
നീലേശ്വരത്തെ പാട്ടുകാരി പാർവ്വണ
അരുൺ ദേശീയപുരസ്കാര നിറവിൽ
തിരുവനന്തപുരം : സംഗീതത്തിനൊപ്പം അഭിനയം .ഡബ്ബിങ് ,നൃത്തം എന്നീ നിലകളിലെല്ലാം മികവിൽ മികവുതെളിയിച്ച് പ്രേക്ഷകരുടെയും പ്രമുഖ ടിവി ചാനലുകളുടെയും ഊഷ്മളമായ വരവേൽപ്പും പ്രശംസയും ഏറ്റുവാ ങ്ങിയ നീലേശ്വരത്തെ പാട്ടുകാരി പാർവ്വണ അരുണിനെ ഭാരത് സേവക് സമാജ് ദേശീയപുരസ്കാരം നൽകി ആദരിച്ചു .
തിരുവനന്തപുരം കവടിയാർ സദ്ഭാവനാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ BSS ഓൾ ഇന്ത്യ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ ,മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ ഒന്നു ചേർന്ന് പുരസ്കാര സമർപ്പണം നടത്തി

മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി "ലോക് സേവക് സംഘ്" എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-ന് ഔദ്യോഗികമായി ആരംഭിച്ചു.

ഭാരത് സേവക് സമാജ് ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെ യും പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു.
സ്വയം സമർപ്പിത പ്രവർത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കു കയും രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകാൻ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്കാരത്തിൻ്റെ ലക്ഷ്യം.

കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.

24 ന്യൂസ് ചാനൽ ,റിപ്പോർട്ടർ ,ജയ്ഹിന്ദ് തുടങ്ങിയ നിരവധി മലയാള ചാനലുകളിലും നിറവസന്തമായിരുന്നു ഈ കൊച്ചുകലാകാരി.
ഷൈൻ ടോം ചാക്കോ ,ഐശ്വര്യലക്ഷ്മി എന്നിവരുടെ കൂടെ കുമാരി എന്ന സിനിമയിലും ഒരു സർക്കാർ ഉൽപന്നമെന്ന മറ്റൊരു സിനിമയിലും ബിഗ് സ്ക്രീനിലും ഈ കൊച്ചു കലാകാരിയെ ഇതിനകം ഇടംപിടി ച്ചിരുന്നു.

സുനിത നായർ പ്രൊഡക്ഷൻ സെൻററിൻ്റെ കീഴിൽ രസിൽപണിക്കർ സംവിധാനം ചെയ്ത വാതിൽ എന്ന ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സുകളിൽ ഇതിനകം പാർവ്വണ ഇടം നേടിക്കഴിഞ്ഞു .

ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ ജന്മദിനത്തിൽ കൊല്ലുർ ശ്രീ മൂകാംബിക സരസ്വതി മണ്ഡപത്തിൽ സംഗീതപ്രതിഭ കാഞ്ഞങ്ങാട് രാമചന്ദ്രനൊപ്പം കച്ചേരി നടത്താനും ഈ കുഞ്ഞു കലാകരിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് .

ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കച്ചേരികളടക്കം നിരവധി സംഗീത സദസ്സുകളിൽ നീലേശ്വരത്തെ പാട്ടുകാരിയുടെ ശബ്ദം പ്രതിധ്വനിച്ചിട്ടുണ്ട് .
തുടർച്ചയായ വർഷങ്ങളിൽ ശാസ്ത്രീയ സംഗീതം ലളിതഗാനം എന്നിവയുടെ ജില്ലാതല വിജയി കൂടിയായ പാർവ്വണ നീലേശ്വരത്തെ വിപിൻ രാഗവീണയുടെ കീഴിൽ സംഗീതം അഭ്യസിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
യേശുദാസിൻ്റെ അരുമ ശിഷ്യനായ ശ്രീ.രാജേഷ് രാജ് ,സിനിമ പിന്നണി ഗായകൻ അനീഷ് വെളുത്തോളി തുടങ്ങിയവരും സംഗീതരംഗത്ത് പാർവതിയുടെ ഗുരുസ്ഥാനീയർ .

കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന k 1 4 സിംഗർ എന്ന മ്യുസിക് ടീമിനൊപ്പം പ്രവർത്തിക്കുന്ന ഈ കൊച്ചു ഗായിക നിലവിൽ കലാമണ്ഡലം ഹരി മാഷിൻറെ കീഴിൽ കഥകളി സംഗീതവും അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്.

കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിയും രാജാസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയുമാണ് പാർവ്വണ.

കേരളത്തിലെ പ്രമുഖ വെളിച്ചെണ്ണനിർമ്മാതാക്കളായ മന്നൻ അഗ്മാർക്ക് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അച്ഛൻ അരുൺരാജിന്റെയും അമ്മ പ്രവീണടീച്ചറുടെയും കരുതലും പ്രോത്സാഹനവും ഈ കുട്ടിയുടെ കലാപരമായ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്നു .ഏക സഹോദരൻഅർണ്ണവ് അരുൺ.


Vathil | വാതിൽ | Malayalam Short Film | Resil V Panicker | Vijayan V Nair






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group