
എ.പി. ഒരു നാടിൻ്റെ സാംസ്ക്കാരിക ഔന്നത്യം ഉയർത്തി പിടിച്ചു:സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ
മാഹി: ഒരുനാടിൻ്റെ സാംസ്ക്കാരിക ഔന്നത്യത്തിനും, നാട്ടിൻ പുറങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സർഗ്ഗപരതയെ വളർത്തിയെടുക്കാനുമാണ് എ.പി.കഞ്ഞിക്കണ്ണൻ മയ്യഴിപ്പുഴയോരത്ത് മഹത്തായ കലാസ്ഥാപനം കെട്ടിപ്പടുത്തതെന്ന് സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ പറഞ്ഞു.
മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം വാർഷിക സ്മരണ ദിനത്തിൽ കലാഗ്രാമം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം ഏറെ വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
മഹത്തായ നമ്മുടെഭരണഘടന ഉയർത്തിപ്പിടിച്ച്
ജനാധിപത്യം സംരക്ഷിക്കാൻ'നമുക്ക്സാധിതമാകണം.ഓരോ പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശധികാരങ്ങളുണ്ട്. അവ ഹനിക്കാൻ ആർക്കും അധികാരമില്ല.
ഗവർണ്ണറുടെ അനാവശ്യ ഇടപെടലുകൾഉന്നത വിദ്യാഭ്യാസ
മേഖലയിൽ അശാന്തി പടർത്തുകയാണെന്ന് സ്പീക്കർ പറഞ്ഞു.
ജനങ്ങൾ വിചാരിച്ചാൽ സ്പീക്കറായ എന്നെ മാറ്റാനാവും. പക്ഷെ സാഹിത്യ കുലപതിയായ പപ്പേട്ടനെ മാറ്റാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു.
വിഖ്യാത ചെറുകഥകൃത്ത് ടി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.'
കലകൾക്കും ചിന്തകൾക്കുമുള്ള ഒരിടമായി കലാഗ്രാമം വളരണമെന്നായിരുന്നു എ പി.യുടെ സ്വപ്നമെന്ന് മുഖ്യഭാഷണം നടത്തിയ കെ.കെ.മാരാർ അനുസ്മരിച്ചു.
ന്യൂ മാഹി പഞ്ചായത്ത് വൈ: പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ, സംഘാടക സമിതി ചെയർമാൻ ചാലക്കര പുരുഷു സംസാരിച്ചു.
കലാഗ്രാമം ട്രസ്റ്റി ഡോ: എ.പി.ശ്രീധരൻ സ്വാഗതവും, കൺവീനർ അസീസ് മാഹി നന്ദിയും പറഞ്ഞു.
ഇന്നലെ കാലത്ത് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.
സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു.കലാഗ്രാമംട്രസ്റ്റ് അംഗങ്ങളായ
ഡോ: എ.പി.ശ്രീധരൻ, എ.പി.വിജയൻ, കരുണൻ, എ.പി. വിജയരാജി, എന്നിവരും ഡോ: ടി.വി. വസുമതി, പി.ജയരാജൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു, അസീസ് മാഹി, പ്രശാന്ത് ഒളവിലo നേതൃത്വം നൽകി.
മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ 'മെമ്മോയേർസ് ഇൻ കളർ' ചിത്രപ്രദർശനം പ്രമുഖചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു.
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


മാഹി മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ നടക്കുന്ന മെമ്മോയേർസ് ഇൻ കളർ ചിത്രപ്രദർശനം പ്രമുഖ ചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യുന്നു


ആത്മ സുഹൃത്തിനെ ഓർത്തപ്പോൾ പപ്പേട്ടൻ വികാരാധീനനായി
മാഹി: മുക്കാൽ നൂറ്റാണ്ടുകാലം ആത്മബന്ധമുള്ള പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചപ്പോൾ, കഥയുടെ പെരുന്തച്ഛൻ്റെ വാക്കുകൾ പലയിടത്തും മുറിഞ്ഞ് പോയി. കണ്ണുകൾ ഈറനണിഞ്ഞു.
മലയാള കലാഗ്രാമത്തിൽ എ.പി. കുഞ്ഞിക്കണ്ണൻ്റെ രണ്ടാം വാർഷിക ഓർമ്മ നാളിൽ അനുഭവങ്ങൾ പങ്കുവെക്കവെയാണ് ടി. പത്മനാഭൻ വികാരാധീനനായത്.
തന്നേക്കാൾ തൻ്റെ സുഹൃത്തുക്കളെ സ്നേഹിച്ച എ.പി. യുടെ
സ്വഭാവ വിശേഷങ്ങൾ ഒന്നൊന്നായി പറയുമ്പോഴാണ് കഥാകാരൻ വിങ്ങി പോയത്.
എം.ഗോവിന്ദനിലൂടെയാണ് എ.പി. കുഞ്ഞിക്കണ്ണൻ സമൂഹത്തെ കണ്ടത്.
അന്യജീവികളുടെ ക്ഷേമത്തിലൂടെ
സ്വജീവിതം ധന്യമാക്കിയ വ്യക്തിത്വമായിരുന്നു അത്.
ആദ്യകാലത്ത്കാവിവസ്ത്രം മാത്രം ധരിച്ചിരുന്ന എ.പി. സമഭാവനയോടെ സമൂഹത്തെക്കണ്ട യഥാർത്ഥ സോഷ്യലിസ്റ്റായിരുന്നു.
തൻ്റെ ജോലിക്കാരെയെല്ലാം, തന്നെ പോലെ തന്നെ നോക്കിക്കണ്ട അദ്ദേഹം
പഴയ ലോഡ്ജിൽ പൊടിയും പുകയുമേറ്റ് ജീവനക്കാരോടൊപ്പമാണ് വർഷങ്ങളോളം താമസിച്ചിരുന്നത്. സകല സൗഭാഗ്യങ്ങളും ബംഗ്ലാവുകളെല്ലാമുണ്ടായിട്ടും ജോലിക്കാരെ വേർപിരിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
വീട്ടുമുറ്റത്ത് പലതരം ആഢംബരക്കാറുകളുണ്ടായിട്ടും പഴയ അംബാസിഡർ കാറിലായിരുന്നു എ.പി.യുടെയാത്ര എന്നാൽ ഞാനടക്കമുള്ള സുഹൃത്തുക്കൾക്ക് ബെൻസ് കാറാണ് നൽകിയിരുന്നത്. ആന്ധ്ര അതിർത്തിയിൽ
150 ഏക്രമൊട്ടപാറക്കുന്നുകൾ വിലക്ക് വാങ്ങിയ അദ്ദേഹം വിസ്മയകരമാംവിധം മാതൃകാ കൃഷിയിടമാക്കി മാറ്റിയപ്പോഴും, സ്ഥലമുടമകളായ ബ്രാഹ്മണ കുടുംബത്തെ മരണം വരെ അവിടെ താമസിപ്പിക്കാൻ സൗമനസ്യം കാണിക്കുകയായിരുന്നു.
വിശന്നു വരുന്ന പക്ഷികൾക്കും പട്ടികൾക്കും ഭക്ഷണം നൽകുക പതിവാണ്.. പട്ടിണിയുടെ രുചിയറിഞ്ഞ കുഞ്ഞിക്കണ്ണൻ സാധാരണക്കാർക്ക് ഗുണമേൻമയുള്ള നല്ല ഭക്ഷണം ലഭ്യമാക്കാൻ വേണ്ടിയാണ് മികച്ച ഹോട്ടലുകൾ നിർമ്മിച്ചത്. നിർദ്ധനരായ എത്രയോ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന ജോലികളിലെത്തിച്ചു. സുഹൃദ് വലയത്തിലെ ഓരോ ആളും വേർപിരിയുമ്പോഴും , കുഞ്ഞിക്കണ്ണൻപറയും. ഇനി നീയും ഞാനും മാത്രമേ ബാക്കിയുള്ളൂവെന്ന്. ഒടുവിൽ എല്ലാവരും പോയി. ഞാൻ മാത്രം ബാക്കിയായി. എൻ്റെനാല് കഥകളിലും ഒട്ടേറെ ലേഖനങ്ങളിലും കുഞ്ഞിക്കണ്ണൻ കഥാപാത്രമായി. കുഞ്ഞിക്കണ്ണൻ കൊളുത്തിവെച്ച
ദീപം കെടാതെ സൂക്ഷിക്കണമെന്നാണ് തൻ്റെ അപേക്ഷയെന്ന് പത്മനാഭൻ പറഞ്ഞു.
ചിത്രവിവരണം: സ്പീക്കർ എ.എൻ.ഷംസീർ ടി.പത്മനാഭനെ വീൽ ചെയറിൽ ഓസിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടു പോകുന്നു

അർദ്ധ വാർഷിക കൗൺസിൽ യോഗവും നവാഗതർക്കുള്ള വരവേൽപ്പും
തലശ്ശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷനൻ തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ അർദ്ധ വാർഷിക കൗൺസിൽ യോഗവും നവാഗതർക്കുള്ള വരവേൽപ്പും തലശ്ശേരി എൽ എസ് പ്രഭു മന്ദിരത്തിൽ നടന്നു. ഡി സി സി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പി വി വത്സലൻ അധ്യക്ഷനായി. എം പി അരവിന്ദാക്ഷൻ,ഉച്ചുമ്മൽ വിജയൻ, പി കെ രാജേന്ദ്രൻ, പി വി ബാലകൃഷ്ണൻ, കെ പ്രഭാകരൻ, കെ കെ നാരായണൻ, എം സോമനാഥൻ, കെ കെ രവീന്ദ്രൻ, കെ കൃഷ്ണൻ, കെ രമേദ്രൻ, പി സതി, പി മോഹനൻ, പി കെ ശ്രീധരൻ, അജിത കോളി, പവിത്രൻ കുലോത്ത്, കെ മോഹനൻ, സി പി അജിത് കുമാർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കലാവിരുന്ന് അരങ്ങേറി.

ബിസിസിഐ ലെവൽ 2 അംപയറായ ജിഷ്ണു അജിത്തിനെ ആദരിച്ചു
തലശ്ശേരി: കണ്ണൂരിൽ നിന്നുള്ള ആദ്യ ബിസിസിഐ ലെവൽ 2 അംപയറായ ജിഷ്ണു അജിത്തിനെ കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു.തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി മുഖ്യ അതിഥിയായി.ജിഷ്ണു അജിത്തിന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഉപഹാരം നല്കി.
ഗുജറാത്ത് അഹമാദാബാദിൽ വെച്ച് ജൂൺ 12 മുതൽ 15 വരെ നടന്ന ബി സി സി ഐ യുടെ ലെവൽ 2 അംപയറിങ്ങ് പരീക്ഷയിൽ കണ്ണൂർ ജില്ലക്കാരനായ ജിഷ്ണു അജിത്ത് വിജയിച്ചിരുന്നു. അഖിലെന്ത്യാ തലത്തിൽ 152 പേർ പങ്കെടുത്ത പരീക്ഷയിൽ 26 പേരാണ് വിജയിച്ചത്.കേരളത്തിൽ നിന്ന് വിഷ്ണുവിന് പുറമെ മലപ്പുറത്ത് നിന്നുള്ള എം എസ് ഭരതും വിജയിച്ചിട്ടുണ്ട്. പ്രാകടിക്കൽ,വൈവ,അവതരണം,എഴുത്ത് പരീക്ഷ എന്നിങ്ങനെ നാല് ഭാഗമായി നടന്ന പരീക്ഷയിൽ 150 ൽ 135 മാർക്ക് നേടി ആറാം റാങ്ക് കരസ്ഥമാക്കിയ ജിഷ്ണുവിന് ഇനി ബി സി സി ഐ യുടെ മൽസരങ്ങൾ നിയന്ത്രിക്കാനാവും . 2020 ൽ കെസിഎ പാനൽ അംപയറിങ്ങ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ചിട്ടയായ പഠനവും കേരളത്തിൽ നിന്നുളള ഇൻറർനാഷനൽ അംപയറായ കെ എൻ അനന്തപദ്മനാഭൻ അടക്കമുള്ള മുതിർന്ന അംപയർമാരുടെ ക്ലാസുകളുമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ജിഷ്ണു മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ എ അഭിമന്യു,ടി കൃഷ്ണ രാജു,ജിഷ്ണു അജിത്ത്,എ സി എം ഫിജാസ് അഹമ്മദ്,എ മഹറൂഫ്,എ കെ സക്കരിയ,ഒ വി മസർ മൊയ്തു,കെ ജിതേഷ് എന്നിവർ സംസാരിച്ചു.

കേരളത്തിൽ സി പി എമ്മിന് ബംഗാളിലെ അവസ്ഥ വരും. ടി ജയകൃഷ്ണൻ.
തലശ്ശേരി : നിയമസഭയിൽ സ്പീക്കർ ജനപ്രതിനിധികളോട് കാണിക്കുന്ന ധിക്കാരപരമായ സമീപനമാണ് തലശ്ശേരി ജനറൽ ആശുപത്രി വിഷയത്തിലും കാട്ടിയതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ പറഞ്ഞു
ഇതുതന്നെയാണ് ബംഗാളിൽ അവസാന ഘട്ടത്തിൽ സംഭവിച്ചതെന്നും ജയകൃഷ്ന്‍ കൂട്ടി ചേര്‍ത്തു. കഴിഞ്ഞ ദിവസം തലശ്ശേരി ജനറൽ ആശുപത്രിയിൽ വികസന സമിതി ചേരുന്നതിനിടയിൽ ആശുപത്രിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയ വികസന സമിതി അംഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും ആയിരുന്ന എംപി അരവിന്ദാക്ഷനോട് യോഗത്തിനിടയിൽ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് എംഎൽഎ ക്ഷുഭിതനായിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജയകൃഷ്ണൻ.
തലശേരിജനറൽ ആശുപത്രിയെ സംരക്ഷിക്കുക എന്ന ആവശ്യമുയർത്തി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ , ബ്ലോക്ക് - മണ്ഡലം നേതാക്കൾ നടത്തിയ സത്യഗ്രഹ സമരം പഴയ ബസ് സ്റ്റാൻ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി വൈ: പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തുർ , സുശീൽ ചന്ത്രോത്ത്, പി.വി.രാധാകൃഷ്ണൻ, ഉച്ചുമ്മൽ ശശി,ഇ. വിജയ കൃഷ്ണൻ, ഒ. ഹരിദാസ് ,എ. ഷർമിള,ജെ തീന്ദ്രൻകുന്നോത്ത്,എം.പി.സുധീർ ബാബു,അഡ്വ: കെ.സി.രഘുനാഥ് , കെ.പി. രാഗിണി സംസാരിച്ചു.
കെ.ഇ. പവിത്രരാജ്, കെ.രമേശ്, എം. നസീർ ,എൻ. മോഹനൻ , യു.സി യാദ് ,പി.കെ സോന, മനോജ് കെ.പി , എ.വി.രാമദാസ് നേതൃത്വം നൽകി.

മാഹി എം എം സിയുടെ നവീകരിച്ച
ലാബ് ഉദ്ഘാടനം ചെയ്തു
മാഹി : മാഹി എം എം സിയുടെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം മമ്പറം ഇന്ദിരഗാന്ധി മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയരക്ടർ മമ്പറം ദിവാകരൻ നിർവ്വഹിച്ചു.
എം എം സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം എം സി ചെയർമാൻ മൻസൂർ പള്ളൂർ അധ്യക്ഷത വഹിച്ച് സംസാരിച്ചു പുതിയ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണത്തോടൊപ്പം മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യവും വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു. എം എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : ഉദയകുമാർ, എം എം സി മെന്റൽ ഹെൽത്ത് വിഭാഗം ഡോ : ജിൻസി ജോഷി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ നന്ദി അറിയിച്ചു. അഡ്മിൻ കോർഡിനേറ്റർ ജെസ്‌ന, മെഡിക്കൽ ലാബ് പ്രതിനിധി ഫാത്തിമത്തുൽ ശാസിയ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് മമ്പറം ദിവാകരനെ എം എം സി ചെയർമാൻ മൻസൂർ പള്ളൂർ ആദരിച്ചു.മെഡിക്കൽ ലാബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രക്ത പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകൾ പ്രഖ്യാപിച്ചിരുന്നു .
അമിഗോസ് എയർ അക്കാദമി കോളേജ് പുതിയ ബ്രാഞ്ച് ഉദuഘാടനം നാളെ (തിങ്കളാഴ്ച )
തലശ്ശേരി : പഠനം കഴിഞ്ഞിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് രാജ്യത്തും വിദേശങ്ങളിലുമുള്ള ഏയർപോർട്ടിലും ഏവിയേഷൻ ടൂറിസം കമ്പനികളിലും ജോലി ലഭ്യമാക്കി വരുന്ന തലശ്ശേരിയിലെ അമിഗോസ് എയർ അക്കാദമി കോളേജ് റെയിൽവെ സ്റ്റേഷന് സമീപം ഒരുക്കിയ പുതിയ ബ്രാഞ്ച് നാളെ(തിങ്കൾ ) ഉത്ഘാടനം ചെയ്യുക..ആധുനിക സൌകര്യങ്ങളോടെ സജ്ജീകരിച്ച സ്ഥാപനത്തിന്റെ ഉത ദ്ഘാടനം രാവിലെ 9 ന് ചേരുന്ന ചടങ്ങിൽ നിയമ സഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കുമെന്ന് സെന്റർ മേധാവി ജീന അജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. യോഗ്യരായ അദ്ധ്യാപകരും മികച്ച പഠന പ്രവർത്തനങ്ങളും കോഴ്സ് പൂർത്തിയാക്കിയ ഉടൻ ജോലി ലഭ്യമാക്കുന്നതിനുള്ള ഇടപെടലും നടത്തിവരുന്ന അമിഗോസ് അക്കാദമി കഴിഞ്ഞ 6 വർഷമായി തല തലശേരിയിൽ പ്രവർത്തിച്ചു വരികയാണെന്നും ജീനപറഞ്ഞു. മാനേജർ റിംന രാജേഷ്, സീനിയർ അഡ്മിനിസ്ട്രേറ്റർ സഹറ റഹിം എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു -

കെ.സി. രാമചന്ദ്രൻ നിര്യാതനായി
തലശ്ശേരി: തോട്ടുമ്മൽ ശ്രീകാവുള്ളതിൽ ക്ഷേത്രത്തിന് സമീപം ദയരോത്തു വീട്ടിൽ കെ.സി. രാമചന്ദ്രൻ (73) ഗുരുവായൂരിൽ നിര്യാതനായി. കാവുള്ളതിൽ ക്ഷേത്രത്തിന്റെ മുൻകാല സെക്രട്ടറിയും പഴയകാല കോൺഗ്രസ് നേതാവുമായിരുന്നു.
ഭാര്യ :ജയലക്ഷ്മി. മകൻ: ശരത്ത്. സഹോദരങ്ങൾ :ലക്ഷ്മി, പത്മനാഭൻ, ഭാർഗവി, പരേതരായ രാഘവൻ , ബാലകൃഷ്ണൻ.

എ.പി.കുഞ്ഞിക്കണ്ണൻ
അനുസ്മരണം
മാഹി .മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച്
ഇന്നലെ കാലത്ത് 9 മണിക്ക് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു.കലാഗ്രാമംട്രസ്റ്റ് അംഗങ്ങളായഡോ: എ.പി.ശ്രീധരൻ, എ.പി.വിജയൻ, കരുണൻ, എ.പി. വിജയരാജി, എന്നിവരും ഡോ: ടി.വി. വസുമതി, പി.ജയരാജൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു, അസീസ് മാഹി, പ്രശാന്ത് ഒളവിലo നേതൃത്വം നൽകി.
ചിത്രവിവരണം: എ.പി.കുഞ്ഞിക്കണ്ണൻ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന.

ടി.വി അബ്ദുൽ ഖാദർ നിര്യാതനായി
മാഹി: പറാൽ തുണ്ടിയിൽ ടിവി അബ്ദുൽ ഖാദർ (89) മുണ്ടക്കയത്ത് തുണ്ടിയിൽ വീട്ടിൽ വെച്ചു മരണപ്പെട്ടു. പരേതരായ മൊയ്തീന്റെയും സാറ ഉമ്മയുടെയും മകനാണ്.
ഭാര്യ: ഗ്രാമത്തി പറമ്പത്ത് മഞ്ചേരി അസ്മബി. മക്കൾ: നാസർ, നിയാസ്(ബ്രാഞ്ച് മാനേജർ എൽ ഐ സി), അഷ്കർ(കെ എസ് ആർ ടി സി ഡ്രൈവർ), നിസാർ സൗദി, ഹസീന(പ്രൊഫസർ ഗോഗുലം മെഡിക്കൽ കോളേജ് തിരുവനന്ത പുരം).
മരുമക്കൾ: മുഹമ്മദ് ഷഹീദ്, യൂസഫ് ആലപ്പുഴ, റെജീന(എരുമേലി), ലബീന(വെച്ചൂച്ചിറ), നിശ (വണ്ടന്പത്താൽ), റിസ്വാന(മുഴപ്പിലങ്ങാട്), സഹോദരങ്ങൾ: ആമിന(പാറാൽ), ഉമ്മർ കുട്ടി (ഇടയിൽ പീടിക), പരേതരായ അബൂബക്കർ, മമ്മൂട്ടി, ഫാത്തിമ.

കോയ്യോട്ട് തെരുവിൽ
സർവീസ് റോഡ് തകർന്നു
മാഹി: തലശ്ശേരി-മാഹി ബൈപ്പാസ് റോഡിലെ സൈഡ് റോഡ്,കോയ്യോട്ടു തെരു ഭാഗത്ത് ഗതാഗതയോഗ്യമല്ലാതായി.വാഹനങ്ങൾ ചെളിയിലമരുന്ന അവസ്ഥയാണ്. കാൽനടയാത്ര പോലും അസഹ്യമായിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും വലയുകയാണ്. ഈ ഭാഗത്ത് മാത്രമാണ് ടാർ ചെയ്യാതെ ബാക്കി നിൽക്കുന്നത്.
അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാഹി അഡ്മിനിസ്ട്രേറ്റർ, മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ.എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.
ചിത്രവിവരണം: പളളൂർ കോയോട്ട് തെരുവിൽ തകർന്നു കിടക്കുന്ന സർവ്വീസ് റോഡ്.

വര :രചന രാമദാസ് കോഴിക്കോട്
9495411412


സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം
ജൂലായ് 19 മുതൽ 18 ദിവസം ഓൺലൈനിൽ
തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം ജൂലായ് 19 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .
കഴിഞ്ഞ 28 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ
വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും
ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താൻ സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി സാക്ഷ്യപ്പെടുത്തുന്നു .
ജൂലായ് 19 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക ലഭിച്ചുകൊണ്ടേയിരിക്കും
സ്വന്തം വീടിന്റെ വാസ്‌തു മനസ്സിലാക്കാനും മയമതം, മനസാരം,അപരാജിത പ്രജ്ഞ ,
മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണംതുടങ്ങിയവയിൽ പ്രാവീണ്യം നേടാനും ഈ കോഴ്‌സിലൂടെ പഠിതാക്കൾക്ക് അവസരം ലഭിക്കും .
ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർമുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ
വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക9744830888 . 8547969788 ,7034207999
advt

