
കല്പറ്റ: ഇടിക്കൂട്ടിൽ തിളങ്ങി മെഡലുകൾ വാരിക്കൂട്ടിയതിന്റെ സന്തോഷത്തിലാണ് വയനാട് മുസ്‌ലിം ഓർഫനേജിലെ താരങ്ങൾ. ദൃശ്യ ഷാജി, ഷഹാദത്ത്, മുഹമ്മദ് സാഹിൽ റാസ എന്നിവരാണ് കണ്ണൂരിൽ നടന്ന എട്ടാമത് സംസ്ഥാന സബ് ജൂനിയർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നാടിന് അഭിമാനമായത്.
ആദ്യ ചുവടുവെപ്പായിരുന്നിട്ടും വെങ്കലമെഡലുമായിട്ടാണ് ദൃശ്യ തിരികെയെത്തിയത്. മണ്ണിപ്പൂർ സ്വദേശി ഷഹാദത്തിന് വെള്ളിത്തിളക്കമാണ്. വുഷുവിൽ മികവ് തെളിയിച്ച ബിഹാർ സ്വദേശി മുഹമ്മദ് സാഹിൽ റാസയും അരങ്ങേറ്റമത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചു.
പുല്പള്ളി സ്വദേശിയായ ദൃശ്യ ഒരുവർഷംമുൻപാണ് കളക്‌ടറുടെ നിർദേശപ്രകാരം ജില്ലാ ശിശുസംരക്ഷണസമിതിയിൽനിന്ന് ഡബ്ല്യുഎംഒയിലെത്തിയത്.
ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ക്ലാസ് കഴിഞ്ഞശേഷം വൈകുന്നേരങ്ങളിലാണ് പരിശീലനം. ഇതരസംസ്ഥാന വിദ്യാർഥികൾക്കായുള്ള ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് ഷഹാദത്ത്, നേരത്തേ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ കുട്ടിബോക്സർ ഏഴുവർഷംമുൻപാണ് ഡബ്ല്യു.എംയിലെത്തിയത്. ദേശീയതലത്തിൽ അറിയപ്പെടുന്ന ബോക്‌സിങ് താരമാകണമെന്നാണ് ഷഹാദത്തിന്റെ ആഗ്രഹം,
മുഹമ്മദ് സാഹിൽ റാസ വുഷു, റിലേ, ലോങ് ജമ്പ്, ബാഡ്‌മിൻ്റൺ എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വുഷു സബ്‌ജുനിയർ വിഭാഗം മത്സരത്തിൽ വെങ്കലമെഡൽ നേടിയിട്ടുണ്ട്. ഡബ്ല്യു.എംഒ ഇംഗ്ലീഷ് അക്കാദമിയിയിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. ഷമീർ മേപ്പാടിയുടെ കീഴിലായിരുന്നു പരിശീലനം. വുഷുവിലും ഷമീർതന്നെയാണ് പരിശീലനം നൽകുന്നത്.
പഠനത്തോടൊപ്പം കായിക പരിശീലനവും
കുട്ടികൾക്ക് പഠനത്തോടൊപ്പം കായികപരിശീലനത്തിനും ഡബ്ല്യുഎംങ്ങ പ്രാധാന്യം നൽകിയതാണ് നേട്ടങ്ങൾക്കു പിന്നിൽ കായികപരിശീലനത്തിനായി ദിവസവും നിശ്ചിതസമയവും അതിനായി പ്രത്യേകം പരിശീലകരെയും ഏർപ്പെടുത്തിയിട്ടുണ്ട്", പ്രത്യേകം കാംപസ് മാന്വൽ തയ്യാറാക്കിയാണ് ദൈനംദിന ഹോസ്റ്റൽ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വുഷു, ബോക്‌സിങ്, ബാസ്കറ്റ് ബോൾ, അത്ലറ്റിക്‌സ് എന്നിവയിലാണ് നിലവിൽ പരിശീലനം നൽകുന്നത്. കൂടുതൽ ഇനങ്ങൾ ഈ വർഷത്തോടെ തുടങ്ങുമെന്ന് ഡബ്ല്യുഎംഒ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു.ഏറെ മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണ ബോക്‌സിങ് മത്സരത്തിൽ പങ്കെടുത്തതെന്നും വരുംവർഷങ്ങളിൽ കൂടുതൽ തയ്യാറെടുപ്പുകളോടെ മത്സരിച്ച് മികച്ച നേട്ടം കൈവരിക്കാൻ ശ്രമിക്കുമെന്നും പരിശീലകൻ ഷമീർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group