
ചിലങ്ക 2025 നൃത്തോത്സവ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ
കൊച്ചി : കലാ -സാഹിത്യ -സാംസ്കാരിക മേഖലകലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി എറണാകുളം ജില്ലാപഞ്ചായത്ത് സംസ്ഥാനത്തിന് അഭിമാനവും മാതൃകയായുംതീർന്നിരിക്കുന്നു .
കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാസൻസലർ ഡോ .കെ .കെ എൻ കറുപ്പ് രക്ഷാധികാ രിയായിപ്രമുഖനർത്തകിയും കൊറിയയോഗ്രാഫറുമായ മീനകുറുപ്പിൻ്റെ നിയന്ത്രണത്തിൽ കാക്കനാട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ പ്രമുഖ കലാകേന്ദ്രം ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ( ICHC )ന്റെ മുഖ്യസഹകരണത്തോടെ ചിലങ്ക 2025 നൃത്തോത്സവ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ആഗസ്‌ത് 7 ,8 തീയതികളിൽ .

വൈകുന്നേരം 4 മണി മുതൽ 7 വരെ നീളുന്ന കലാസന്ധ്യയിൽ 8 നൃത്താലയങ്ങളിൽ നിന്നുമെത്തുന്ന 100 ലധികം കലാതാരങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളുമായി വേദി പങ്കിടും .
എറണാകുളംജില്ലാപഞ്ചായത്തിൻ്റെ 2025 -2026 വാർഷികപദ്ധതിയുടെ ഭാഗമായിനടക്കുന്ന ചിലങ്ക2025 നൃത്തോത്സവ് കലാസന്ധ്യയുടെ ഉദ്‌ഘാടനം3 .30 ന് ശ്രീമതി.ഉമാതോമസ് MLA നിർവ്വഹിക്കും .
കുമാരി പാർവ്വതി ഗോപകുമാർ IAS ( അസി.കലക്‌ടർ )മുഖ്യാതിഥിയായ സദസ്സിൽ ഡോ .കെ .കെ .എൻ.കുറുപ്പ് വിശിഷ്ഠാതിഥിയായിരിക്കും .

പദ്‌മശ്രീകളരിപ്പയറ്റ് ഗുരു മീനാക്ഷിഅമ്മ ,നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സുയന്ദി ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിക്കും .
പട്ടാമ്പിയിലെ ഗായത്രി നൃത്തസംഗീതവിദ്യാലായം ,എറണാകുളം ഹരകൃപ സ്‌കൂൾ ഓഫ് ഡാൻസ്അക്കാദമി ,പ്രയാണ ഡാൻസ് അക്കാദമി , ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ കൊച്ചി ,ആലുവ നൃത്താഞ്ജലി തുടങ്ങിയ കേരളത്തിലെ പ്രമുഖ കലാകേന്ദ്രങ്ങളിലെ കലാതാരങ്ങൾ അരങ്ങിലെത്തും

സുയന്ദി ടീച്ചർ
കലാസന്ധ്യയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി .എറണാകുളം ജില്ലാപഞ്ചായത്ത്
പ്രസിഡണ്ട് മനോജ് മൂത്തേടൻ ,സെക്രട്ടറി ഷെഫീഖ് പി .എം ,ICHC ഡയറക്റ്റർ മീനാകുറുപ്പ് എന്നി
വർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു,



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group