
മലപ്പുറം : സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൻ്റെ രണ്ടാംസീസണിൽ മലപ്പുറം ഫുട്‌ബോൾ ക്ലബ്ബിനായി ബൂട്ടണിയാൻ ഗനി അഹമ്മദ് നിഗം. ഒന്നാം സീസണിൽ കാലിക്കറ്റ് എഫ്‌സി ടീമംഗമായ ഗനി നിഗം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 27-കാരനായ ഗനി 10 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് കാലിക്കറ്റിനായി നേടിയത്. കോഴിക്കോട് നാദാപുരം സ്വദേശിയായ ഗനി മലപ്പുറം എംഎസ്‌പി അക്കാദമിയിലൂടെയാണ് വളർന്നുവന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, മുഹമ്മദൻസ്, ഡയമൺഡ് ഹാർബർ, ഗോകുലം കേരള തുടങ്ങിയ ഐഎസ്എൽ, ഐ ലീഗ് ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം സന്തോഷ് ട്രോഫി റണ്ണേഴ്‌സ് അപ്പായ കേരള ടീമിന്റെ പ്രകടനത്തിലും ഗനി നിർണായകമായിരുന്നു,
മിഗ്വേൽ 21-നെത്തും; സ്വീകരിക്കാൻ ആരാധകരും
എംഎഫ്സിയുടെ പുതിയ കോച്ചായ സ്‌പാനിഷ് പരിശീലകൻ മിഗ്വേൽ കൊറൽ ടൊറൈറ 21-ന് കേരളത്തിലെത്തും. കരിപ്പൂർ വിമാനത്തിൽ പുലർച്ചെയെത്തുന്ന കോച്ചിനെ സ്വീകരിക്കാൻ ടീം മാനേജ്‌മെന്റിനൊപ്പം എംഎഫ്സി ആരാധകക്കൂട്ടായ്‌മയായ അൾട്രാസിൻ്റെ 25 അംഗങ്ങളുമുണ്ടാകും.
തുടർദിവസങ്ങളിൽ മിഗ്വേലിന്റെയും സ്‌കൗട്ടിങ് ഡയറക്ടർ അനസ് എടത്തൊടികയുടെയും നേതൃത്വത്തിൽ പുതിയ ടീമിനെ തിരഞ്ഞെടുക്കും.
ആദ്യസീസണിൽ അഞ്ചാമതായിരുന്ന ടീമിൽ വലിയ മാറ്റമുണ്ടാകും.
കപ്പടിക്കണമെന്ന വാശിയിൽ മികച്ച കളിക്കാരെ ഇറക്കാനാണ് മാനേജ്‌മെൻ്റിന്റെ തീരുമാനം. ഖേദ്യാഗിക പ്രഖ്യാപനത്തോടെ പരിശീലനം തുടങ്ങും, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം പരിശീലനത്തിന് കിട്ടാനുള്ള ഇടപെടലും മാനേജ്മെന്റ് നടത്തിവരുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group