
പൊഴുതന: പന്നിയോറ ഗ്രാമശ്രീ വായനശാല ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് നടത്തിയ മൂന്നാമത് ഫൈവ്‌സ് മഡ്ഫുട്‌ബോൾ ടൂർണമെൻറിൽ വൈസിസി നെടിയഞ്ചേരി ചാമ്പ്യന്മാരായി. പന്നിയോറ ഗ്രാമശ്രീ വായനശാല ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബാണ് റണ്ണേഴ്‌സപ്പ്. ചാമ്പ്യന്മാരായ വൈസിസി നെടിയഞ്ചേരിക്ക് കല്പറ്റ എസ്കെ ബ്ലോഗ് നൽകിയ 15,000 രൂപയുടെ കാഷ് അവാർഡും കുണ്ടിൽവീട് കെ. കൃഷ്‌ണൻനായർ മെമ്മോറിയൽ എവർറോളിങ് വിന്നേഴ്സ് ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്‌സപ്പായ പന്നിയോറയ്ക്ക് പുവല്ലൂർ ഓഡിറ്റോറിയം എംഎച്ച് നഗർ പിണങ്ങോടും ആറാംമൈൽ ജിസിസി ടൈഗേഴ്സ‌് കൂട്ടായ്‌മയും ചേർന്ന് നൽകുന്ന 10,000 രൂപ കാഷ് അവാർഡും അന്തിക്കാട് വേലായുധൻ മെമ്മോറിയൽ എവർറോളിങ് റണ്ണേഴ്‌സ് ട്രോഫിയും സമ്മാനിച്ചു.
ടൂർണമെന്റ് പൊഴുതന ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു ഉദ്ഘാടനംചെയ്തു. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. വൈത്തിരി സ്റ്റേഷൻ എഎസ്ഐ മുരളിധരൻ മുഖ്യാതിഥിയായി. വാർഡംഗങ്ങളായ സുധാ അനിൽ സി. മമ്മി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group