മെസ്സിയെ കാര്യവട്ടം കാത്തിരിക്കുന്നു

മെസ്സിയെ കാര്യവട്ടം കാത്തിരിക്കുന്നു
മെസ്സിയെ കാര്യവട്ടം കാത്തിരിക്കുന്നു
Share  
2025 Aug 24, 08:40 AM
AJMI1
AJMI
AJMI
AJMI
MANNAN

തിരുവനന്തപുരം ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും കളത്തിലിറങ്ങുക കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. ഇതോടെ തിരുവനന്തപുരം അന്താരാഷ്ട്ര ഫുട്ബോൾ മാപ്പിൽ ഇടംപിടിക്കും. നേരത്തേ ഇവിടെ നിശ്ചയിച്ചിരുന്ന വനിതാ ലോകകപ്പിൻ്റെ വേദി നഷ്ടമായതിന്റെ നിരാശയിലായിരുന്നു കായികപ്രേമികൾ. എന്നാൽ ലോകത്തെതന്നെ ഏറ്റവും വലിയ സ്പോർട്‌സ് ബ്രാൻഡുതന്നെ തിരുവനന്തപുരത്ത് എത്തുമെന്നാണ്. ഇപ്പോൾ കായികമന്ത്രി അബ്‌ദുറഹിമാൻ അറിയിച്ചിരിക്കുന്നത്.


കാര്യവട്ടം സ്റ്റേഡിയത്തിന് 50000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. എന്നാൽ സുരക്ഷാകാരണങ്ങളാൽ പൂർണശേഷിയോടെ കാണികളെ ഉൾക്കൊള്ളാനാകില്ലെന്നാണ് വിലയിരുത്തൽ.


കേരളത്തിലങ്ങളോമിങ്ങോളമുള്ള ഫുട്‌ബോൾ പ്രേമികൾ മെസ്സിയെ കാണാൻ തലസ്ഥാനത്ത് എത്തും. സംസ്ഥാനം ഇന്നുവരെ കണ്ട ഏറ്റവും വലിയ ഫാൻ ഫെസ്റ്റ് ആയിരിക്കും നവംബറിൽ തലസ്ഥാനത്ത് നടക്കുക.


അർജന്റീനിയൻ ടീമിന് എതിരാളിയായി ലോകത്തെ മുൻനിര ടീമുകളിലേതെങ്കിലുമായിരിക്കും എതിരാളികളായി എത്തുക. തലസ്ഥാനവാസികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള മത്സരം കാണാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.


നിലവിൽ ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയമാണ്. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം രണ്ടു മാസത്തിനുള്ളിൽ ഫുട്‌ബോൾ മത്സരത്തിനായി ഒരുക്കിയെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.


മെസ്സി എത്തുമ്പോൾ ലോകോത്തര നിലവാരമുള്ള മൈതാനം തയ്യാറാക്കേണ്ടിവരും. കൂടാതെ സ്റ്റേഡിയത്തിലും പുറത്തും ഉയർന്ന സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തേണ്ടിവരും.


നിലവിൽ ഇവിടെ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സെപ്റ്റംബർ ഏഴുവരെയാണ്. ജനുവരിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി 20 മത്സരത്തിനും വേദിയായി സ്റ്റേഡിയത്തെ നിശ്ചയിച്ചിട്ടുമുണ്ട്. മത്സരശേഷം കുറഞ്ഞ കാലയളവിൽ തിരികെ ഇത് വീണ്ടും (ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയെടുക്കലും പ്രായോഗികമല്ല. ഇതിനെല്ലാം സർക്കാർ പരിഹാരം കാണേണ്ടതുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI