വേദിയിൽ 'പ്രേമലേഖനം': പ്രേക്ഷകരായി ബഷീർ കഥാപാത്രങ്ങൾ

വേദിയിൽ 'പ്രേമലേഖനം': പ്രേക്ഷകരായി ബഷീർ കഥാപാത്രങ്ങൾ
വേദിയിൽ 'പ്രേമലേഖനം': പ്രേക്ഷകരായി ബഷീർ കഥാപാത്രങ്ങൾ
Share  
2025 Jul 06, 10:06 AM
mannan

കുറിയന്നൂർ : മാർത്തോമാ ഹൈസ്‌കൂൾ കുറിയന്നൂർ വായനമാസാചരണത്തോടനുബന്ധിച്ച് ബഷീർ കഥകളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'പ്രേമലേഖനം' എന്ന നാടകാവതരണം പുതുമ നിറഞ്ഞതായി, സൂര്യ തിയേറ്റേഴ്‌സ് അവതരിപ്പിച്ച നാടകത്തിന് രചന നിർവഹിച്ചത് ബഷീർ മണക്കാടാണ്. സംവിധാനം സൂര്യ കൃഷ്‌ണമൂർത്തി. ചലച്ചിത്ര-നാടക നടൻ അമൽരാജ് ദേവും ഭാര്യ ദിവ്യലക്ഷ്‌മി അമലും മകൻ ആഗ്നേഷ് ദേവുമാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളായ മജീദ്, സുഹറ, പാത്തുമ്മ, സൈനബ, ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, അളിയൻ, കേശവൻ നായർ, സാറാമ്മ എന്നിവരാണ് പ്രേക്ഷകരായത് എന്നത് കൗതുകമുണർത്തി. സ്വാതന്ത്ര്യലബ്‌ധിക്കുമുൻപ് എഴുതിയ പ്രേമലേഖനം എന്ന കൃതി വർത്തമാനകാലത്ത് എത്ര പ്രസക്തമാണെന്ന് നാടകാനന്തരം കുട്ടികളുമായി സംവദിച്ചു. സ്‌കൂൾ പ്രഥമാധ്യാപിക സാറാമ്മ പി. മാത്യു, പിടിഎ പ്രസിഡൻ്റ് സിബി ചാണ്ടി, ബ്ലോക്ക് മെമ്പർ സി.എസ്. അനീഷ്കുമാർ, അധ്യാപകരായ ജോബി ആനി തോമസ്, പി. വിനായക് എന്നിവർ പ്രസംഗിച്ചു. വായന മാസാചരണത്തിൻ്റെ സമാപനാഘോഷത്തിൽ ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ' എന്ന കൃതി നാടകമാക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2