പെൺകുട്ടികളുടെ മത്സരങ്ങൾ തുടങ്ങി

പെൺകുട്ടികളുടെ മത്സരങ്ങൾ തുടങ്ങി
പെൺകുട്ടികളുടെ മത്സരങ്ങൾ തുടങ്ങി
Share  
2025 Aug 05, 09:37 AM
DILEEP
SAMUDRA

ശ്രീകൃഷ്ണ‌പുരം : സുബ്രതോമുഖർജി കപ്പിനായി 17 വയസ്സിൽത്താഴെയുള്ള പെൺകുട്ടികളുടെ സംസ്ഥാനതല ഫുട്‌ബോൾമത്സരം ശ്രീകൃഷ്‌ണപുരം ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. 'പൂൾ എ'യിൽനിന്ന് കാട്ടുകുളം ഹയർസെക്കൻഡറി സ്‌കൂൾ, കല്ലടി എച്ച്എസ്എസ് കുമരംപുത്തൂർ, തൃശ്ശൂർ എസ്.എൻവിഎച്ച്എസ്എസ്, എറണാകുളം എസ്ആർവി ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾ പ്രീ-ക്വാർട്ടറിലെത്തി.


'പൂൾ ബി'യിൽ നിന്ന് പെരിങ്ങോട്ടുകുറുശ്ശി ജിഎച്ച്എസ്എസ്, പാലക്കാട് ജിഎംഎം ജിഎച്ച്എസ്എസ്, മേലാറ്റൂർ ആർഎംഎസ് എച്ച്എസ്.എസ്, തൂത ഡിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളും പ്രീ-ക്വാർട്ടറിൽ കടന്നു.


ആദ്യദിവസം 28 ടീമുകൾ മത്സരിക്കാനെത്തി. വ്യാഴാഴ്‌ച ഫൈനൽ മത്സരത്തിൽ ജയിക്കുന്ന ടീം ഓഗസ്റ്റ് 19 മുതൽ 28 വരെ ഡൽഹിയിൽ നടക്കുന്ന സുബ്രതോമുഖർജി കപ്പ് ദേശീയ ടൂർണമെൻറിൽ പങ്കെടുക്കാൻ യോഗ്യതനേടും.


മത്സരം കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനിതജോസഫ് അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം കെ. ശ്രീധരൻ, പൊതുവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കര്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലീനബീവി, ചെർപ്പുളശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. രാജൻ, എൻ.പി. പ്രിയേഷ്, സ്‌കൂൾ മാനേജർ കെ. രാധാകൃഷ്‌ണൻ, പ്രിൻസിപ്പൽ പി.എസ്. ആര്യ, പിടിഎ പ്രസിഡൻറ് എ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.


MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI