പ്രമുഖ എഴുത്തുകാരൻ എ. കെ .പീതാംബരന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം

പ്രമുഖ എഴുത്തുകാരൻ എ. കെ .പീതാംബരന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം
പ്രമുഖ എഴുത്തുകാരൻ എ. കെ .പീതാംബരന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം
Share  
2025 Jul 18, 08:19 PM
mannan

പ്രമുഖ എഴുത്തുകാരൻ എ. കെ .പീതാംബരന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം


തിരുവനന്തപുരം:തിരുവനന്തപുരം കവടിയാർ സദ്ഭാവനാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ BSS ഓൾ ഇന്ത്യ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ എ. കെ .പീതാംബരനെ ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരംനൽകി ആദരിച്ചു .

 സ്വയം സമർപ്പിത പ്രവർത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുകയും രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകാൻ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്കാരത്തിൻ്റെ ലക്ഷ്യം.

ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും ഭാരത് സേവക് സമാജ് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു

peethambaanfd

കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്


ഇന്ത്യൻ ചരിത്രത്തിൻ്റെ വിവിധ കൈവഴികളെയും അതിലേക്ക് സംഭാവന നൽകിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച നിരവധി പുസ്ത‌കങ്ങളുടെ ആവശ്യം നമുക്കുണ്ട്.

നിലവിൽ ആധിപത്യം നേടുന്ന മത-ജാതി സ്വത്വപരമായ ആഖ്യാനങ്ങളിൽ നിന്ന് വിഭിന്നമായി ഇന്ത്യൻ ജനതയെ സമഗ്രമായി കണ്ടുകൊണ്ട് അവരുടെ ഐക്യത്തെയും ഭിന്നതകളെയും നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന പുസ്തകങ്ങളാണ് നമുക്കാവശ്യം.

 അവ ലളിതവും വായനയ്ക്ക് സഹായകരവും ആകേണ്ടതുണ്ട്. ഈ ദിശയിലേക്കുള്ള ഒരു നല്ല സംഭാവനയായി വേണം എ.കെ. പീതാംബരന്റെ 'ഇന്ത്യ: ഇന്നലെ, ഇന്ന്' എന്ന പുസ്തകത്തെ കണക്കാക്കാൻ . ഈ ശാസ്ത്രീയ നിലപാടുകളിൽ നിന്നുകൊണ്ടു നിരധി പുസ്തകങ്ങൾക്ക് ജന്മം നൽകിയ പ്രമുഖ എഴുത്തുകാരനും ചിന്തകനും സാമുഹ്യ പ്രവർത്തകനുമാണ് ശ്രീ .എ കെ പീതാംബരൻ


നാദാപുരത്തിനു സമീപം കല്ലാച്ചി സ്വദേശിയായ പീതാംബരൻ 2005 ൽ മടപ്പള്ളി V. HSS ൽ നിന്ന് ഹൈ സ്കൾ അധ്യാപകൻ പദവിയിൽ നിന്നും റിട്ടയർ ചെയ്ത .

പുതിയ ഹൈസ്കൂൾ പാഠ്യപദ്ധതി നിലവിൽ വന്ന കാലത്ത് ഇതിൻ്റെ ജില്ലാ തല പരിശീലകനായിരുന്നു.

 1991 ലെ സാക്ഷരതായജ്ഞ പരിപാടിയിൽ മാസ്റ്റർ ട്രയിനർ എന്ന സ്ഥാനം മുതൽ സംസ്ഥാനകീ- റിസോഴ്സ് പേഴ്സൺ എന്ന പദവി വരെ സ്വീകരിച്ച് സജീവ പങ്കാളിയായി.

കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാന രൂപീകരണം മുതൽ ഒരു സഹായിയായും തുടർന്ന് സംസ്ഥാന കൺസൽട്ടൻ്റ് ആയും കുറെക്കാലം പ്രവർത്തിച്ചിരുന്നു.

 ഇപ്പോൾ അതിൻ്റെ ആവശ്യമില്ലല്ലോ. കില(കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ ആഡ്മിനിസ്ട്രേഷൻ) ൻ്റെ ഫാക്കൽട്ടി ടീം അംഗമായി 20 വർഷം പ്രവർത്തിച്ചു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്ന കാലം മുതൽ അതിൻ്റെ ആദ്യ കാല സംസ്ഥാന കമ്മിറ്റിയംഗമായും കീ റിസോഴ്സ് പേഴ്സനായും പ്രവർത്തിച്ചു.

ആരോഗമനകലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ജോ: സെക്രട്ടറിയായി 5 വർഷം പ്രവർത്തിച്ചു. സാംസ്കാരിക- സാമൂഹ്യ സേവന രംഗങ്ങളിൽ ഇപ്പോഴും സജീവം.3 കവിതാസമാഹാരങ്ങളും 6 വൈജ്ഞാനിക ഗ്രന്ഥങളും പ്രസിദ്ധീകരിക്കപ്പെട്ടു. "മതം മാനവികത മാർക്സിസം" എന്ന കൃതിക്ക് വാളക്കട ബാലകൃഷ്ണൻ സ്മാരക പുരസ്കാരം ലഭിച്ചു.

ഇപ്പോൾ തൂണേരി ബ്ലോക് പഞ്ചായത്ത് വയോജന സേവന വിഷയ സമിതിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. വടകര RDO യുടെ വയോജന ട്രിബ്യൂണലിലെ കൺസിലിയേഷൻ ഓഫീസറായും പ്രവർത്തിക്കുന്നു.


innle
book2
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan