
സ്കൂൾ ഉച്ചഭക്ഷണത്തിലെ പുതിയ മെനു സുഗതൻ മാഷിനും ആശ്വസിക്കാം
സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം തീണ്ടിയ പച്ചക്കറിക്കെതിരെ ഒരു പക്ഷേ കേരളത്തിലൊട്ടാകെ ഇത്രയധികം പോരാട്ടം നടത്തിയ ഒരു വ്യക്തി വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും സംസ്ഥാന അധ്യാപക- വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്ത കനും ബാലാവകാശ പ്രവർത്തകനും ഒക്കെയായ സുഗതന്മാഷ്
പുതുതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി നീണ്ട 15 വർഷക്കാലം ഒറ്റയാൾ പോരാട്ടത്തിലായിരുന്നു. ആദ്യം സ്വന്തം സ്കൂളിൽ തന്നെയാണ് അദ്ദേഹം ഈ വിഷയം കണ്ടെത്തിയത്.
അതിനുള്ള പരിഹാരമായി അദ്ദേഹം നേച്ചർ ക്ലബ്ബിന്റെ ചാർജ് വഹിച്ച സമയത്ത് നിരവധി പച്ചക്കറി കൃഷികളാണ് സ്കൂളിൽ പരിപാലിച്ചു വന്നത്. ആ സമയം പരമാവധി സ്കൂളിൽ നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിച്ചിരുന്നത്. തുടർന്ന് തന്റെ വിദ്യാഭ്യാസ ജില്ലയായ കായംകുളം ഉപജില്ലയിലെ സ്കൂളുകളിൽ ഇത് ഒഴിവാക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ഈ ആവശ്യം ഉന്നയിച്ച് കായംകുളം വിദ്യാഭ്യാസ ഉപജില്ല ഓഫീസർക്ക് നൽകിയ പരാതിയിൽ അദ്ദേഹം ഉപജില്ലയിലെ സ്കൂളുകളിൽ വിഷപച്ചക്കറി ഒഴിവാക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
പിന്നീടാണ് അദ്ദേഹം ഇത് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള ആഗ്രഹവുമായി മുന്നോട്ടുപോകുന്നത്. അന്യസംസ്ഥാനത്തുനിന്ന് വരുന്ന പച്ചക്കറികൾ ആരോഗ്യത്തിന് ദോഷകരമായി തീരുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചു തുടങ്ങിയത്.
വീടുകളിൽ പച്ചക്കറി ഉപയോഗിക്കുമ്പോൾ അത് ഉപ്പുവെള്ളത്തിലോ മഞ്ഞൾ വെള്ളത്തിലോ ഇട്ട ശേഷം ആയിരിക്കും പാചകത്തിന് ഉപയോഗിക്കുക. എന്നാൽ സ്കൂളുകളിൽ ഇത് നടക്കുന്നില്ല.
പാചകക്കാരെ കുറ്റം പറയാനും കഴിയില്ല.
ഈ വിഷയം ചുണ്ടികാണിച്ചു കൊണ്ട് നിരവധി തവണ അദ്ദേഹം അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു.
ഇതിനെ തുടർന്ന് ഇത്തരം പച്ചക്കറികൾ ഒഴിവാക്കി പരമാവധി നാടൻ പച്ചക്കറികളും നാട്ടിൻപുറത്തെ നാടൻ കാർഷികോല്പന്നങ്ങളും പയറുവർഗങ്ങളും ഉൾപ്പെടുത്തുവാൻ സ്കൂളുകൾക്ക് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ അതൊന്നും നടപ്പാക്കുവാൻ സ്കൂളുകൾക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
നിരവധി പരിമിതികൾ ആണ് ഇതിന് സ്കൂൾ അധികൃതർ മുന്നോട്ടുവച്ചത്. ഇത് ഒരു പരിധിവരെ പരിഹരിക്കുന്നതിനും സ്കൂളുകളിൽ പച്ചക്കറിത്തോട്ടം കാര്യക്ഷമാകുന്നതിനും കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തീരുമാനമെടുത്തു.
എന്നാൽ അതിലും ചില പ്രായോഗിക പരിമിതികൾ ഉണ്ട് എന്നത് മനസ്സിലാക്കി വീണ്ടും സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ചു.
സ്കൂളുകളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നതിന് സ്കൂൾ അധികൃതർക്ക് കഴിയുന്നില്ല എന്നത് തന്നെ. മൂന്ന് വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ അവിടെ കൃഷിത്തോട്ടം തന്നെ കാണില്ല എന്നതാണ് വസ്തുത.
ഇത് പരിഹരിക്കുന്നതിന് സ്കൂളിലെ പച്ചക്കറി കൃഷിയുടെ നടത്തിപ്പ് കുടുംബശ്രീയുടെയോ തൊഴിലുറപ്പ് പദ്ധതിയുടെയോ സഹായത്തോടുകൂടി നടപ്പാക്കാൻ തീരുമാനമെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വീണ്ടും പരാതി അയച്ചു. എന്നാൽ നാളിതുവരെ ഇതിന് തീരുമാനം ഉണ്ടായിരുന്നില്ല.
സർക്കാർ ഈ തീരുമാനം സർക്കാർ അനുഭാവ പൂർണ്ണം പരിഗണിക്കു മെന്നാണ് മാഷിന്റെ വിശ്വാസം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെപുതിയ പ്രഖ്യാപനം വന്നിട്ടുള്ളത്.
ഇതിൽ പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പുതിയ മെനു ആണ് വിഭാവനം ചെയ്തിട്ടുള്ളത്. വിഷം തീണ്ടിയ പച്ചക്കറി ഒരു പരിധിവരെ ഒഴിവാക്കിയെന്ന് ഈ മെനു പരിശോധിച്ചാൽ മനസ്സിലാകും.
പക്ഷേ അപ്പോഴും സ്കൂളുകളിൽ ഈ മെനു നടപ്പാക്കുന്നതിനുള്ള ഒരു പരിമിതി ഉള്ളത് ഇതിന് ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തതയാണ്. ആരോഗ്യമുള്ള ഒരു പുതുതലമുറയുടെ വളർച്ചയ്ക്കായി പ്രാദേശിക ഭരണകൂടങ്ങളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അഭ്യുദകാംക്ഷികളും വിദ്യാഭ്യാസ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്നാൽ ഒരുപക്ഷേ ഇക്കാര്യത്തിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് മാഷിന്റെ പക്ഷം.
കുട്ടികളിൽ കാർഷിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരു പീരിയഡ് കൃഷി പഠനത്തിനായി മാറ്റിവെക്കണമെന്ന മാഷിന്റെ അപേക്ഷ യും സർക്കാരിന്റെ പരിഗണനയിലാണ്...
.jpg)





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group