
ഭാരതത്തിന്റെ തനത് കലയും സംസ്കാരവും വിദേശ വേദികളിൽ പ്രചരിപ്പിക്കാൻ നിരന്തര പരിശ്രമം വേണം
: പത്മശ്രീ അശ്വതി തിരുനാൾ
ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി.
തിരുവനന്തപുരം : ഭാരതത്തിന്റെ തനത് കലയും സംസ്കാരവും വിദേശ വേദികളിൽ പ്രചരിപ്പിക്കാൻ നിരന്തര പരിശ്രമം വേണമെന്ന് പത്മശ്രീ ഡോ.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി പറഞ്ഞു.
ഭാരതീയ കലകൾക്ക് വിദേശ വേദികളൊരുക്കുക, വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ തനത് കലാരൂപങ്ങളെ ഭാരതത്തിലൊട്ടാകെ അവതരിപ്പിക്കുക, വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി മുൻ മിസിസ്സ് ഗ്രാൻഡ് യൂണിവേഴ്സും പ്രമുഖ ഭരതനാട്യം നർത്തകിയുമായ ഡോക്ടർ ശശിലേഖ നായർ രൂപം നൽകിയ 'എസ്ഫിയ'(SFEIA) യുടെ ഉദ്ഘാടനം 2025 ഓഗസ്റ്റ് 30ന് തിരുവനന്തപുരം ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു പത്മശ്രീ ജേതാവ് ഡോ. ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി

വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അതിവേഗ ചിത്രകാരനുമായ ഡോ. ജിതേഷ്ജി അധ്യക്ഷത വഹിച്ചു.
മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ ഐ എഫ് എസ്,സംഗീത നാടക അക്കാദമി മുൻ ചെയർമാൻ ശ്രീ സൂര്യ കൃഷ്ണമൂർത്തി, എന്നിവർ മുഖ്യാതിഥികളായി. മുതിർന്ന ദൃശ്യ മാദ്ധ്യമ പ്രവർത്തകൻ അനിൽ അടൂർ, കാന്തല്ലൂർ അശോകവനം ഗോത്ര -പൈതൃക കലാ ഗ്രാമം ചെയർമാൻ ഡോ. എസ്. അശോക് കുമാർ എന്നിവരെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ആദരിച്ചു.
2021ലെ മിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സ്, മിസിസ് ഏഷ്യ ഇന്റർനാഷണൽ ചാമിങ്ങ് 2018, മിസ്സിസ് ഇന്ത്യ കേരള 2018 എന്നീ സൗന്ദര്യ പുരസ്കാരങ്ങളുടെ ജേതാവും ഭരതനാട്യം നർത്തകിയും ഐടി കമ്പനിയുടെ ഡയറക്ടറും ഏറെക്കാലം ബ്രിട്ടനിൽ പ്രവാസിയുമായിരുന്ന ഡോക്ടർ ശശിലേഖ നായർ ഭാരതീയ കലാരൂപങ്ങളുടെ പ്രചുരപ്രചാരണം മുഖ്യലക്ഷ്യമാക്കി സമാരംഭിക്കുന്നതാണ് 'എസ്ഫിയ'.( ഡോക്ടർ ശശിലേഖ നായർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഇന്റർനാഷണൽ ആർട്ട്).
വിദ്യാഭ്യാസത്തെ കലാ പഠനവുമായി സമന്വയിപ്പിച്ച് പുതുതലമുറയെ കൂടുതൽ സർഗ്ഗാത്മകമാക്കുക, വിവിധ രാജ്യങ്ങളുടെ കലകളെയും സംസ്കാരത്തെയും അറിയുകയും ആഗോളവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഈ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ രാജ്യങ്ങളിലുള്ള ഭാരതീയ കലാകാരന്മാരുടെ അന്താരാഷ്ട്ര വേദിയായി
'എസ് ഫിയ' യെ മാറ്റുകയാണ് ആദ്യലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group