
കിഴക്കമ്പലം കിഴക്കമ്പലം സെയ്ൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സോയി കളമ്പാട്ടും അതേ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ കോൾബെ സോയിയും വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ചു. ഒരു അച്ഛനും മകനും ഒന്നിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്നത് ആദ്യമായിട്ടാണ്. ഈ നേട്ടത്തിൻ്റെപേരിൽ ഇരുവരും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചു.
ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽനിന്ന് അഞ്ചര മണിക്കൂർ നേരമെടുത്താണ് 9 കിലോമീറ്റർ ദൂരം നീന്തിക്കടന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇരുവർക്കും മെഡലും സർട്ടിഫിക്കറ്റും നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group