
നെടുങ്കണ്ടം: ട്രാക്കിലും ഫീൾഡിലും മഴ നിറഞ്ഞു കളിച്ചെങ്കിലും കൗമാര കരുത്ത് വിളിച്ചോതിയ ജില്ലാ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഓവറോൾ ചാംപ്യന്മാരായി. 466 പോയിന്റ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഒന്നാമതെത്തിയത്. 345.5 പോയിന്റുകളോടെ എസ്.എൻവി എച്ച്എസ്എസ് എൻആർ സിറ്റി റണ്ണറപ്പായി. 297 പോയിൻ്റ് നേടിയ അടിമാലി വിശ്വദീപ്ത്‌തി പബ്ലിക് സ്‌കൂളാണ് സെക്കൻഡ് റണ്ണറപ്പ്.
വിജയികൾ 16 മുതൽ 18 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ ജില്ലാ ടീമിനെ പ്രതിനിധീകരിക്കും.
നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
അത്ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.ടി. എബ്രഹാം അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രഡിഡൻ്റ് പ്രീമി ലാലിച്ചൻ, അത്ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. ഷിജോ, പഞ്ചായത്തംഗം എം.എസ്. മഹേശ്വരൻ, എ.എസ്. സുനീഷ്, ഷൈജു ചന്ദ്രശേഖർ, ടോം ടി. ജോസ്, ജിറ്റോ മാത്യു, റെയ്‌സൺ പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാറ്റഗറി തിരിച്ചുള്ള ചാംപ്യന്മാർ
അണ്ടർ 20 ഓവറോൾ ചാംപ്യൻമാർ വിശ്വദീപ്‌തി പബ്ലിക് സ്‌കൂൾ അടിമാലി-101 റണ്ണർ അപ്പ്-ഹൈറേഞ്ച് സ്പോർട്സ് അക്കാദമി-96 സെക്കൻഡ് റണ്ണർ അപ്പ്-ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് സയൻസ്-50 അണ്ടർ 18 ഓവറോൾ ചാംപ്യൻമാർ-ഹൈറേഞ്ച് സ്പോർട്സ് അക്കാദമി-178 റണ്ണർ അപ്പ്-എസ്എൻവി എച്ച്എസ്എസ് എൻആർ സിറ്റി-97 സെക്കൻഡ് റണ്ണർ അപ്പ്-വിശ്വദീപ്തി പബ്ലിക് സ്‌കൂൾ അടിമാലി-70 അണ്ടർ 16 ഓവറോൾ ചാംപ്യൻമാർ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി-128 റണ്ണർ അപ്പ്-കാർമൽ സ്പോർട്‌സ് ക്ലബ് കാൽവരിമൗണ്ട്-104 സെക്കൻഡ് റണ്ണർ അപ്പ്-എസ്എൻവി എച്ച്.എസ്.എസ് എൻആർ സിറ്റി-97

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group