
മാധ്യമ രത്‌ന പുരസ്‌ക്കാരം പി.ടി.നിസാറിന്
കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘം ഏര്‍പ്പെടുത്തിയ മാധ്യമരത്‌ന പുരസ്‌ക്കാരത്തിന് പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 22ന് വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന പാട്ടൂകൂട്ടം വാര്‍ഷികാഘോഷ ഫോക്‌ലോര്‍ ദിനാഘോഷ പരിപാടിയില്‍ വെച്ച് സമ്മാനിക്കും. മുപ്പത് വര്‍ഷക്കാലത്തെ മാധ്യമ രംഗത്തെ സേവനം പരിഗണിച്ചാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നതെന്ന് ജൂറി അറിയിച്ചു.
പീപ്പിള്‍സ് റിവ്യൂ ദിനപത്രം, ഓണ്‍ലൈന്‍ എഡിഷന്‍ (www.peoplesreview.co.in), യു ട്യൂബ് ചാനല്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്, പ്രവാസി റിവ്യൂ മാഗസിന്‍, മഹിളാ വീഥി മാഗസിന്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനായ പി.ടി.നിസാര്‍ വയനാട് മേപ്പാടി സ്വദേശിയാണ്. അരീക്കോട് ഗവ.ഹൈസ്‌കൂള്‍ ലീഡര്‍, കല്‍പ്പറ്റ ഗവ.കോളേജ് യൂണിയന്‍ ജന.സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനടിസ്ഥാനത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ സംസ്ഥാന ജേതാവായിരുന്നു.
മേപ്പാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ ഫൗണ്ടറും, പ്രഥമ പ്രസിഡണ്ടുമാണ്. നിലവില്‍ കോഴിക്കോട് ജില്ലയിലെ കേരള സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡണ്ടാണ്. കേരള മിഡ് ടൈംസിന്റെ കോഴിക്കോട് ബ്യൂറോ ചീഫായിരിക്കുന്ന ഘട്ടത്തില്‍ നടത്തിയ റിപ്പോര്‍ട്ടിങിലൂടെയാണ് 13 വര്‍ഷം ഫയലിലുറങ്ങിയിരുന്ന ഡ്രീംസിറ്റി പദ്ധതി (സരോവരം)പദ്ധതി നടപ്പാക്കപ്പെട്ടത്. മാധ്യമ രംഗത്തെ കണ്‍സ്ട്രക്ടീവ് ജേര്‍ണലിസത്തിന്റെ മകുടോദാഹരണമാണീ പദ്ധതി.
പരേതനായ പി.ടി റസാക്ക് പിതാവും, കെ.ആയിശ മാതാവുമാണ്. എ.കെ.അനീസ എഡിറ്റര്‍ മഹിളാവീഥി ഭാര്യയും, ഫെമിന.പി.ടി (ബിബിഎ സ്റ്റുഡന്റ് ഫറോഖ് കോളേജ്), ഫഹീം നിസാര്‍ (ബിബിഎ സ്റ്റുഡന്റ് മര്‍ക്കസ് കോളേജ്) മക്കള്‍.
മാധ്യമ രത്‌ന പുരസ്‌ക്കാരം പി.ടി.നിസാറിന്
Related

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group