ഏറ്റുമാനൂരിൽ ചിങ്ങം ഒന്നിന് നളചരിതം പെൺകഥകളി

ഏറ്റുമാനൂരിൽ ചിങ്ങം ഒന്നിന് നളചരിതം പെൺകഥകളി
ഏറ്റുമാനൂരിൽ ചിങ്ങം ഒന്നിന് നളചരിതം പെൺകഥകളി
Share  
2025 Aug 14, 10:33 AM
KRISHIJAGRAN

ഏറ്റുമാനൂർ : കളിയരങ്ങിലെ ഭാവഗായകൻ കോട്ടയ്ക്കൽ മധു

നളചരിതത്തിലെ പദങ്ങൾ പാടുമ്പോൾ മക്കളായ കൃഷ്‌ണേന്ദുവും കീർത്തനയും മുദ്രകളുമായി ആലാപനത്തിന് പൂർണത പകരും. കഥകളിയരങ്ങിലെ അപൂർവതയാണ് ഈ ഒത്തുചേരൽ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് നടക്കുന്ന നളചരിതം ഒന്നാം ദിവസം കഥകളിയിലാണ് കോട്ടയ്ക്കൽ മധുവും മക്കളും ഒരേ വേദിയിൽ ആസ്വാദകർക്കു മുന്നിലെത്തുന്നത്.


അന്ന് വേഷമണിയുന്നവരെല്ലാം വനിതകളാണെന്നതാണ് മറ്റൊരു പ്രത്യേകത. 17-ന് വൈകീട്ട് 6.45-നാണ് കഥകളി, ദമയന്തിയുടെ സഖിമാരായാണ് കൃഷ്ണേന്ദുവും കീർത്തനയും അരങ്ങിലെത്തുന്നത്. കോട്ടയ്ക്കൽ മധുവിനൊപ്പം പല വേദികളിലും മക്കൾ അരങ്ങിലെത്തിയിട്ടുണ്ടെങ്കിലും ഏറ്റുമാനൂരിൽ ഇതാദ്യം. ഇളയമകൾ കീർത്തനയാണ് ആദ്യം വേഷമണിഞ്ഞത്. ദുര്യോധനവധത്തിൽ കൃഷ്‌ണൻ, പ്രഹ്ളാദചരിതത്തിൽ പ്രഹ്ളാദൻ, കുചേലവൃത്തത്തിൽ കുചേലൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങി.


സംഗീതത്തിൽ ബിരുദാനന്തരബിരുദം നേടിയ കൃഷ്‌ണേന്ദു ഒരു വർഷമായി കഥകളി അഭ്യസിക്കുന്നു. ഇരുവരും അച്ഛനൊപ്പം ഒട്ടേറെ വേദികളിൽ കഥകളിപ്പദക്കച്ചേരിയും അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയ്ക്കൽ പി.എസ്.‌വി നാട്യസംഘത്തിൽ സംഗീതവിഭാഗം മേധാവിയാണ് കോട്ടയ്ക്കൽ മധു നളനായി പാർവതിമേനോനും ദമയന്തിയായി ഡോ. ഹരിപ്രിയ നമ്പൂതിരിയും ഹംസമായി ഡോ. ജയന്തി ദേവരാജും വേഷമിടും, ഏറ്റുമാനൂരിൽ ആദ്യമായാണ് വനിതകൾ മാത്രം വേഷമണിയുന്ന കഥകളി


കലാസംസ്കാരികരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നവരസയാണ് തിരുവരങ്ങിൽ ഈ കഥകളിക്ക് അരങ്ങൊരുക്കുന്നത്. ദേവസ്വം ബോർഡിന്റെയും ഉപദേശകസമിതിയുടെയും നേതൃത്വത്തിലാണ് പരിപാടി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം മാധ്യമ രത്‌ന പുരസ്‌ക്കാരം പി.ടി.നിസാറിന്
കല / സാഹിത്യം / കായികം ഭാഷാധിനിവേശം ചെറുക്കണം -എം.എൻ. കാരശ്ശേരി
mannan