പി. എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജി യ്ക്ക്

പി. എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജി യ്ക്ക്
പി. എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജി യ്ക്ക്
Share  
2025 Aug 07, 08:38 PM
mannan

പി. എസ്. ബാനർജി

പുരസ്‌കാരം

ഡോ. ജിതേഷ്ജി യ്ക്ക്

 

കൊല്ലം: അകാലത്തിൽ അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം പി. എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ & ഫൈൻ ആർട്സ് ഏര്‍പ്പെടുത്തിയ പി.എസ് ബാനര്‍ജി പുരസ്‌കാരത്തിന് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനും സചിത്ര പ്രഭാഷകനും 'വരയരങ്ങ്' തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി അർഹനായി.

പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.


ബാനർജി പാടിയ 'താരകപെണ്ണാളെ...' 'കൊച്ചോലക്കിളിയെ...' എന്നീ പാട്ടുകൾ കോടിക്കണക്കിന് ആളുകളാണ് യു ട്യൂബി ലൂടെ കേട്ടത്. 2021 ആഗസ്ത് 6 ന് കോവിഡാ നന്തര ശാരീരികബുദ്ധിമുട്ടുകൾ കാരണം ബാനർജി എന്ന യുവപ്രതിഭ നാൽപത്തിയൊന്നാം വയസ്സിൽ അകാലഅന്ത്യം പ്രാപിക്കുകയാരുന്നു

2025 ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴുമണിക്ക് 'ഓര്‍മ്മയില്‍ ബാനര്‍ജി' എന്ന പേരില്‍ ശാസ്താംകോട്ട, ഭരണിക്കാവ് 'തറവാട്' ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യമന്ത്രി ഡോ. കെ. എൻ. ബാലഗോപാൽ,  ഡോ. ജിതേഷ്ജി യ്ക്ക് പുരസ്‌കാരം സമ്മാനിക്കും.


 വേഗവരയിലെ ലോകറെക്കോർഡ് നേട്ടത്തിനുടമയായ ജിതേഷ്ജി 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളിയെന്ന സോഷ്യൽ മീഡിയ റെക്കോർഡിനുടമയാണ്. 

ഇക്കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി വേഗവരയിലൂടെയും സചിത്ര പ്രഭാഷണങ്ങളിലൂടെയും ഒട്ടനവധി അന്താരാഷ്ട്രവേദികളില ടക്കം ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ ജിതേഷ്ജിയെപ്പറ്റി എഴുതാൻ കേരള പി എസ്. സി മത്സരപരീക്ഷകളിൽ പലതവണ ചോദിച്ചിട്ടുമുണ്ട്.

 3000 ലേറെ പ്രശസ്ത വ്യക്തികളുടെ രേഖാ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന സൂപ്പർ മെമ്മറൈസർ,

 

jitheshji1

300 ലേറെ വർഷങ്ങളുടെയും 366 ദിവസങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ്' ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി നേടിയ മലയാളി എന്നീ നിലകളിലും ശ്രദ്ധേ യനാണ് പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് സ്വദേശിയായ ഡോ. ജിതേഷ്ജി.


അപേക്ഷകള്‍ സ്വീകരിക്കാതെ അര്‍ഹരായവരെ കണ്ടെത്തുന്ന രീതിയാണ് ബാനർജി പുരസ്‌കാര നിര്‍ണയത്തിന് ജൂറി ഇക്കുറിയും സ്വീകരിച്ചത്. അര്‍ഹരായ 10 പേരുടെ ഷോര്‍ട്ട് ലിസ്റ്റു തയ്യാറാക്കി അതിൽനിന്നാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.


 


manorama-mannan-latest
kalaer

കോന്നിയുടെ

ഓണനാളുകളെ കളറാക്കാൻ

'കരിയാട്ടം' തുടരും

കോന്നി: ഓണനാളുകളെ വർണ്ണാഭ മാക്കാൻ കോന്നിയിൽ 'കരിയാട്ടം' വീണ്ടും വരുന്നു. 2023 സെപ്റ്റംബറിൽ 'കരിയാട്ടം' ഫെസ്റ്റിന്റെ ഒന്നാം പതിപ്പ് അരങ്ങേറിയപ്പോൾ ലക്ഷകണക്കിന് പ്രേക്ഷകരാണ് പങ്കെടുത്തത്. 'കരിയാട്ടം-2025' വിപുലമായി സംഘ ടിപ്പിക്കാൻ 

 കരിയാട്ടം  

സ്വാഗതസംഘം രൂപീകരിച്ചു .കരിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോന്നി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ യു ജനീഷ് കുമാർ എം. എ ൽ.എ അധ്യക്ഷനായി. ടൂറിസം, സംസ്കാരികം, വ്യവസായം,  

ഫോക് ലോർ അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. 10 ദിവസം നീളുന്നതാണ് കരിയാട്ടം.  


