ചമ്പക്കുളം മൂലം ജലോത്സവം: ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കൾ

ചമ്പക്കുളം മൂലം ജലോത്സവം: ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കൾ
ചമ്പക്കുളം മൂലം ജലോത്സവം: ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കൾ
Share  
2025 Jul 10, 10:02 AM
vadakkan veeragadha

കുട്ടനാട് ചമ്പക്കുളം മൂലം ജലോത്സവത്തിൽ ചെറുതന ന്യൂ ബോട്ട് ക്ലബ്ബിന്റെ ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി. ഇവർക്കുവേണ്ടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ തുഴച്ചിൽക്കാരാണ് ചെറുതനയെ വിജയച്ചിറകിലേറ്റിയത്.


വീറും വാശിയും നിറഞ്ഞ ജലമാമാങ്കത്തിൽ ആധികാരിക ജയമാണ് ചെറുതന സ്വന്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനങ്ങൾക്കു വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ചമ്പക്കുളം ബോട്ട് ക്ലബ്ബിൻ്റെ ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. കഴിഞ്ഞ വർഷത്തെ വിജയികളായ ആയാപറമ്പ് വലിയ ദിവാൻജി മൂന്നാമതായി ഫിനിഷ് ചെയ്‌തു. നിരണം ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്.


ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിലും ആവേശം അണപൊട്ടി. കൈനകരി യുബിസിയുടെ ആയാപറമ്പ് പാണ്ടി ഒന്നാംസ്ഥാനം നേടി. നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിലാണ് രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്. ചുണ്ടൻ്റെ രണ്ടാം ഹീറ്റ്സ് മത്സരത്തിൽ ആയാപറമ്പ് പാണ്ടിയും ചമ്പക്കുളവും ട്രാക്കിൽ രണ്ടുപ്രാവശ്യം ചേർന്നുവന്നത് തർക്കത്തിനു കാരണമായി.


ജൂറി ഓഫ് അപ്പിൽ മത്സരം വീണ്ടും നടത്താൻ തീരുമാനിച്ചെങ്കിലും ആയാപറമ്പ് പാണ്ടി പിന്മാറിയതോടെ ഹീറ്റ്സിൽ ഒന്നാമതെത്തിയ പമ്പക്കുളം ഫൈനലിലേക്ക് യോഗ്യത നേടി.


സ്റ്റാർട്ടർമാരുടെ നിർദേശങ്ങൾ അവഗണിച്ചത് മത്സരത്തിൽ കല്ലുകടിയായി. ഇതേത്തുടർന്ന് വെപ്പുവള്ളങ്ങളുടെ ഫൈനൽ മത്സരം വൈകി. ചുണ്ടൻ വളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിനു ശേഷമാണ് വെപ്പ് എ- ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ നടന്നത്.


വെപ്പ് മത്സരഫലങ്ങൾ


: വെപ്പ് എ- ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ ഒന്നാംസ്ഥാനവും നടുവിലേപറമ്പിൽ കൾച്ചറൽ ഡിവലപ്‌മെന്റ് സെന്റർ ആൻഡ് സൊസൈറ്റിയുടെ നവജ്യോതി രണ്ടാംസ്ഥാനവും നേടി.


കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിൻ്റെ മണലിക്കാണ് മൂന്നാം സ്ഥാനം.വെപ്പ് ബി-ഗ്രേഡിൽ കൊണ്ടാക്കൽ ബ്ലോട്ട് ക്ലബ്ബിൻ്റെ പിജി കരിപ്പുഴ ജേതാക്കളായപ്പോൾ കൊടുപ്പുന്ന ബോട്ട് ക്ലബ്ബിൻ്റെ പിറമേൽ തോട്ടുകടവൻ രണ്ടാംസ്ഥാനം നേടി. വൈശ്യംഭാഗം ബോട്ട് ക്ലബ്ബിൻ്റെ പുന്നത്രപുരയ്ക്കൽ മൂന്നാം സ്ഥാനത്തെത്തി.കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ. തോമസ് എംഎൽഎ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണംചെയ്തു. പൊതുപണിമുടക്കിൽനിന്ന് വള്ളംകളിയെ ഒഴിവാക്കിയിരുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2