സുബ്രതോ കപ്പ് രജിസ്ട്രേഷൻ:മത്സരാർഥികൾ അങ്കലാപ്പിൽ

സുബ്രതോ കപ്പ് രജിസ്ട്രേഷൻ:മത്സരാർഥികൾ അങ്കലാപ്പിൽ
സുബ്രതോ കപ്പ് രജിസ്ട്രേഷൻ:മത്സരാർഥികൾ അങ്കലാപ്പിൽ
Share  
2025 Aug 10, 10:01 AM
KRISHIJAGRAN

മലപ്പുറം: ഔദ്യോഗിക അറിയിപ്പുകൾ നൽകാത്തതിനാൽ സ‌ൾ വിദ്യാർഥികൾക്കായി നടത്തുന്ന സുബ്രതോ കപ്പ് ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കാനുള്ള റിപ്പോർട്ടിങ് നടത്താനായില്ലെന്ന് ആരോപണം. കാവനൂരിൽനിന്ന് സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി മത്സരിക്കാൻ രജിസ്റ്റർചെയ്ത സ്ക്‌കൂൾ ടീമാണ് ആരോപണവുമായി രംഗത്തെത്തിയത്.


ഈ വർഷം മുതൽ സബ് ജില്ലാ, ജില്ലാതല മത്സരങ്ങൾ ഒഴിവാക്കി സംസ്ഥാനതലത്തിൽ നേരിട്ട് സ്‌കുളുകളെ പങ്കെടുപ്പിച്ച് മത്സരങ്ങൾ നടത്താനായിരുന്നു തീരുമാനം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിൽ 2,000 രൂപയെന്ന രീതിയിൽ 4,000 രൂപ നൽകി ടീം രജിസ്റ്റർ ചെയ്തു. പിന്നീട് ഇവർക്ക് മത്സരത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും എഇഒ, ഡിഡിഇ തലങ്ങളിൽനിന്ന് കിട്ടിയില്ല. വെള്ളിയാഴ്‌ച വൈകീട്ട് സ്പോർട്‌സുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ സംസ്ഥാനത്തെ ടീമുകളെ 16 പൂളുകളാക്കിയിട്ടുണ്ടെന്നും പാലക്കാട് ജില്ലയിലെ വിവിധ ഗ്രൗണ്ടുകളിൽ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും ഇവർ അറിയുന്നു. ആറാം പൂളിലുള്ള പരാതിക്കാരുടെ ടീം വൈകീട്ട് അഞ്ചിന് കല്ലടി എംഇഎസ് കോളേജിൽ രജിസ്റ്റർ ചെയ്യണമെന്നുമുണ്ടായി.


ഇതുപ്രകാരം ശനിയാഴ്‌ച കോളേജിൽ എത്തിയപ്പോൾ റിപ്പോർട്ടിങ്ങിനുള്ള സംവിധാനമോ സംഘാടകരോ അവിടെയുണ്ടായില്ല. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ട‌റെ ബന്ധപ്പെട്ടപ്പോൾ ഗ്രൗണ്ട് പട്ടാമ്പിയിലേക്ക് മാറ്റുന്ന വിവരം വൈകീട്ട് അഞ്ചിന് വന്നുവെന്ന മറുപടിയാണ് കിട്ടിയത്. ഡിഡിഇയോട് സംഘാടകരുടെ നമ്പർ പോദിച്ചപ്പോൾ സംഘാടകരുടെ നമ്പർ ഇല്ലെന്നായിരുന്നു മറുപടി. ശേഷം വൈകിട്ട് 6.30-ന് ഡിഡിഇ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ടീമിനോട് ചെർപ്പുളശ്ശേരിയിൽ വരാൻപറഞ്ഞു. ദൂരം കൂടുതലായതിനാൽ ചെർപ്പുളശ്ശേരിയിൽ എത്താനാകില്ലെന്ന് പറഞ്ഞപ്പോൾ വിവരങ്ങൾ വാട്ട്സാപ്പിൽ അയയ്ക്കാനാണ് സംഘാടകർ ആവശ്യപ്പെട്ടത്.


തീർത്തും നിരുത്തരവാദിത്വപരമായ സമീപനമാണ് സംഘാടകരിൽ നിന്നുണ്ടായതെന്നും സമാന അനുഭവം പല ടീമുകൾക്കും ഉണ്ടായതായും ടീം അധികൃതർ പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം മാധ്യമ രത്‌ന പുരസ്‌ക്കാരം പി.ടി.നിസാറിന്
കല / സാഹിത്യം / കായികം ഭാഷാധിനിവേശം ചെറുക്കണം -എം.എൻ. കാരശ്ശേരി
mannan