വരുന്നൂ, മലപ്പുറത്ത് വനിതാ ഫുട്‌ബോൾ പൂരം

വരുന്നൂ, മലപ്പുറത്ത് വനിതാ ഫുട്‌ബോൾ പൂരം
വരുന്നൂ, മലപ്പുറത്ത് വനിതാ ഫുട്‌ബോൾ പൂരം
Share  
2025 Aug 05, 09:41 AM
AJMI1
AJMI
AJMI
AJMI
MANNAN

മലപ്പുറം: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം മലപ്പുറത്തേക്ക് വീണ്ടും സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് വരുന്നു. മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള മലപ്പുറത്തിന് ഇതു നാലാം കിരീടത്തിനുള്ള അവസരമാണ്. ആതിഥേയത്വം വഹിക്കുമ്പോൾ ജേതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് മലപ്പുറം.


17-ന് മലപ്പുറം കോട്ടപ്പടി മൈതാനത്താണ് ടൂർണമെൻ്റിനു തുടക്കം. ദിവസവും രാവിലെ എട്ടിനും വൈകീട്ട് നാലിനും മത്സരങ്ങളുണ്ടാകും. നോക്കൗട്ട് രീതിയിലാണ് കളികൾ. ഫൈനൽ 24-ന് നടക്കും. എല്ലാ ജില്ലയിലെയും ടീമുകൾ പങ്കെടുക്കും. ടീമുകൾക്കുള്ള താമസ സൗകര്യം മലപ്പുറം കോട്ടപ്പടിയിലെ ഹോട്ടലുകളിൽ ഒരുക്കിയിട്ടുണ്ട്.


2010-11 സീസണിൽ ഇടുക്കിയിൽ നടന്ന ടൂർണമെന്റിലാണ് മലപ്പുറം ആദ്യ കിരീടം അണിഞ്ഞത്. കമാലുദ്ദീൻ മോയിക്കലായിരുന്നു കോച്ച്, അന്ന് പത്തനംതിട്ടയെയാണ് കീഴടക്കിയത്. തൊട്ടടുത്ത വർഷത്തെ ടൂർണമെന്റിനു വേദിയായത് നിലമ്പൂരായിരുന്നു. ആസാദ് മൈതാനത്തു നടന്ന കലാശപ്പോരിൽ മലപ്പുറത്തെ കീഴടക്കി പത്തനംതിട്ട ജേതാക്കളായി. പിന്നീട് 2014-15 സീസണിൽ വീണ്ടും കമാലുദ്ദീൻ മോയിക്കലിൻ്റെ ശിക്ഷണത്തിൽ മലപ്പുറമിറങ്ങി. ഇടുക്കിയിൽ നടന്ന ഫൈനലിൽ എതിരാളികളായി വന്നത് പത്തനംതിട്ടയും. നിലമ്പൂരിലെ പരാജയത്തിനു മലപ്പുറം അന്ന് പകരംവീട്ടി മൂന്നാമത്തെ കിരീടം ചൂടി. ഇതിനിടയിലുള്ള ഒരു ടൂർണമെൻറിലും മലപ്പുറമായിരുന്നു ജേതാക്കൾ.


2023-ൽ തിരുവല്ലയിൽ നടന്ന ടൂർണമെൻറിൽ വീണ്ടും മലപ്പുറം ഫൈനലിൽ കടന്നെങ്കിലും കോഴിക്കോടിനോട് പരാജയപ്പെട്ടു.


ദേശീയ വനിതാ പാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിനെ തിരഞ്ഞെടുക്കുന്നത് ഈ ടൂർണമെന്റിൽ നിന്നാണ്. അതുകൊണ്ട് മികച്ച പ്രകടനം താരങ്ങളിൽനിന്ന് പ്രതീക്ഷിക്കാം.


17-ന് കോട്ടപ്പടി മൈതാനത്ത് സംസ്ഥാന സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങും


നാലാംകിരീടം ലക്ഷ്യമിട്ട് മലപ്പുറം ഇറങ്ങും


ടീം മൂന്നു ദിവസത്തിനുള്ളിൽ


മലപ്പുറം: മലപ്പുറം ടീമിനെ മൂന്നു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി.എം. സുധീർകുമാർ പറഞ്ഞു. 30 പേരുടെ ക്യാമ്പ് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണ്.


17-ന് വൈകീട്ട് നാലിനു കൊല്ലവുമായാണ് മലപ്പുറത്തിന്റെ ആദ്യ കളി.

MANNAN
VASTHU
KODAKKADAN
THARANI
KRSHI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ആധാർ ഇല്ലാത്ത കാക്ക - സത്യൻ മാടാക്കര
THARANI