
തൃക്കരിപ്പൂർ: ജില്ലാ സ്‌കൂൾ സുബ്രതോ മുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്
അണ്ടർ 17 വിഭാഗത്തിൽ തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ. ഗോൾരഹിത സമനിലയിൽ അവസാനിച്ച ഫൈനലിൽ ടൈ ബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ടൈബ്രേക്കറിൽ മണ്ടിനെതിരേ നാല് ഗോളുകൾക്കാണ് ടിഐഎച്ച്എസ്എസ് നായൻമാർമുലയെ പരാജയപ്പെടുത്തി തൃക്കരിപ്പൂർ ജേതാക്കളായത്.
സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിൽ പാലക്കാട്ട് നടക്കുന്ന സംസ്ഥാനമത്സരത്തിൽ തൃക്കരിപ്പൂർ സ്‌കൂൾ ജില്ലയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കും. ജേതാക്കൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മധുസൂദനൻ ട്രോഫി സമ്മാനിച്ചു.
ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.പി. അശോകൻ അധ്യക്ഷനായി. വി.പി.യു. മുഹമ്മദ്. ഇ.കെ. അസിഫ്, കെ.പി. രാഹുൽ, കെ.വി. പവിത്രൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group