സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ, കായികമേള തിരുവനന്തപുരത്ത്

സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ, കായികമേള തിരുവനന്തപുരത്ത്
സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Share  
2025 Jul 06, 10:17 AM
mannan

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂർ വേദിയാവും. കായികമേള 'സ്കൂ‌ൾ ഒളിമ്പിക്‌സ് എന്ന പേരിൽ തിരുവനന്തപുരത്തും സംഘടിപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 2026 ജനുവരി ഏഴു മുതൽ 11 വരെയാണ് കലോത്സവം. കായിമേള ഒക്ടോബർ 22 മുതൽ 27 വരെ നടക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27 മുതൽ 30 വരെയായിരിക്കും.


ശാസ്ത്രമേള പാലക്കാട്ടും ടിടിഐ, പിപിടിടിഐ കലോത്സവം വയനാട്ടിലും സ്പെഷ്യൽ സ്കൂകൂൾ കലോത്സവം മലപ്പുറത്തും നടക്കും. ദിശ ഉപരിപഠന പ്രദർശന-കരിയർ കോൺക്ലേവിന് കോട്ടയം വേദിയാവും. അധ്യാപക അവാർഡും സ്കൂ‌ൾ പ്രകടന മികവിനുള്ള പുരസ്‌കാരവും തിരുവനന്തപുരത്തും വിതരണം ചെയ്യും.


അധ്യാപകദിനമായ സെപ്റ്റംബർ അഞ്ച് തിരുവോണം പ്രമാണിച്ച് അവധിയായതിനാൽ ഒമ്പതിനായിരിക്കും അധ്യാപകദിനാഘോഷം. സ്‌കൂളുകളുടെ സമയമാറ്റം യോഗം അംഗീകരിച്ചു. ഈ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ യോഗത്തിൽ മന്ത്രി പ്രകാശനം ചെയ.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2