
സുൽത്താൻബത്തേരി : ഭാഷാധിനിവേശം മലയാളം വലിയതോതിൽ നേരിടുന്നുവെന്നും ഇത് ഫലപ്രദമായി ചെറുക്കാൻകഴിഞ്ഞാൽമാത്രമേ മലയാളമെന്ന മാതൃഭാഷയെ നിലനിർത്താനാകുവെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു.
അഡ്വ, തങ്കച്ചൻ രചിച്ച 'മലയാളഭാഷ നിലനിൽപ്പും പുരോഗതിയും', 'പുരോസ്ഥിരചിന്തന ആശയവും പ്രയോഗവും' എന്നീ രണ്ട് പുസ്‌തങ്ങളുടെ പ്രകാശനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാഷാധിനിവേശ പ്രവണതകളിൽനിന്നും നാശത്തിൽനിന്നും ഫലപ്രദമായി ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പുസ്‌തകം ശരിയായ വഴികാട്ടിയായി നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐ.സി. ബാലകൃഷ്ണണൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. അബ്ദുൾ കലാം ആസാദ് അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, പ്രൊഫ. താരാ ഫിലിപ്പ്, ഫാ. സിജു കുര്യാക്കോസ്, കെ.ജെ. ദേവസ്യ, സി.പി. അഷ്റഫ്, തോമസ് വടക്കനാട്, അഡ്വ. തങ്കച്ചൻ, മുജീബ് റഹ്‌മാൻ അഞ്ചുകുന്ന് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group