ലോക കുടുംബപ്രവേശനകവാടമാണ് വായന - പ്രൊഫ.ടി.എം. യേശുദാസൻ

ലോക കുടുംബപ്രവേശനകവാടമാണ് വായന - പ്രൊഫ.ടി.എം.  യേശുദാസൻ
ലോക കുടുംബപ്രവേശനകവാടമാണ് വായന - പ്രൊഫ.ടി.എം. യേശുദാസൻ
Share  
2025 Jul 10, 10:05 AM
vadakkan veeragadha

കുറിച്ചി: ലോക കുടുംബത്തിലേക്കുള്ള പ്രവേശനകവാടമാണ് വായനയെന്ന് എഴുത്തുകാരൻ പ്രൊഫ.ടി.എം. യേശുദാസൻ. കുറിച്ചി കെഎൻഎം പബ്ളിക് ലൈബ്രറി വായനപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വായനയിലൂടെ സമൂഹത്തിലെ നന്മയെയും തിന്മയേയും തിരിച്ചറിയാനാവുമെന്നും വായനയെ ഭയപ്പെടുന്നവർ ഏകാധിപതികളായ ഭരണക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡൻ്റ് ടി.എസ്. സലിം അധ്യക്ഷനായിരുന്നു. പത്ത് കുട്ടികൾ വായനക്കുറിപ്പിലൂടെ അവരുടെ വായനാനുഭവങ്ങൾ പങ്കുവച്ചു


വായനയുടെ മഹത്വം വിശദമാക്കി കുറിച്ചി എവിഎച്ച്എസ്എസ് പ്രിൻസിപ്പൽ വി. അരുൺ, പ്രഥമാധ്യാപിക എസ്.ടി. ബിന്ദു, എൻ.ഡി. ബാലകൃഷ്‌ണൻ, സുരേന്ദ്രൻ സുരഭി, പി.പി. മോഹനൻ, മിനി തോമസ്, കെ.എൽ. ലളിതമ്മ എന്നിവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2