
അന്താരാഷ്ട്ര കൂടിയാട്ടം ഉത്സവം ഇന്ന് സമാപിക്കും
ചെറുതുരുത്തി സമകാലീന വിഷയങ്ങളുടെ രംഗാവതരണങ്ങളുമായി അന്താരാഷ്ട്ര കൂടിയാട്ടം ഉത്സവവേദി സജീവമായി. സ്ത്രീത്വം അപമാനിക്കപ്പെടുന്നതിൻ്റെയും സംരക്ഷകരാകേണ്ടതിന്റെയും ചൂണ്ടുപലകയാകുന്ന ദ്രൗപദി (ദൂതസഭ) ഗുരു ഉഷാനങ്ങ്യാരുടെ നങ്ങ്യാർകൂത്ത് അവതരണമായിരുന്നു ഇതിൽ പ്രധാനം.
കൂടിയാട്ടം ഗുരു വേണുജി ചിട്ടപ്പെടുത്തിയ മൃച്ഛകടികം കൂടിയാട്ടം അവതരണവും നടന്നു. ചാരുദത്തൻ എന്ന നായകൻ്റെയും വസന്തസേനയുടെയും കഥ വരച്ചുകാട്ടി രാഷ്ട്രീയവിമർശനങ്ങൾ ഉയർത്തുന്ന ഈ ആവിഷ്‌കാരം ദുർഭരണം, രാജസേവകന്മാരുടെ അന്യായ ഇടപെടലുകൾ തുടങ്ങിയവയെ വിമർശിക്കുന്നതാണ്. മാർഗി സജീവ് നാരായണച്ചാക്യാർ, കപിലാ വേണു, സൂരജ് നമ്പ്യാർ, രഞ്ജിത് ചാക്യാർ, കലാമണ്ഡലം ജിഷ്‌ണുപ്രതാപ്, ശ്രീഹരി ചാക്യാർ, അഞ്ജന എസ്. ചാക്യാർ, ശങ്കർ വെങ്കിടേശ്വരൻ, ഗുരുകുലം തരുൺ, അരൻ കപില എന്നിവർ വേദിയിലെത്തി.
കലാമണ്ഡലം നന്ദൻ അവതരിപ്പിച്ച ശ്രീരാമൻ പുറപ്പാട് ബാലിവധം കൂടിയാട്ടം, ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ചാക്യാർകൂത്ത് എന്നിവയും കൂത്തമ്പലത്തിൽ നടന്നു. കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വകുപ്പ് അറുപതാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന അഞ്ചുദിവസത്തെ അന്താരാഷ്ട്ര കൂടിയാട്ടം ഉത്സവം ശനിയാഴ്‌ച സമാപിക്കും. സമാപനസമ്മേളനം മലയാളം സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്യും.
കൂടിയാട്ടം ഉത്സവത്തിൽ ഇന്ന്
: രാവിലെ ഒൻപതിന് കലാമണ്ഡലം വിജിതയുടെ നങ്ങ്യാർകൂത്ത്, നാടകകലയും നരവംശശാസ്ത്രവും, കലാധ്യാപനത്തിലെ നവോത്ഥാനം എന്നീ വിഷയങ്ങളിലുള്ള സെമിനാറുകൾ, വൈകീട്ട് നാലിന് സമാപനസമ്മേളനം. തുടർന്ന് കലാമണ്ഡലത്തിൻ്റെ സുഭദ്രാധനഞ്ജയം അഞ്ചാമങ്കം കൂടിയാട്ടം,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group