അരിവാൾ മുന കൊണ്ടു എഴുതിയ വി.ടി. കുമാരൻ മാഷ് :സത്യൻ മാടാക്കര .

അരിവാൾ മുന കൊണ്ടു എഴുതിയ വി.ടി. കുമാരൻ മാഷ് :സത്യൻ മാടാക്കര .
അരിവാൾ മുന കൊണ്ടു എഴുതിയ വി.ടി. കുമാരൻ മാഷ് :സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Aug 01, 08:38 PM
mannan

അരിവാൾ മുന കൊണ്ടു എഴുതിയ 

വി.ടി. കുമാരൻ മാഷ്

:സത്യൻ മാടാക്കര

സംസ്കൃതത്തിൽ പാണ്ഡിത്യം നേടി, അനാര്യനായി ജീവിത കാലം മുഴുവൻ കഴിച്ചു കൂട്ടിയ കവിയാണ് ശ്രീ.വി.ടി. കുമാരൻ മാഷ്. കാല്പനികതയുടെ സുഗന്ധവും അരിവാളിന്റെ മൂർച്ചയും നാട്ടിപ്പാട്ടിന്റെ താളവും ഒത്തു ചേർന്ന വി.ടി.യുടെ കവിതകൾ വടക്കെ മലബാറിനു കിട്ടിയ താമരപ്പൂവാണ്.(വോൾഗയിലെ താമരപ്പൂക്കൾ )


ഏറെ കഴിവുണ്ടെങ്കിലും കുറച്ചു മാത്രം പ്രകാശിപ്പിച്ച് നിൽക്കാനുള്ള തന്റേടം എല്ലാവർക്കും ഉണ്ടാവില്ല. ശക്തമായ രാഷ്ട്രീയ വീക്ഷണവും അസാമാന്യമായ കവിത്വവും ഒത്തു ചേർന്ന വി.ടി.ഇക്കാര്യം കർശനമായി പാലിച്ച ഒരാളായിരുന്നു. അതു കൊണ്ടു തന്നെ സാമ്പ്രദായിക പത്രമാസികകളുടെ കള്ളിയ്ക്കുള്ളിലൊതുങ്ങാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കുമാരൻ മാഷെ അദ്ദേഹവുമായി അഗാധ ബന്ധമുള്ള പലരും വേർപാടോടു കൂടി മറന്നപ്പോൾ വളരെ അടുത്ത ചില സുഹൃത്തു ക്കൾ മാത്രമേ ബഹുമുഖവും മുഖം മൂടിയില്ലാത്തതുമായ കവി പ്രതിഭയെ ഓർക്കാൻ മിനക്കെട്ടിട്ടുള്ളൂ.


വടകര കേന്ദ്രമാക്കി "വി.ടി.കുമാരൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്" കമ്മറ്റി രൂപീകരിക്കുകയും വി.ടി.യുടെ തെരഞ്ഞെടുത്ത കവിതകളും ലേഖനങ്ങളും സമാഹരിച്ചിറക്കി. നിരവധി കവിതകളും പഠനങ്ങളും ലേഖനങ്ങളും കുമാരൻ മാസ്റ്ററുടേതായി ഉണ്ടെങ്കിലും വളരെ കുറച്ചേ ഇതുവരെയും വെളിച്ചം കണ്ടിട്ടുള്ളൂ. പ്രസിദ്ധീകരിച്ച സമാഹാരങ്ങളായിരിക്കും ഒരു പക്ഷേ, വരും തലമുറയ്ക്ക് വി.ടി.യെ അറിയാൻ സഹായകമാവുക.


വടക്കൻ പാട്ടിന്റെ തേനൂറും മൊഴികൾ കൊണ്ട് സമ്പന്നമായ കടത്തനാട്ടിനെ നോക്കി അദ്ദേഹം പാടി

"ഈ നീലക്കടമ്പിന്റെ കൊമ്പിന്മേലിരുന്നൽപം

തേനൊലിക്കുഴലൂതാൻ സമ്മതിക്കണം നിങ്ങൾ

നഞ്ഞിട്ടു കലക്കിയ നാടിനെ കുടിപ്പിയ്ക്കും

നെഞ്ഞലി വില്ലാത്തൊരു കാളീയനുണ്ടീയാറ്റിൽ

അവന്റെ ഫണദർപ്പം ചവുട്ടിത്താഴ്ത്തിപ്പാടു

ന്നവനാണിവൻ അതു നിങ്ങൾക്കു കാണാനാകും.

ആയുധം തൊടില്ല ഞാൻ എന്നോടക്കുഴലിന്റെ

ഗാനങ്ങൾ പോരിൽ പക്ഷേ ചമ്മട്ടിയായിത്തീരാം

ചോര കാണുമ്പോൾ ഞെട്ടി വീഴുവതല്ലെൻ ഗാനം

മോഹഭംഗത്തിൻ തത്ത്വശാസ്ത്രങ്ങളടിച്ചുട

ച്ചാവഹ രംഗത്തേയ്ക്ക് തേർ തെളിപ്പതെൻ ഗാനം" 


ഈ കൃഷ്ണസങ്കല്പം ദ്രാവിഡത്തനിമയുടേതാണ്. കറുത്തവന്റെ സ്വത്വം വീണ്ടെടുത്ത് നടത്തുന്ന പുനരാഖ്യാനം വിശകലനം ചെയ്താൽ നമുക്കേറെ കാര്യങ്ങളിലേക്ക് എത്താനും കഴിയും. കാളിദാസ കൃതികളുടെ സാഗരത്തിലേക്കിറങ്ങിക്കഴിഞ്ഞാൽ കരകയറാൻ മറന്നു പോകുന്ന വ്യക്തിയാണ് വി.ടി.ആ സ്വാധീനം മൂലം എഴുതിയ "സ്വപ്ന ശകലങ്ങളും ചിത്രശകലങ്ങളും " എന്ന പരമ്പര കാളിദാസ കൃതികളുടെ സത്തിൽ നിന്ന് ഊറിയതാണ്.


'തമസാ ' തരംഗിണി തന്നുടെ തീരം, തപോ -

വനമായ് മാറുന്നതു കണ്ടു നിൽക്കുന്നൂ വനം......

വദനം വികസിച്ച താമരപ്പൊൻ പൂക്കളെ

നദിയിൽ താളം തുള്ളിച്ചെത്തുന്ന പൂന്തെന്നലിൽ

ഇളകും മരങ്ങളിൽ ഹോമ ധൂമങ്ങൾ ചിന്നി

പുളകം മുളപ്പിച്ചതാശ്രമ പരിസരം!

(തമസാ തീരത്തെ ആശ്രമം)


ഒരേ സമയം സംസ്കരിച്ച ഭാഷയും നാടൻ ഭാഷയും വിളക്കിച്ചേർത്തുള്ള പോക്ക് വി.ടി.യുടെ കവിതകളുടെ പ്രധാന അന്തർധാരയാണ്. കാളിദാസന്റെ നാവിൻ തുമ്പിൽ കാളിയുടെ എഴുത്താണിയാണ് ഹരിശ്രീ എഴുതിയതെങ്കിൽ വടക്കെ മലബാറിലെ കർഷകപ്പെൺകൊടികളുടെ അരിവാൾ ത്തുമ്പാണ് വി.ടി.യിൽ ഹരിശ്രീ കുറ്റിച്ചത്.


വടക്കൻ പാട്ടിന്റെ താളം വി.ടി.യെ വല്ലാതെ ആവേശിച്ചിട്ടുണ്ട്. "കണ്ണൻ എന്ന കവി" "കന്നാലിച്ചെക്കൻ" മുതലായ സൃഷ്ടികളിൽ അത് പരമാവുകയും ചെയ്യുന്നു.


"മോനേ മതിയാക്കൂ കുഞ്ഞിക്കണ്ണാ

കൂറോടെ മുത്തശ്ശി വന്നു ചൊല്ലി

പുല്ലോടു പാടുന്ന നേരം കൊണ്ടു

ഇല്ലത്തു ചെന്നു നീ പാടിയെങ്കിൽ

നെല്ലുണ്ട് പോരുമ്പോൾ മുണ്ടു കിട്ടും

നാട്ടിൽ വലിയോരു തമ്പുരാനെ

പാട്ടിൽ വളർത്തിപ്പറഞ്ഞു കൂടേ?

മേലാക്കമുള്ളൊരു കാര്യമല്ലേ,

മേലാളനല്ലേ നമുക്കു തമ്പ്രാൻ?

കണ്ണൊന്നുയർത്തിച്ചെരിച്ചു നോക്കി

കണ്ണനാം ഞാനന്ന്ചൊല്ലിയേവം -

ചെക്കിപ്പൂ ചോപ്പിച്ച തമ്പുരാനേ,

കാരമുൾ കൂർപ്പിച്ചതുരാനേ,

മേലിലുലകത്തെ തമ്പുരാനേ,

മേലാളനുള്ളു നമുക്കു തമ്പ്രാൻ"

(കണ്ണൻ എന്ന കവി)




whatsapp-image-2025-08-01-at-18.53.30_b8bc886d

വടക്കെ മലബാറിലെ വിപ്ലവപ്രസ്ഥാനത്തിന് എന്നും തന്റേതായ സഹായം നൽകിയ കവി കൂടിയാണ് വി.ടി. കമ്യുണിസ്റ്റ് പ്രസ്ഥാനം രണ്ടായി പിരിഞ്ഞപ്പോൾ പലരും ആത്മസംഘർഷത്തിലും, വ്യസനത്തിലുമായിരുന്നു. അന്നും കുമാരൻ മാസ്റ്റർക്ക് വ്യക്തമായ നിലപാട് ഉണ്ടായിരുന്നു. ശക്തനായ ഒരു കവിക്കേ അതിന് ആവുകയുള്ളു.


" ഇടത്തല്ല വലത്തല്ല നടുക്കല്ലെൻ സരസ്വതി;

വെളുത്ത താമരപ്പൂവിലുറക്കമല്ല

തുടിക്കുന്ന ജനത തൻ കരളിന്റെ കരളിലെ തുടുത്ത താമരപ്പൂവിലവൾ വാഴുന്നു !"

(എന്റെ സരസ്വതി )


നാടൻ ഗന്ധം മുറ്റിനില്ക്കുമ്പോൾ തന്നെ സ്വകാര്യ കവിതകളായി പരിണമിക്കാതെ മാനവിതയുടെ ഗന്ധവും വിയർപ്പും ഒട്ടിച്ചേർന്ന കവിതകളാണ് കുമാരൻ മാസ്റ്ററുടേത്. അദ്ധ്വാനിക്കുന്നവന്റെ കണ്ണുനീരിൽ നിന്നും വളർന്നു വികസിച്ചതായിരുന്നു അതിലെ ദിശാബോധം. നാല്പതുകളുടെ പുറപ്പാട് ശബ്ദം നാം ഈ കവികളിലൂടെ വായിച്ചെടു ക്കുമ്പോൾ ചരിത്രത്തിന്റെ വികാസത്തിലും തുടിപ്പിലുമാണ് നാം നടന്നടുക്കുന്നത്. ഒരു പ്രലോഭനത്തിനും വഴങ്ങാതെ നിന്ന ധീരനും കരുത്തനുമായ കവിയായത് കൊണ്ട് സാമ്പ്രദായിക രീതികളോട് എപ്പോഴും വി.ടി.ക്ക് ഇടയേണ്ടി വന്നിട്ടുണ്ട്. അതിനാൽ വടക്കേ മലബാറിലെ ഈ മുഴക്കം പലരും കേൾക്കാതെ പോയി. പക്ഷേ, നാട്ടുമ്പുറത്തും ഇടത്തരക്കാരിലും വി.ടി.യുടെ കവിത സൃഷ്ടിച്ച പ്രതിധ്വനി ഇപ്പോഴും അലയടിക്കുന്നു. ഈ ആധുനിക അടിപൊളി താളത്തിമർപ്പിലും.

media_mannan

തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും സാധാരണക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവും


മാഹി :നാളികേര വിലകുത്തനെ കുതിച്ചുകയറുമ്പോൾ തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും സാധാരണക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവുമാകുകയാണ് അശേഷം മായം കലരാത്ത “മന്നൻ അഗ്‌മാർക്ക് വെളിച്ചെണ്ണ .

ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ ലാഭശതമാനം വെട്ടിക്കുറച്ചുകൊണ്ട് ഗണ്യമായ വിലക്കുറവിൽ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപയോക്താക്കളിലേക്കെത്തിക്കുന്ന കർമ്മപദ്ധതിയുമായാണ് പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തിയത് .

അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ് മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതിന് പുറമെ BSS ദേശീയപുരസ്‌കാരവും ലഭിച്ച ഉൽപ്പന്നമാണ് മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ .

ഓണം സ്‌പെഷ്യൽ എന്നനിലയിൽ മാഹി, പള്ളൂർ , പന്തക്കൽ ,ചൊക്ളി ,പാനൂർ ,ചമ്പാട് ,പെരിങ്ങത്തുർ, തലശ്ശേരി തുടങ്ങിയ സമീപപ്രദേശങ്ങളിലുള്ള ആവശ്യക്കാർക്കായിരിക്കും ഈ ഓണം സ്‌പെഷ്യൽ ആനുകൂല്യം ലഭിക്കുക .

ആവശ്യക്കാർ വിളിക്കുക. ഫ്രീ ഡെലിവെറിയായി മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലേക്കെത്തും. കസ്റ്റമർ കെയർ നമ്പർ :‪+7034354058‬ , 9567833959 

manorama-mannan-latest
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan