
കല്ലടിക്കോട് : നേപ്പാളിൽ നടന്ന സോഫ്റ്റ് ബേസ് ബോൾ രാജ്യാന്തര ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ കരിമ്പ സ്വദേശിയും. കരിമ്പ ഇടക്കുറുശ്ശി ഓമച്ചേരിൽ ജിൻസ് വർഗീസാണ് (24) രാജ്യത്തിനായി കിരീടനേട്ടം കൈവരിച്ചത്. നേപ്പാളിൽ നടന്ന രാജ്യാന്തര ടൂർണമെന്റിൽ പങ്കെടുത്ത ഏകമലയാളികൂടിയാണ് ജിൻസ്. നേപ്പാളിനെതിരേ തന്നെയായിരുന്നു മത്സരം.
മഹാരാഷ്ട്രയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ ചാംപ്യൻഷിപ്പിൽ സ്വർണമെഡലും നേടിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ ബിരുദധാരിയായ ഇദ്ദേഹം, നിലവിൽ മാർ അത്തനാത്തിയോസ് കോളജ് ഫോർ അഡ്വാൻസ്‌ഡ് ഡീസ് തിരുവല്ലയിലെ ഫിസിക്കൽ എജുക്കേഷൻ അസി. പ്രഫസറാണ്. ഓമച്ചേരിൽ കുടുംബത്തിലെ സജിയുടെയും കരിമ്പ സെയ്ന്റ് മേരീസ് ബഥനി സ്‌കൂൾ അധ്യാപികയായ അൽഫോൻസയുടെയും ഇളയ മകനാണ് ജിൻസ്. സഹോദരങ്ങൾ: ജിസ് വർഗീസ്, ജിൽസ വർഗീസ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group