
തൃക്കരിപ്പൂർ: കാൽപ്പന്തിൽ കാസർകോടിൻ്റെ പെൺപടയുടെ റണ്ണർ അപ്പ് നേട്ടം കിരീടനേട്ടത്തോടൊപ്പം ചേർത്തുവെക്കാം. കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ വനിതാ ഫുട്ബാൾ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശ്ശൂരിനോട് പൊരുതി തോറ്റെങ്കിലും തലയുയർത്തിയാണ് കാസർകോടിന്റെ പെൺപുലികൾ മടങ്ങുന്നത്.
തുടക്കത്തിൽ എല്ലാ കളിയിലും ആധികാരിക വിജയം സ്വന്തമാക്കിയാണ് കാസർകോട് ഫൈനലിലെത്തിയത്. ഐ.പി. ആയിഷ മിർഹാനയാണ് ടീ ക്യാപ്റ്റൻ. നിയ ഗണേശനാണ് വൈസ് ക്യാപ്റ്റൻ. ഇഷിതാ ഹരീഷ്, എം. മിത്ര (ഗോൾകീപ്പർ), ടി. ശ്രീരുദ്ര, കെ. ദേവിക, അഷിക മെർലിൻ, ടി.ടി.വി. വൈഗ, കെ. അമൃത, റിംഷ അബ്‌ദുൽ കബീർ (ഡിഫൻഡർമാർ), കെ.വി. ശിവനന്ദ, കെ.വി. ആലിയ, മീരാ നാരായൺ, ടി. റിയ, പി.വി. അഭിന, സി. വൈഗ (മിഡ് ഫിൽഡർമാർ), പി. പാർവതി, നിതിനാരാജ്, എം. അർച്ചന, നിവേദിതാ ഉമേശൻ (ഫോർവേഡ്) എന്നിവരാണ് ടീം അംഗങ്ങൾ,
സുമേഷ് കാലിക്കടവാണ് ടീം പരിശീലകൻ, വി.വി. ഷീബയാണ് ടീം മാനേജർ.
കുളായി നയിച്ച് ആയിഷ മിർഹാന
ടീമിനെ കൂളായി നയിച്ച്, ചാമ്പ്യൻഷിപ്പിലെ ടോപ്പ് സ്കോറർ കൂടിയായാണ് ഐ.പി. ആയിഷ മിർഹാന മൊഗ്രാൽ പുത്തൂരിലേക്ക് മടങ്ങിയെത്തുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ആയിഷ ജില്ലാടീമിനെ നയിക്കുന്നത്. സബ്ജൂനിയർ ജില്ലാ ടീം ക്യാപ്റ്റനുമായിരുന്നു.
ജില്ലാടീമിലെ ടോപ്പ് സ്കോററിലൊരാൾ ഇടുക്കി കുമളി സ്വദേശിനി കെ.വി. ആലിയയാണ്. ആദ്യമായി ജില്ലയ്ക്കുവേണ്ടി കളിക്കുന്ന ആലിയ സബ് ജൂനിയൻ കേരള ടീം ക്യാപ്റ്റനാണ്.
ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ നിയ ഗണേശും ജില്ലാ ടീമിലെ ടോപ്പ് സ്കോററിലൊരാളാണ്. ആദ്യമത്സരത്തിൽ കോട്ടയത്തിനെതിരേ നിയ മൂന്ന് ഗോളുകൾ നേടിയിരുന്നു.
ദമ്പതിമാരായ സുമേഷ് കാലിക്കടവും വി.വി. ഷീബയുമാണ് യഥാക്രമം പരിശീലകന്റെയും ടീം മാനേജറുടെയും റോളിലുള്ളത്. രണ്ട് വർഷമായി ജില്ലാ ജൂനിയർ ടീം പരിശീലകനാണ് സുമേഷ്. കേരളാ ടീം മുൻ ക്യാപ്റ്റൻ കൂടിയായ ഷീബ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ സീനിയർ ക്ലർക്കാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group