ലഹരിക്കെതിരേ ഒരു ചെക്ക് കടലുണ്ടി ചെസ് ഗ്രാമം പദ്ധതിക്ക് തുടക്കമായി

ലഹരിക്കെതിരേ ഒരു ചെക്ക് കടലുണ്ടി ചെസ് ഗ്രാമം പദ്ധതിക്ക് തുടക്കമായി
ലഹരിക്കെതിരേ ഒരു ചെക്ക് കടലുണ്ടി ചെസ് ഗ്രാമം പദ്ധതിക്ക് തുടക്കമായി
Share  
2025 Aug 11, 10:31 AM
KRISHIJAGRAN

കടലുണ്ടി : 'ലഹരിക്കൊരു ചെക്ക്' എന്ന സന്ദേശവുമായി കടലുണ്ടി 'ചെസ് ഗ്രാമം' പദ്ധതിക്ക് തുടക്കമായി. ചാലിയം ഓഷ്യാനസ് ബീച്ചിൽനടന്ന ചടങ്ങ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.


ലഹരിക്കുനേരേ ഏറ്റവും ഫലപ്രദമായ പ്രതിരോധം സ്പോർട്‌സും കലാസാംസ്കാരിക പ്രവർത്തനങ്ങളുമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി. അനുഷ അധ്യക്ഷയായി. ഓഷ്യാനെസ് ചാലിയം ടൂറിസ്റ്റ് ബീച്ചിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ ഉൾപ്പെടെ 50 ടീം പങ്കെടുത്ത മഹാ ചെസ് ടൂർണമെന്റും നടന്നു. സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ മുഖ്യാതിഥിയായി. മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ശൈലജ, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ, ഫ്യൂച്ചർ വിദ്യാഭ്യാസപരിപാടി കൺവീനർ ഡോ. എ.കെ. അബ്‌ദുൽ ഹക്കിം, ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ധീഖ്, നർക്കോട്ടിക് സെൽ അസി. പോലീസ് കമ്മിഷണർ കെ.എ. ബോസ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ്, നമ്മൾ ബേപ്പൂർ കൺവീനർ ടി. രാധാഗോപി, ഫറോക്ക് ബിപിസിബി ഒ. പ്രമോദ്, ഡിടിപിസി സെക്രട്ടറി ടി. നിഖിൽദാസ് തുടങ്ങിയവർ സംസാരിച്ചു.


കടലുണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോലീസ്, പൊതുവിദ്യാഭ്യാസവകുപ്പ്, എസ്.എസ്. കെ, സ്പോർട്സ് കൗൺസിൽ, ക്ലബ്ബുകൾ, വായനശാലകൾ, റെസിഡൻറ്സ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ചെസ് ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി ചെസ് പരിശീലനങ്ങൾ, ടൂർണമെന്റുകൾ, പ്രദർശനങ്ങൾ, ചെസ് സെൻ്ററുകൾ ഒരുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിൽ കടലുണ്ടിയിലെ ക്ലബ്ബുകൾ, വായനശാലകൾ, വിദ്യാലയങ്ങൾ, ചെസ് കോർണറുകൾ എന്നിവയ്ക്കുള്ള ചെസ് കിറ്റുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan