
പി.ഭാസ്കരൻ മാസ്റ്റർ ജന്മശതാബ്ദി
അനുസ്മരണ സമ്മേളന ഉദ്ഘാടനം
: വി.ടി. മുരളി
പുരോഗമന വായന ശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി.ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദിയേടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. പ്രമുഖ ഗായകൻ ശ്രീ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം.വി. ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ചു. ശ്രീ. വി.ടി. മുരളി ഭാസ്കരൻ മാസ്റ്റരെ കുറിച്ച് രചിച്ച കണ്ണീരും സ്വപ്നങ്ങളും എന്ന പുസ്തകം പ്രമുഖ പ്രവാസി വ്യവസായി വീരോളി അബ്ദുറഹിമാൻ പുരോഗമന വായന ശാലക്കും ശ്രീനാരായണ എൽ പി. സ്കൂളിനും സമർപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി കെ.ലീല , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പ്രജിത്ത് മാസ്റ്റർ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. വി.കെ. പ്രഭാകരൻ അനുസ്മരണ പ്രഭാഷണവും പുസ്തക പരിചയവും നടത്തി. വി. സേതുമാധവൻ, കെ.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഹാരിസ് മുക്കാളി, വി.പി. മോഹൻദാസ്, എം.കെ.ശശിധരൻ, വി. ഉണ്ണികൃഷ്ണൻ, ബിശ്വാസ് എം.ബി. എന്നിവർ ആശംസാപ്രസംഗം നടത്തി. വായനശാല സെക്രട്ടറി എം. ഹരിദാസൻ മാസ്റ്റർ സ്വാഗതവും കെ.കെ. പ്രശാന്ത് നന്ദിയും പറഞ്ഞു
പുരോഗമന വായനശാല സംഘടിപ്പിച്ച പി. ഭാസ്കരൻ മാസ്റ്റർ അനുസ്മരണം ശ്രീ.വി.ടി. മുരളി ഉദ്ഘാടനം ചെയ്യുന്നു

P. Bhaskaran







വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group