.സുരേഷ് ബാബു ( ഉപകരണസംഗീത വിദഗ്ധൻ, സംഗീതജ്ഞൻ) അനിൽ കുമാർ (ജൈവകർഷകൻ - കാർഷിക പ്രചാരകൻ) സജീവൻ പൊയിൽ മാലയാട്ട് (ജീവകാരുണ്യ പ്രവർത്തകൻ) ദീപ്തി ദേവദാസ് (മാതൃകാ ആരോഗ്യ പ്രവർത്തക ) മാസ്റ്റർ ടി.കെ. റിഹാൻ (ദേശീയ അന്തർദ്ദേശീയ റെക്കോർഡ് നേടിയ ശൈശവ പ്രതിഭ ) ശ്രീജ പെരിങ്ങാടി ( കവയിത്രി ) എന്നിവരെയാണ് ആദരിച്ചത്.
വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് എം എൽ എ ഓണക്കോടികൾ സമ്മാനിച്ചു. പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ,എ.വി. യൂസഫ് സംസാരിച്ചു.
ഷാജി പിണക്കാട്ട് സ്വാഗതവും,
ദാസൻ കാണി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

പ്രശസ്ത കഥാകൃത്ത് എം. രാഘവനെ രമേശ് പറമ്പത്ത് എം എൽ എ ആദരിക്കുന്നു

ഫ്രഞ്ച് ഭാഷാ പണ്ഡിതൻ കയനാടത്ത് രാഘവനെ രമേശ് പറമ്പത്ത് എം എൽ എ ആദരിക്കുന്നു
പുതുച്ചേരി വൈദ്യുതിവകുപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടില്ല: മന്ത്രി
മാഹി:അദാനി ഗ്രൂപ്പ് പുതുച്ചേരി വൈദ്യുതി വകുപ്പ് ഏറ്റെടുത്തുവെന്ന വാർത്ത തെറ്റാണെന്ന് പുതുച്ചേരി വൈദ്യുതി വകുപ്പ് മന്ത്രി എ നമശ്ശിവായം അറിയിച്ചു.
വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിന് ഒരു ഇളവും അഭ്യർത്ഥിച്ചിട്ടില്ല. വൈദ്യുതി മേഖല ഒരു സ്വകാര്യ വ്യക്തിക്കും നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു..
വളരെക്കാലം മുമ്പ്, നയപരമായ തീരുമാനത്തിലൂടെ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് വൈദ്യുതി മേഖലയിലെ ജീവനക്കാരും രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കിയിരുന്നു.
പിന്നീട് മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തി. 51% ഓഹരികൾ പുതുച്ചേരി സർക്കാരിനും 49% ഓഹരികൾ സ്വകാര്യ മേഖലയ്ക്കും വിൽക്കാൻ തീരുമാനിച്ചു.
കോടതിയിൽ ട്രേഡ് യൂണിയനുകൾ കേസ് ഫയൽ ചെയ്തു. അത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതിനാൽ, പുതുച്ചേരി സർക്കാർ ഒരു സ്വകാര്യ കമ്പനിക്കും നൽകിയിട്ടില്ല.
പുതുച്ചേരി സർക്കാരിന്റെ നിയന്ത്രണത്തിലാണ്.
പൊതുജനങ്ങളും വൈദ്യുതി മേഖലയിലെ ജീവനക്കാരും തെറ്റായ വാർത്തകളുമായി പ്രതികരിക്കരുതെന്ന് മന്ത്രി പറഞ്ഞു.
അദാനി എനർജി സൊല്യൂഷൻസ് എന്ന പേരിൽ പുതുച്ചേരി വൈദ്യുതി മേഖല ഏറ്റെടുത്തതായി അദാനി ഗ്രൂപ്പ്അവകാശപ്പെടുന്നുണ്ടെങ്കിൽ, സർക്കാർ നിയമ വകുപ്പുമായി ചർച്ച ചെയ്ത് സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സോളാർ, വൈദ്യുതി മേഖലകളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് അപേക്ഷകളൊന്നും സമർപ്പിച്ചിട്ടില്ല.
വൈദ്യുതി മേഖലയിൽ നിരവധി പുതിയ തസ്തികകൾ ഏറ്റെടുത്തിട്ടുണ്ട്, നിരവധി പേർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, അത് എങ്ങനെ ഒരു സ്വകാര്യ വ്യക്തിക്ക് നൽകാൻ കഴിയുമെന്ന് മന്ത്രി ചോദിച്ചു.

ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം ആരംഭിച്ചു.
മാഹി : ചെറുകല്ലായി ഗവ.ലോവർ പ്രൈമറി സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കേന്ദ്രത്തിൻ്റെ ഉദ്ഘാടനം അധ്യാപക അവാർഡ് ജേതാവ് എൻ കാഞ്ചനവല്ലി നിർവ്വഹിച്ചു..സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർപേഴ്സൻ ഷോഗിത വിനീത് അധ്യക്ഷതവഹിച്ചു.. വഹിച്ചു.ഹെഡ്മാസ്റ്റർ കെ.കെ. മനീഷ്, അനുശ്രീ ബി, വിജേഷ് പി.പി.,ആദിത്യ കെ.പി. സംസാരിച്ചു വിജിനകുമാരി, അനഘ എ.വി., ഗംഗാസായി നേതൃത്വം നൽകി.
ചിത്രവിവരണം: അധ്യാപക അവാർഡ് ജേതാവ് എൻ കാഞ്ചനവല്ലി ഉദ്ഘാടനം ചെയ്യുന്നു

വിനായക കലാക്ഷേത്രയിൽ ഓണാഘോഷം
മാഹി: ശ്രീവിനായക കലാക്ഷേത്രം 27-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോയ്യോട്ട് തെരു ഗണപതി വിലാസം സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണ കുടുംബ സംഗമം
മുൻ നഗരസഭാംഗം
വി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച പകൽ മുഴുവൻ നീണ്ടു നിന്ന ഓണാഘോഷ പരിപാടിയിൽ
കെ.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു,
പി.രതിഷ് കുമാർ ,അനിൽ പള്ളൂർ,
സുനിൽ മൂന്നങ്ങാടി ,എം.കെ.ബേബി മനോജ്,ആർട്ടിസ്റ്റ് വീരേന്ദ്രകുമാർ
പ്രവീൺ കുമാർ ,ടി.നിഖില ടീച്ചർ സംസാരിച്ചു. ഓണപ്പൂക്കളം,
വിവിധ കലാ കായിക മത്സരങ്ങൾ, ഓണ സദ്യ ,ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു.
ചിത്രവിവരണം. മാഹി മുൻ നഗരസഭാംഗം വി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു

വിനായക കലാക്ഷേത്രത്തിൽ നടന്ന വിവിധ ഓണ മത്സരങ്ങൾ

വി.അറുമുഖം നിര്യാതനായി.
മാഹി: മാഹിയിലെ വ്യാപാരി മുണ്ടോക്ക് ലക്ഷ്മി നിവാസിൽ വി. ആറുമുഖം (83) നിര്യാതനായി.
തമിഴ്നാട് സ്വദേശിയാണ്. ഏഴ് പതിറ്റാണ്ടോളമായി മാഹിയിൽ താമസിക്കുകയാണ്.
ഭാര്യ: ചന്ദ്ര.
മക്കൾ: സുരേഷ് ബാബു (ഇന്ദിരഗാന്ധി പോളിടെക്‌നിക്, മാഹി), പരേതരായ സതീഷ്, രാജേഷ്.
സംസ്കാരം തിങ്കൾ പകൽ 12.30ന് മാഹി പൊതു ശ്മശാനത്തിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group