രക്ഷാകർതൃ കൂട്ടായ്മ വിജയോത്സവം സംഘടിപ്പിച്ചു.
മാഹി: ചാലക്കര പി.എം ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച വിജയോത്സവം അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സ്നേഹസംഗമം കൊണ്ട് ഹൃദയംഗമമായി.
2025 മാർച്ച് സി.ബി. എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ സമ്പൂർണ്ണ വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാനായി
രക്ഷാകർത്താക്കൾസംഘടിപ്പിച്ച വിജയാത്സവം മുൻ പ്രധാനാധ്യാപകനും ചലച്ചിത്ര പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ കെ. വി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
പി.എം.വിദ്യാസാഗർ അഡ്വ. ഏ.പി. അശോകൻ,എം.വി. സീനത്ത്,കെ.എൻ.സിനി, പി.ഇ.സുമ, കെ.രസ്ന അരുൺ, ടി.പി.ജെസ്ന , എന്നിവർ ആശംസകൾ നേർന്നു.
രക്ഷാകർതൃ സമിതി മുഴവൻ വിദ്യാർഥികൾക്കും സമ്മാനം നല്കി അനുമോദിച്ചു.
മികച്ച വിജയം കൈവരിച്ച വിദ്യാലയത്തിനു പ്രത്യേക ഉപഹാരവും കൈമാറി.
കുമാരി പി.എൻ വേദ വിദ്യാർഥികൾക്കു വേണ്ടി മറുപടി പ്രസംഗം നടത്തി.
കെ.വി. സന്ദീവ് സ്വാഗതവും സീനിയർ ടീച്ചർ പി.ശിഖ നന്ദിയും പറഞ്ഞു.
പി.ഇ.സുമ , പി. വിദ്യ,പി.പി. ഷൈജ , ബിന്ദു സന്തോഷ്, എന്നിവർ നേതൃത്വം നല്കി.

അബ്ദുള്ള നിര്യാതനായി.
ന്യൂ മാഹി:പെരിങ്ങാടി കോട്ടുപുറത്ത് കാട്ടിൽ അബ്ദുള്ള (85) കല്ലിൽ താഴെ വടയിൽ വീട്ടിൽ നിര്യാതനായി.
ഭാര്യ: പരേതയായ പൊന്നമ്പത്തു മാഡോൾ സുഹറ.
മക്കൾ: സുലൈഖ, മഹമ്മൂദ്, സിദീഖ്.
മരുമക്കൾ: അഷ്‌റഫ്, ഷാമില, സജിന.
സഹോദരങ്ങൾ: ഹംസ, ആയിഷ, പരേതരായ അസീസ്, ഇസ്മായിൽ, യുസുഫ്,
സാഹിതി' കലാസാഹിത്യ വേദി
ഉദ്ഘാടനം ചെയ്തു
ന്യൂ മാഹി .ഒളവിലം യു.പി. സ്കൂളിൽ 'സാഹിതി' വിദ്യാരംഗം കലാ സാഹിത്യ വേദി ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് ഷാജി ഒതയോത്ത് അധ്യക്ഷത വഹിച്ചു..
പ്രധാനാധ്യാപിക ശ്രീജ രാമചന്ദ്രൻ ആശംസകൾ നേർന്നു.
വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ ഹൃദ്യ രാജേഷ്,ഗോപിക,
സാൻവിയ അനീഷ് ,
എം. ശ്രീലക്ഷ്മി, ആദിശ്രീ, ദ്രുവ പ്രവീൺ എന്നിവരെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.
കെ.പി. ആകാശ് സ്വാഗതവും 'സാഹിതി' കുട്ടികളുടെ കൺവീനർ നൈഗിൻ നന്ദിയും പറഞ്ഞു.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group