
സുകുമാർ അഴീക്കോട് തത്ത്വമസി നോവൽ പുരസ്കാരം ഡോ. സി ഗണേഷ് ഏറ്റുവാങ്ങി
ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരം ബംഗ എന്ന നോവലിന് ഡോ സി ഗണേഷ് റിട്ട ജസ്റ്റിസ് കമാൽ പാഷയിൽ നിന്ന് ഏറ്റുവാങ്ങി.
11 111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം അമ്പലപ്പുഴ കുഞ്ചൻ സ്മാരക ഹാളിൽ നടന്ന തത്ത്വമസി സാഹിത്യോത്സവത്തിൽ വച്ചാണ് വിതരണം ചെയ്തത്.
പ്രോഗ്രാം ചെയർമാൻ ടി. ജി വിജയകുമാർ അധ്യക്ഷനായി. റിട്ട ജസ്റ്റിസ് കമാൽ പാഷ, ടി.ജി വിജയകുമാർ, ഐമനം ജോൺ, ബി. രാമചന്ദ്രൻ നായർ എന്നിവരായിരുന്നു ജൂറി.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറായ സിഗണേഷിന്റെ ബംഗയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാരമാണിത്. മുമ്പ് തിലകൻ സ്മാരക പുരസ്കാരവും നമ്പീശൻ മാസ്റ്റർ സ്മാരക പുരസ്കാരവുമാണ് ലഭിച്ചത്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group