ചെമ്പഴന്നൂർ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു നൂറ്റാണ്ടുകൾക്ക് മുൻപ് കോന്നി ദേശം.

'കോന്നിയൂർ' എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് രാജാക്കൻമാർ എത്തിയത് അച്ചൻ കോവിൽ വന പാത വഴി തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽനിന്നുമാണ്. 17 ആം നൂറ്റാണ്ടിൽ മധുര വാണിരുന്ന

തിരുമലനായ്ക്കന്റെ അക്രമത്താൽ ചെങ്കോട്ടയിൽനിന്നും അച്ചൻകോവിൽ വഴി കോന്നിയിൽ എത്തിയ നാട്ടുരാജാക്കൻമാർ ഇവിടെ ആസ്ഥാനമാക്കി. രാജകുടുംബത്തോടൊപ്പമുള്ളവർ സ്ഥാപിച്ച കോയിക്കലുകൾ ഇന്നും കോന്നിയിൽ ഉണ്ട്.

പിന്നീട്

കോന്നിയിൽനിന്നും പന്തളത്തേക്ക് രാജാക്കന്മാർ ആസ്ഥാനംമാറ്റി. കോന്നിയിൽ രാജാക്കന്മാർ താമസിച്ചിരുന്നപ്പോൾ കരിക്കൊമ്പൻ എന്ന ആനയെ അവർ വളർത്തിയിരുന്നു. അന്നത്തെ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു ആന. കോന്നിയിൽനിന്നു പന്തളത്തേക്ക് കൊണ്ടുപോയ ആനയെ കോന്നിയിലേക്ക് തിരികെ ഒരുദിവസം കൊണ്ടുവരാൻവേണ്ടി അന്നത്തെ നാട്ടുപ്രമാണിമാർ മുൻകൈ എടുത്ത് ആവിഷ്‌കരിച്ചതാണ് കരിയാട്ടം. ചരിത്ര രേഖകളിൽ ഇത് കാണാം. കോന്നിയിലെ ആനക്കമ്പക്കാർ ആനവേഷം കെട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പന്തളത്ത് എത്തുകയും അവിടെനിന്നു കരിക്കൊമ്പനെ കോന്നിയിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. ഇതിന്റെ ഓർമയായിട്ടാണ് ഓണക്കാലത്ത് കരിയാട്ടം കോന്നിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. 2023 ഓണക്കാലത്താണ് ആധുനികകാലത്തെ ആദ്യകരിയാട്ടം കോന്നിയിൽ നടന്നത്.കഴിഞ്ഞവർഷം ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഇല്ലാതായതോടെ കരിയാട്ടവും നടന്നില്ല.


5001 പേരടങ്ങുന്ന വിപുലമായ സ്വാഗ തസംഘമാണ് 'കരിയാട്ടം-2025' നായി രൂപീകരിച്ചത്.  

അഡ്വ. കെ യു ജനീഷ് മാർ എംഎൽഎ (ചെയർ മാൻ), പി ജെ അജയകുമാർ (വർക്കിങ്

ചെയർമാൻ), ശ്യാം ലാൽ (ജനറൽ കൺവീനർ), തദ്ദേശ സ്വയംഭരണ വകുപ്പുകളും വർഗീസ് ബേബി (ട്രഷറർ), ടെ സഹകരണത്തോടെയാണ് അഡ്വ. സുരേഷ് കേരള സംസ്ഥാന ഫോക് ( കോ-ഓർഡിനേറ്റർ),  

സോമ , പ്രൊഫ. കെ മോഹൻ കുമാർ, എ ദീപകുമാർ, അഡ്വ. ആർ ബി രാജീവ് കുമാർ, എം എസ് രാജേന്ദ്രൻ, സന്തോഷ് കൊല്ലൻപടി (കൺവീനർമാർ) എന്നി വരെ ഭാരവാഹികളായി തെര ഞെഞ്ഞെടുത്തു. കെ പത്മകുമാർ, ഫാ. ജിജി മാത്യു, പി ജെ അജ യകുമാർ, രാജീവ് കുമാർ, എ. ദീപകുമാർ എന്നിവർ സംസാ രിച്ചു. അഡ്വ. സുരേഷ് സോമ സ്വാഗതവും ശ്യാംലാൽ നന്ദിയും പറഞ്ഞു

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan